കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷത്തിനുള്ളില്‍ എല്ലാ ജേര്‍ണലിസ്റ്റുകളും അംബാനിക്ക് കീഴില്‍?

  • By Muralidharan
Google Oneindia Malayalam News

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകരും വ്യവസായ ഭീമന്‍ മുകേഷ് അംബാനിക്ക് കീഴിലാകുമോ. ആയേക്കും എന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പി സായിനാഥ് കരുതുന്നത്. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ ലാഭം തേടുന്ന വ്യവസായമാണ് എന്നും സായിനാഥ് പറയുന്നു. മുംബൈയില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഏത് റിയല്‍ എസ്‌റ്റേറ്റ് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍.

ആരൊക്കെയാണ് നമ്മളുടെ ടി വി ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നത്. ആരൊക്കെയാണ് നമ്മുടെ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്നത്. സമൂഹത്തില്‍ പലവിധത്തിലുള്ള ആളുകള്‍ ഉള്ളപ്പോഴും മാധ്യങ്ങളുടെ ഭാഷ ഒരേതരത്തിലാകുന്ന കാഴ്ചയാണ് ഇവിടെ. ചരിത്രം നഷ്ടപ്പെട്ട ഒരു തലമുറയാണ് നമുക്കുളളത്. ദേശീയ പ്രക്ഷോഭങ്ങളെന്തെന്നോ ദേശീയ നേതാക്കളാരൊക്കെയൊന്നോ നമുക്കറിയില്ല.

mukeshambani-

കഴിഞ്ഞ 20 വര്‍ഷങ്ങളെങ്കിലുമായി മാധ്യമപ്രവര്‍ത്തനം എന്നത് ബിസിനസ് മാത്രമായി മാറിക്കഴിഞ്ഞിട്ട്. മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ സ്വന്തമാക്കുന്നതിന്റെ ഫലമാണിത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ നമുക്ക് അറിയാവുന്നതിലും ശക്തരാണ്. മുകേഷ് അംബാനിയുടെ നിയന്ത്രണത്തില്‍ എത്ര ചാനലുകളുണ്ടെന്ന് അറിയാമോ. നെറ്റ്‌വര്‍ക്ക് 18, ഇ ടി വി നെറ്റ് വര്‍ക്ക്.... ഇവയില്‍ എത്ര ചാനലുകള്‍ അംബാനിയുടെ സ്വന്തമാണ് എന്നറിയാമോ.

psainath

ഇനിയൊരു അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ എല്ലാ ജേര്‍ണലിസ്റ്റുകളും അംബാനിക്ക് കീഴിലാകും. തനിക്ക് എത്ര ചാനലുകളുണ്ട് എന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരിക്കും. എന്നാലും തിരഞ്ഞെടുപ്പ് സമയത്ത് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ തങ്ങള്‍ കവര്‍ ചെയ്യുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ അത് അങ്ങനെ നടക്കും - പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും പ്രമുഖനായ പി സായിനാഥിന്റെ ആശങ്കകള്‍ ഇങ്ങനെ പോകുന്നു...

English summary
Mukesh Ambani could own every journalist in the next five years, P Sainath writes in a column.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X