കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ സിനിമ 'എ' പടം, വിവാഹം കഴിക്കാതെ ഒരു മകള്‍... ജയലളിതയെ പറ്റി പ്രചരിക്കുന്ന 25 രഹസ്യങ്ങള്‍

ജയലളിതയെ കുറിച്ച് പ്രചരിക്കുന്ന പല രഹസ്യങ്ങളിലും ഒരു സത്യാവസ്ഥയും ഇല്ല. എന്നാല്‍ ഇപ്പോഴും അവയില്‍ പലതും അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നുണ്ട്

  • By നരേന്ദ്രന്‍
Google Oneindia Malayalam News

ഇദയക്കനി ആയിരുന്ന ജയലളിത പുരട്ചി തലൈവി ആയി, പിന്നീട് അവര്‍ തമിഴകത്തിന്റെ മൊത്തം അമ്മയായി. എന്നാല്‍ ഒരുകാലത്തും ജയലളിത സാധാരണക്കാര്‍ക്ക് അത്ര പ്രാപ്യയായിരുന്നില്ല.

ജയലളിത പ്രസവിച്ച മകള്‍... ശ്രീഹര്‍ഷ, ഫോട്ടോ കണ്ടാല്‍ അല്ലെന്ന് പറയുമോ? ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്‌

സാധാരണക്കാര്‍ക്ക് മാത്രമല്ല, മാധ്യമങ്ങള്‍ക്ക് പോലും ജയലളിതയുടെ അടുത്തെത്താന്‍ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ രഹസ്യങ്ങള്‍ എപ്പോഴും ജയലളിതയെ ചുറ്റിപ്പറ്റി കറങ്ങിക്കൊണ്ടിരുന്നു.

ദത്തുപുത്രന്‍ സുധാകരനെ കുറിച്ചും, തോഴി ശശികലയെ കുറിച്ചും അത്രയേറെ ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ജയയുടെ വ്യക്തി ജീവിതത്തെ കുറിച്ചും രഹസ്യങ്ങളെന്ന പേരില്‍ പലതും പ്രചരിക്കുന്നുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ട് എന്നത് ആലോചിക്കേണ്ട വിഷയം ആണ്.

ഒന്നാം സ്ഥാനം

ഒന്നാം സ്ഥാനം

മെട്രിക്കുലേഷന്‍ പരീക്ഷയില്‍ തമിഴ്‌നാട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ ജയലളിതയ്ക്ക് സ്വര്‍ണമെഡല്‍ ലഭിച്ചു. തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പും. പക്ഷേ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി സിനിമയില്‍ എത്തിപ്പെടുകയായിരുന്നു.

മൂന്നാം വയസ്സില്‍

മൂന്നാം വയസ്സില്‍

മൂന്നാം വയസ്സുമുതല്‍ ജയലളിത നൃത്തം അഭ്യസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭരതനാട്യത്തിലായിരുന്നു തുടക്കം. പിന്നീട് മോഹിനിയാട്ടത്തിലും മണിപ്പൂരിയിലും കഥക്കിലും പ്രാവീണ്യം നേടി.

 ആദ്യ സിനിമ

ആദ്യ സിനിമ

15-ാം വയസ്സില്‍ ആണ് ജയലളിത സിനിമയില്‍ എത്തുന്നത്. കന്നഡയിലെ ആദ്യ സിനിമ ആയിരുന്ന ചിന്നഡ ഗോംമ്പേ വന്‍ ഹിറ്റ് ആയിമാറി.

