കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായക്കടയില്‍ നിന്നും പ്രധാനമന്ത്രിയായില്ല, പക്ഷേ ലോകം കണ്ടു

  • By Meera Balan
Google Oneindia Malayalam News

പലനാടുകള്‍..കാടുകള്‍..പുഴകള്‍..മലകള്‍...മരങ്ങള്‍...സൂര്യോദയങ്ങള്‍ അസ്തമയങ്ങള്‍, മനുഷ്യര്‍ സംസ്‌ക്കാരങ്ങള്‍ ഒക്കെ കണ്ടും കേട്ടും രുചിച്ചും മണത്തും അവര്‍ നടന്നു. അവര്‍ ഇപ്പോള്‍ ഈജ്പ്തിലാണ്. അയാള്‍ക്ക് പ്രിയപ്പെട്ട നൈല്‍ക്കരയില്‍. ഒപ്പം അവളുമുണ്ട്. അയാള്‍ക്ക് ഏറെ പ്രിയപ്പെട്ടവള്‍, അവളില്ലാത്ത യാത്രകള്‍ അയാള്‍ക്കില്ല. അയാള്‍. അയാള്‍ ഇപ്പോള്‍ ഒരു തനി കൊച്ചിക്കാരനാണ്. 65 വയസുള്ള കൊച്ചിയിലെ ഒരു ചായക്കടക്കാരന്‍. പേര് വിജയന്‍. ഇനി അവള്‍. അല്ല അവര്‍. അയാളുടെ പ്രിയ ഭാര്യ മോഹന. ചായക്കടക്കാരായ ഈ ദമ്പതിമാര്‍ ഇതിനോടകം കണ്ട് തീര്‍ത്തത് 16 രാജ്യങ്ങള്‍.

രാജ്യം ചുറ്റുന്ന ഈ ദമ്പതിമാരെപ്പറ്റി ഒട്ടേറെ വാര്‍ത്തകള്‍ ഇതിനോടകം വന്നതാണ്. വീണ്ടും ഇവരെ കാണുമ്പോള്‍ കണ്ട രാജ്യങ്ങളെപ്പറ്റി ചോദിയ്ക്കുമ്പോള്‍ അയാള്‍ നൈല്‍ നദിക്കരയിലേയ്ക്ക് പോയതാണ്. ഒപ്പം നേരിട്ട് കാണാത്ത നൈല്‍ക്കരയിലേയ്ക്ക് ലേഖികയും. കൊച്ചിയിലെ ചായക്കടയിലിരുന്ന് ഇനിയും പോകേണ്ട രാജ്യങ്ങളെപ്പറ്റി സംസാരിയ്ക്കുകയാണ് വിജയന്‍-മോഹന ദമ്പതിമാര്‍.

Kochi Tea Seller

ചായക്കടയില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനം മാത്രമാണ് ഇവര്‍ക്കുള്ളത്. ചെറുതിലേ സഞ്ചാരപ്രിയനായ അച്ഛന്‍റെ തോളിലേറി യാത്ര ചെയ്തതാണ് വിജയനെ ഒരു 'യാത്ര ഭ്രാന്തനാക്കിയത്'. 40 വര്‍ഷം മുമ്പ് ഒപ്പം കൂടി മോഹനയും വിജയന്റെ യാത്രകളില്‍ ഒപ്പം കൂടി. മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കുകയാണ് ഏറെ സാധാരണക്കാരായ ഈ ദമ്പതിമാരുടെ ഇഷ്ടം. അതിനായി രാപകലോളം കൊച്ചിയിലെ ചായക്കടയില്‍ ഇരുവരും പണിയെടുക്കും. കിട്ടുന്ന പണം കൂട്ടിവയ്ക്കും. എന്നാലും തികയില്ല പണം. പിന്നെ ബാങ്കുകളിലേയ്ക്കുള്ള പാച്ചിലാണ്. ഒടുവില്‍ ലോണ്‍ തരപ്പെടുത്തിയാല്‍ പിന്നെ രണ്ട് പേര്‍ക്കും യാത്ര പോകാനുള്ള ആവേശം അലതല്ലും.

ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഈജിപ്ത്, യുഎഇ, സ്വിറ്റ്‌സര്‍ലന്റ് എന്നിങ്ങനെ 16 രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. ആഭരങ്ങള്‍ വിറ്രും ലോണെടുത്തുമാണ് യാത്ര. തിരിച്ചെത്തിയാല്‍ കടം വീട്ടും. വീണ്ടും യാത്ര. ഇതാണ് ഏറെ നാളായി ഇരുവരുടെയും പതിവ്. 1988ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് വിജയന് തുടര്‍ന്നങ്ങോട്ടുള്ള യാത്രകള്‍ക്ക് പ്രേരണയായത്. ഇത്രയും സാധാരണക്കാരായ തങ്ങള്‍ ലോകരാജ്യങ്ങള്‍ ചുറ്റിക്കണ്ടതിനെ ഏറെ അത്ഭുതത്തോടെയാണ് മോഹന ഓര്‍ത്തെടുക്കുന്നത്. വാര്‍ധക്യത്തില്‍ പരസ്പരം താങ്ങും തണലുമാണ് ഈ ദമ്പതിമാര്‍.

സാധാരണക്കാരായി ജനിച്ചതോ പണമില്ലാത്തതോ ഒന്നും ഇവരുടെ യാത്രകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും തടസമല്ല. മോഹന ഒപ്പമില്ലെങ്കില്‍ മാത്രമേ വിജയന്റെ മനമിടറൂ. മോഹനയില്ലാതെ തനിയ്ക്ക് ജീവിയ്ക്കാനാകില്ലെന്ന് പറയുമ്പോള്‍ വിജയന്റെ കണ്ണുകളില്‍ മോഹനയോടുള്ള സ്‌നേഹം തിരിച്ചറിയാനാകും. മോഹനയെപ്പറ്റി പറയുന്പോള്‍ വിജയന്‍ ആ പഴയ 24കാരനാകുന്നോ എന്ന് സംശയം.

ഏത് ആഗ്രഹത്തെയും സാധ്യമാക്കാന്‍ കഠിനാധ്വാനുവും സ്‌നേഹവും വിശ്വാസമുണ്ടെങ്കില്‍ സാധിയ്ക്കുമെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികള്‍. ഇനി അമേരിയ്ക്കയിലേയ്ക്ക് പറക്കണമെന്നാണ് ഈ സ്‌നഹേക്കുരുവികളുടെ ആഗ്രഹം. തടസങ്ങളൊട്ടേറെയാണ്. എന്നാലും വിജയന്റെയും മോഹനയുടേയും മനസ് തളരില്ല. ചായക്കടയില്‍ തിരക്കേറുന്നു. ഈജ്പിതിനെയും പ്രിയപ്പെട്ടനൈല്‍ നദിയേയും പറ്റി വിജയന്‍ വാചലാനാകുന്നു. ഒരിയ്ക്കല്‍ കൂടെ സ്വിറ്റ്‌സര്‍ലന്റില്‍ പോകണമെന്ന് മോഹന. നേരം ഇരുട്ടാവുന്നു. ഈ സ്‌നഹേ കുരുവികള്‍ ഇനിയും പറക്കട്ടേ..പലനാടുകള്‍ കാണട്ടേ.

English summary
Vijayan has been a tea-seller for over forty years, however, that hasn’t stopped him and his wife from touring almost every scenic destination in India along with a whopping 16 other countries- Britain, France, Austria, Egypt, UAE, the list goes on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X