കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുൽകലാം എന്തുകൊണ്ട് വിമർശിക്കപ്പെടണം?

Google Oneindia Malayalam News

ഷഫീഖ് സല്‍മാന്‍

അമതന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ആളാണ് സല്‍മാന്‍. ഇപ്പോള്‍ കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

പ്രശ്നത്തിന്റെ കാരണങ്ങളെ അഡ്രസ്സ് ചെയ്യാതിരിക്കുകയും സൊല്യൂഷനെക്കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്തു കൊണ്ടിരിക്കുക എന്നത് നിയോലിബറൽ ക്യാപിറ്റലിസത്തിന്റെ ഒരു സ്ട്രാറ്റജിയാണ്. ആളുകൾ കാരണങ്ങളന്വേഷിച്ച് പോയാൽ അത് സിസ്റ്റത്തിന്റെ അടിത്തറയിളക്കിക്കളയും.

എന്നാൽ സൊല്യൂഷൻസ് തുറന്നിടുന്നത് അതിനെ സംബന്ധിച്ചിടത്തോളം വളരാനുള്ള പുതിയ സാദ്ധ്യതകളാണ്. സോഷ്യൽ കോൺഷ്യസ്നസിന്റെ പുറത്തു കടക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് മനുഷ്യനുള്ള സകല സമാധാനവും (കൃത്രിമമാണെങ്കിലും) കളയും. അതുകൊണ്ട് തന്നെ സൊല്യൂഷൻസിനെക്കുറിച്ച് മാത്രം സംസാരിക്കുക എന്നത് താരതമ്യേന എളുപ്പമാണ്.

APJ Abdul Kalam

റൈറ്റ് വിംഗ് ഇന്റലക്ച്വൽസ്, സെൽഫ് ഹെല്പ് മോട്ടിവേറ്റേഴ്സ് ഒക്കെ ചെയ്യുന്ന ഒരു പണി ഇതാണ്. ഒരു തൊഴിലാളി നേരിടുന്ന ചൂഷണത്തിന്റെ കാരണങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയും, എന്നാൽ അതുണ്ടാക്കുന്ന സ്ട്രെസ്സിൽ നിന്നും എങ്ങനെ ആശ്വാസം കണ്ടെത്താം, കൂടുതൽ പ്രൊഡക്റ്റീവ് ആകാം എന്നതിനൊക്കെയുള്ള ടിപ്സ് ആന്റ് ട്രിക്ക്സ് പറഞ്ഞു കൊടുക്കുകയും ചെയ്യും. നിങ്ങളുടെ പ്രശ്നങ്ങളുടെ കാരണം നിങ്ങൾ മാത്രമാണെന്ന തോന്നലുണ്ടാക്കുകയും, അതിൽ സിസ്റ്റത്തിനുള്ള റോളിനെ മറച്ചു പിടിക്കുകയും ചെയ്യും.

APJ Abdul Kalam

അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ഒരു ലീഡർ അല്ലെങ്കിൽ മോട്ടിവേറ്റർ എന്ന നിലയിൽ അബ്ദുൽ കലാം ചെയ്തിരുന്നതും ഇതു തന്നെയായിരുന്നു. "All of us do not have equal talent. But , all of us have an equal opportunity to develop our talents," എന്ന് കലാം പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയവും വർഗപരവുമായ അസമത്വത്തേയും അനീതികളെയും അദ്ദേഹം മനസ്സിലാക്കിയിട്ടേ ഇല്ല എന്നോ, അല്ലെങ്കിൽ അതൊരു പ്രശ്നമേയല്ല എന്ന് ചിന്തിച്ചിരുന്നോ എന്നൊക്കെ വേണം കരുതാൻ.

ഇന്ത്യൻ ബൂർഷ്വാസിയെ നോക്കി വെള്ളമിറക്കി വളർന്നു വരുന്ന മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം നാഷണലിസത്തിൽ ചാലിച്ചെടുത്ത അത്തരം തിയറികൾ പ്രചോദനകരമായിരുന്നു എന്നത് നിസ്സംശയമാണ്.

APJ Abdul Kalam

അദ്ദേഹം സ്വപ്നം കാണാൻ മനുഷ്യനെ പഠിപ്പിച്ചു എന്നു പറയുന്നിടത്തൊരു തെറ്റുണ്ട്. 'ചില' സ്വപ്നങ്ങൾ കാണാനും, ചിലതു കാണാതിരിക്കാനും ആണ് പഠിപ്പിച്ചിട്ടുള്ളത് എന്നതാണ് ശരി. അറിയാതെയാകാം, പക്ഷേ, കലാം ഏറ്റെടുത്ത പൊളിറ്റിക്കൽ റോൾ അതായിരുന്നു. ജാതിക്കും മതത്തിനും ഒക്കെ അതീതമായി അദ്ദേഹം നേടിയെടുത്ത പിന്തുണയുടെ പ്രധാന കാരണം ഇതാണ്. ഹിന്ദുത്വത്തോട് അദ്ദേഹം പുലർത്തിയ അടുപ്പവും, അദ്ദേഹത്തിന്റെ പോപുലാരിറ്റിയിൽ അതുണ്ടാക്കിയ ഇമ്പാക്റ്റുമൊക്കെ ഇതു കഴിഞ്ഞേ വരൂ എന്ന് ഞാൻ കരുതുന്നു. അദ്ദേഹം സയന്റിസ്റ്റോ, അതോ ടെക്നോക്രാറ്റോ തുടങ്ങിയ തർക്കങ്ങളെയൊക്കെ തൽക്കാലം മാറ്റിനിർത്താം.

ചുരുക്കിപ്പറഞ്ഞാൽ, നിയോലിബറൽ ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ബ്രാന്റ് അംബാസഡർ ആയിരുന്നു എപിജെ അബ്ദുൽ കലാം. വളരുന്ന മധ്യവർഗത്തിന്റെ 'ഗ്രേറ്റ് ഇന്ത്യൻ ഡ്രീമിന്റെ' പതാകവാഹകൻ. ഹിന്ദുത്വ ഫാസിസം ഡിമാന്റ് ചെയ്യുന്ന കൾച്ചറൽ കൺഫോർമിറ്റിയുടെ ഉദാത്ത മാതൃക. ഒരു പൊളിറ്റിക്കൽ ഫിഗർ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രസക്തി അതായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ കലാം നല്ലവനാകാം, നന്മ നിറഞ്ഞവനായിരിക്കാം. ലളിതജീവിതം നയിച്ചിരുന്ന അഴിമതിയ്ക്കതീതനായ വ്യക്തിത്വമായിരിക്കാം. പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹം നിർവഹിച്ച പൊളിറ്റിക്കൽ റോൾ പിന്തിരിപ്പനായിരുന്നു എന്ന് പറയാതിരിക്കാനാവില്ല.

English summary
Abdul Kalam should be criticised-Why? Shafeek Salman writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X