കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ പിടിച്ച കിടുവ: ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും 32കാരന്‍ തട്ടിയത് 20 ലക്ഷം!

  • By Muralidharan
Google Oneindia Malayalam News

ബിഗ് ബില്യണ്‍ സെയില്‍ എന്നൊക്കെ പറഞ്ഞ്, ഓണ്‍ലൈന്‍ ഷോപ്പിങ് വമ്പന്മാരായ ഫ്ളിപ്പ്കാര്‍ട്ട് കുറേ പേരെ പറ്റിച്ചിട്ടുണ്ട്. വില്‍പനയ്ക്ക് പോലും എത്താത്ത സാധനങ്ങള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആയതും മൂന്നിരട്ടി വില കൂട്ടി പിന്നെ കുറച്ച് നല്‍കിയതും ആളുകള്‍ക്ക് ഫ്ളിപ്പ്കാര്‍ട്ടിനോടുള്ള ദേഷ്യം കൂട്ടി. സാധാരണ ദിവസങ്ങളിലും ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും പറ്റിക്കപ്പെട്ട ആളുകളും നമുക്കിടയിലുണ്ട്.

ഫ്ളിപ്പ്കാര്‍ട്ടില്‍ സ്മാര്‍ട്ട് ഫോണിന് ഓര്‍ഡര്‍ നല്‍കിയ ആളിന് തെലങ്കാന സ്വദേശിക്ക് കിട്ടിയത് മാങ്ങ. ഇങ്ങനെ ആളുകളെ പറ്റിക്കുന്ന ഫ്ളിപ്പ്കാര്‍ട്ടിനെ ഒരു വിരുതന്‍ ശരിക്കും പറ്റിച്ചു. ആന്ധ്രപ്രദേശില്‍ നിന്നുള്ള 32 കാരനായ വീരസ്വാമി എന്ന വീരനാണ് ഫ്ളിപ്പ്കാര്‍ട്ടിനെ പറ്റിച്ചത്. ഒന്നും രണ്ടുമല്ല ഏതാണ്ട് 20 ലക്ഷം രൂപയാണ് വീരസ്വാമി തട്ടിയത്. എങ്ങനെയായിരുന്നു വീരസ്വാമിയുടെ ഓപ്പറേഷന്‍ എന്ന് നോക്കൂ...

ഫ്ളിപ്പ്കാര്‍ട്ടില്‍ സാധനം ഓര്‍ഡര്‍ ചെയ്യും

ഫ്ളിപ്പ്കാര്‍ട്ടില്‍ സാധനം ഓര്‍ഡര്‍ ചെയ്യും

സാധാരണ പോലെ ഫ്ളിപ്പ്കാര്‍ട്ടില്‍ ലോഗിന്‍ ചെയ്ത് സാധനം ഓര്‍ഡര്‍ ചെയ്യും. വന്‍ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് വീരസ്വാമി ഓര്‍ഡര്‍ ചെയ്യുക.

ഡെലിവറി വരും കാശും കൊടുക്കും

ഡെലിവറി വരും കാശും കൊടുക്കും

ഓര്‍ഡര്‍ ചെയ്ത സാധനം കാശ് കൊടുത്ത് വീട്ടില്‍ വാങ്ങിവെക്കും. ഇത് വരെ കാര്യങ്ങളെല്ലാം ഓക്കെയാണ്. ആര്‍ക്കും പ്രശ്‌നമില്ല. ഇനിയാണ് കളി.

വിളി കസ്റ്റമര്‍ കെയറിലേക്ക്

വിളി കസ്റ്റമര്‍ കെയറിലേക്ക്

ഡെലിവര്‍ ചെയ്ത സാധനങ്ങള്‍ ഗുണമില്ലാത്തതാണ് എന്നും ഡാമേജായതാണ് എന്നും പറഞ്ഞായിരിക്കും വീരസ്വാമി കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുക

സാധനങ്ങള്‍ എടുക്കാന്‍ ആള് വരും

സാധനങ്ങള്‍ എടുക്കാന്‍ ആള് വരും

ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ആളുകള്‍ വന്ന് സാധനം തിരികെ കൊണ്ടുപോകും. പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങള്‍ ബോക്‌സില്‍ വെച്ച്, ബില്ലും പ്രൈസ് ടാഗും ഒട്ടിച്ചാണ് ഇയാള്‍ സാധനങ്ങള്‍ തിരിച്ചുകൊടുക്കുക.

പണം തിരികെക്കിട്ടും

പണം തിരികെക്കിട്ടും

സാധനങ്ങള്‍ തിരിച്ചുകൊടുക്കുന്നതോടെ പണം വീരസ്വാമിയുടെ അക്കൗണ്ടിലെത്തും. ഏതാണ് 20 ലക്ഷം രൂപയുടെ സാധനങ്ങളാണത്രെ വീരസ്വാമി ഇങ്ങനെ പറ്റിച്ചത്.

200 ബുക്കിങ്

200 ബുക്കിങ്

ഫ്ളിപ്പ്കാര്‍ട്ടില്‍ ഇയാള്‍ 200 തവണ സാധനങ്ങള്‍ ബൂക്ക് ചെയ്തിട്ടുണ്ടത്രെ, അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും പേരിലാണ് ഇയാള്‍ സാധനങ്ങള്‍ ബുക്ക് ചെയ്യാറുള്ളത്.

 സംഭവം പോലീസ് കേസായി

സംഭവം പോലീസ് കേസായി

ഫ്ളിപ്പ്കാര്‍ട്ടിന്റെ പരാതിയില്‍ വനസ്പതിപുരം പോലീസ് കേസ് അന്വേഷിക്കുകയാണ് ഇപ്പോള്‍.

English summary
Andhra youth dupes Flipkart of Rs 20 lakh, police register complaint against 32 year old Veereswamy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X