 അഡല്‍ട്ട്‌സ് ഓണ്‍ലി

അഡല്‍ട്ട്‌സ് ഓണ്‍ലി

ജയലളിത ആദ്യമായി അഭനയിച്ചത് ഒരു അഡല്‍ട്ട്‌സ് ഓള്‍ലി ചിത്രത്തില്‍ ആയിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്. അതില്‍ ഒരു വിധവയുടെ വേഷം ആയിരുന്നത്രെ ജയയ്ക്ക്. വെണ്ണിര ആഡൈ എന്നതായിരുന്നത്രെ ആ സിനിമയുടെ പേര്

 പ്രണയമെന്ന്

പ്രണയമെന്ന്

സിനിമ താരം ആയിരുന്ന ശോഭന്‍ ബാബുവിനോട് ജയലളിതയ്ക്ക് പ്രണയം ആയിരുന്നു എന്നും ചിലര്‍ പറയുന്നു. ഇതിന് ചില തെളിവുകളും അത്തരക്കാര്‍ ഉന്നയിക്കുന്നുണ്ട്.ശ്രീഹര്‍ഷ എന്ന പേരില്‍ ഇവര്‍ക്കുണ്ടായ മകളെ സിംഗപ്പൂരില്‍ വളര്‍ത്തിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത

സ്ലീവ് ലെസ്

സ്ലീവ് ലെസ്

ആദ്യമായി സ്ലീവ് ലെസ് ബ്ലൗസ് ധരിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട തമിഴ് സനിമ നടിയും ജയലളിതയാണെന്ന് പറയപ്പെടുന്നു. ഒരു ഗാനരംഗത്തിലായിരുന്നു ഇത്.

ഇംഗ്ലീഷും ഹിന്ദിയും

ഇംഗ്ലീഷും ഹിന്ദിയും

കന്നഡ ജയലളിതയ്ക്ക് നന്നായി അറിയാം. ജനിച്ചത് കര്‍ണാടകത്തില്‍ ആയിരുന്നല്ലോ. തമിഴും അഅറിയാം. എന്നാല്‍ അതിനും അപ്പുറം അതി മനോഹരമായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനുള്ള കഴിവും ജയലളിതയ്ക്ക് ഉണ്ടായിരുന്നു.

 പുസ്തകപ്പുഴു

പുസ്തകപ്പുഴു

ജയലളിത ഒരു പുസ്തകപ്പുഴു ആയിരുന്നു. ഇംഗ്ലീഷ് പുസ്‌കങ്ങളായിരുന്നു അധികവും വായിച്ചിരുന്നത്. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ അവര്‍ എപ്പോഴും കൂടെ സൂക്ഷിച്ചിരുന്നു.

 ആയിരത്തില്‍ ഒരുവന്‍

ആയിരത്തില്‍ ഒരുവന്‍

തമിഴകത്തിന്റെ മുന്‍ മുഖ്യമന്ത്രിയും നടികര്‍ തിലകവും ആയിരുന്ന എംജിആറിനൊപ്പം ജയലളിത ആദ്യം അഭിനയിച്ച ചിത്രം 'ആയിരത്തില്‍ ഒരുവന്‍' ആയിരുന്നു. ഇത് വന്‍ ഹിറ്റ് ആയി മാറി. ജയയുടെ ജീവിതം തന്നെ മാറ്റിമറിച്ചതായിരുന്നു ഈ സംഭവം.

 കാലിന്‍മേല്‍ കാല്‍

കാലിന്‍മേല്‍ കാല്‍

ആയിരത്തില്‍ ഒരുവനില്‍ അഭിനയിക്കുമ്പോള്‍ ജയലളിത താരതമ്യേന ജൂനിയര്‍ ആയിട്ടുള്ള നടിയാണ്. സെറ്റില്‍ എംജിആര്‍ എത്തുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. എന്നാല്‍ ജയ കാലിന്‍മേല്‍ കാലും കയറ്റി വച്ച് അതൊന്നും കാണാത്ത ഭാവത്തില്‍ ഇരുന്നു എന്നാണ് കഥ.

 ബോളിവുഡ്

ബോളിവുഡ്

തമിഴിലും കന്നഡയിലും മാത്രമല്ല ജയലളിത അഭിനയിച്ചിട്ടുള്ളത്. ബോളിവുഡിലും അഭിനയിച്ചു. ധര്‍മേന്ദ്രയുടെ നായികയായി ഇസ്സത് എന്ന സിനിമയില്‍ അഭിനയിച്ചത് 1968 ല്‍ ആയിരുന്നു.

 ബ്ലോക്ക് ബസ്റ്റര്‍ നായിക

ബ്ലോക്ക് ബസ്റ്റര്‍ നായിക

140 സിനിമകളിലാണ് ജയലളിത ആകെ അഭിനയിച്ചത്. അതില്‍ 120 എണ്ണവും ബ്ലോക്ക് ബസ്റ്ററുകള്‍ ആയിരുന്നു. പല സിനിമകളും സ്ത്രീകേന്ദ്രീകൃതമായിരുന്നു എന്നതും പ്രത്യേകതയാണ്.

 രാജ്യസഭ എംപി

രാജ്യസഭ എംപി

സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് ജയലളിത. 1984 മുതല്‍ 1989 വരെ ജയലളതി എഐഎഡിഎംകെയുടെ രാജ്യസഭ എംപി ആയിരുന്നു. എംജിആറിന്റെപ്രത്യേക താത്പര്യപ്രകാരം ആയിരുന്നു ഇത്.

 നിയമസഭയില്‍

നിയമസഭയില്‍

തമിഴ് നാട് നിയമസഭയിലെ ആദ്യ വനിത പ്രതിപക്ഷ നേതാവ് കൂടിയാണ് ജയലളിത. എന്നാല്‍ ആ സമയത്താണ് ഡിഎംകെ എംഎല്‍എമാര്‍ ചേര്‍ന്ന് ജയലളിതയെ നിയമസഭയില്‍ വച്ച് ആക്രമിച്ചത്. ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തോടാണ് ജയലളിത ഈ സംഭവത്തെ ഉമിച്ചത്.

ഭ്രമങ്ങള്‍

ഭ്രമങ്ങള്‍

ഈ സംഭവത്തിന് ശേഷമാണ് വസ്ത്രധാരണത്തില്‍ ജയലളിത കാര്യമായ മാറ്റം കൊണ്ടുവന്നത് എന്നാണ് പറയുന്നത്. അതിന് ശേഷം ലളിതമായ വസ്ത്രത്തില്‍ മാത്രമേ ജയയെ പുറംലോകം കണ്ടിരുന്നുള്ളൂ.

അമ്മ

അമ്മ

ഒരു വനിത നേതാവ് എന്ന നിലയില്‍ തന്റെ നിലനില്‍പ് സാധ്യമാക്കാന്‍ വേണ്ടി ജയലളിത കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് തമിഴകത്തിന്റെ 'അമ്മ' പ്രതിച്ഛായ നേടിയത് എന്നാണ് പറയപ്പെടുന്നത്.

 ആ രഹസ്യം

ആ രഹസ്യം

എന്തുകൊണ്ടാണ് ജയലളിത തന്റെ ജീവിതത്തില്‍ അധികം ആരേയും അടുപ്പിക്കാതിരുന്നത്? രാഷ്ട്രീയത്തിലും ജീവിത്തതിലും വിജയം നേടുന്നതിന് വേണ്ടിത്തന്നെ എന്ന് പറയേണ്ടി വരും. അടുപ്പം പുലര്‍ത്തുമ്പോള്‍ അത് തന്റെ തീരുമാനങ്ങളെ പലവിധത്തില്‍ സ്വാധീനിക്കപ്പെടും എന്ന് ജയലളിതയ്ക്ക് അറിയാമായിരുന്നു,

 ദത്തുപുത്രന്‍

ദത്തുപുത്രന്‍

സുധാകരന്‍ എന്ന ദത്തുപുത്രനും തോഴി ശശികലയും ആണ് ജയലളിതയുടെ ജീവിതത്തില്‍ ഏറ്റവും അധികം വിവാദങ്ങള്‍ സൃഷ്ടിച്ചത്. സുധാകരനേയും ജയലളിതയേും ചുറ്റിപ്പറ്റി അത്രയേറെ കഥകളാണ് പ്രചരിച്ചിരുന്നത്.

 മകന്റെ വിവാഹം

മകന്റെ വിവാഹം

ദത്തുപുത്രന്‍ സുധാകരന്റെ വിവാഹം ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടി. ഏറ്റവും ചെലവേറിയ വിവാഹം. പത്ത് കോടിയോളം ചെലവിട്ടായിരുന്നു അന്ന് വിവാഹം നടത്തിയത്. ഒന്നരലക്ഷത്തോളം അതിഥികളും പങ്കെടുത്തു.

 തമിഴകത്തിന്റെ അമ്മ

തമിഴകത്തിന്റെ അമ്മ

മൂന്നാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴേയ്ക്കും ജയലളിത ശരിക്കും തമിഴകത്തിന്റെ അമ്മയായി മാറി. ജനങ്ങള്‍ക്ക് അത്രയേറെ ആനുകൂല്യങ്ങളും സേവനങ്ങളും ആണ് നല്‍കിയത്.

 സ്വന്തം പേരില്‍

സ്വന്തം പേരില്‍

അമ്മ ഉപ്പായാലും, കാന്റീന്‍ ആയാലും, സിമന്റ് ആയാലും, വെള്ളം ആയാലും എല്ലാം സ്വന്തം പേരിലാക്കാന്‍ ജയലളിത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തിനായിരുന്നു അത് എന്ന് പലരും പലതവണ ചോദ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു.

 അഴിമതിക്കഥ

അഴിമതിക്കഥ

750 ജോഡി ചെരുപ്പുകളാണ് ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. 28 കിലോ സ്വര്‍ണവും 800 കിലോ വെള്ളിയും പതിനായിരത്തിലധികം സാരികളും 91 വാച്ചുകളും 44 എയര്‍ കണ്ടീഷനറുകളും 1997 ലെ റെയ്ഡില്‍ കണ്ടെടുത്തു.

 കേരളത്തില്‍

കേരളത്തില്‍

ബിനാമി പേരില്‍ ജയലളിത കേരളത്തിലും ഒട്ടനവധി ആഡംബര വീടുകള്‍ വാങ്ങിച്ചിരുന്നു എന്നൊരു ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. കേരളത്തില്‍ പണിതുകൊണ്ടിരുന്ന വലിയ വീടുകളെല്ലാം അക്കാലത്ത് ജയലളിതയുടേത് എന്ന ഒരു പ്രചാരണം പോലും നടന്നു

 പരസ്യ സ്‌നാനം

പരസ്യ സ്‌നാനം

ഒരു വനിത മുഖ്യമന്ത്രിയും പൊതു സ്ഥലത്ത് പരസ്യമായി കുളിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ജയലളിത ചെയ്തിട്ടുണ്ട്. കുഭകോണത്തെ മഹാമഹത്തില്‍ വച്ചായിരുന്നു ഇത്. ആചാരപ്രകാരമുള്ള സ്നാനമായിരുന്നു അത്. എന്നാല്‍ അന്നുണ്ടായ തിക്കിലും തിരക്കിലും 50 പേരുടെ ജീവനാണ് നഷ്ടമായത്.

 എഴുത്തുകാരി?

എഴുത്തുകാരി?

കര്‍ണാടകത്തില്‍ ജനിച്ച ജയലളിതയ്ക്ക് നന്നായി തമിഴ് അറിയാമായിരുന്നു. തമിഴില്‍ അവര്‍ മനോഹരമായി എഴുതികയും ചെയ്യുമായിരുന്നു. തായ് എന്ന തമിഴ് മാഗസിനില്‍ പണ്ട് ജയലളിത സ്ഥിരമായി എഴുതാറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

English summary
25 things you didn't know about Jayalalithaa. Most of them are rumors, but still some believe such things.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X