കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മാര്‍ബിള്‍ കല്ലറകളില്‍ അന്ത്യവിശ്രമം കൊള്ളുന്നത് മനുഷ്യരല്ല, പിന്നെ ആരായിരിക്കും??

  • By Pratheeksha
Google Oneindia Malayalam News

പേര്-ടോമി
ജനനം-2009
മരണം-2015
നീ ഞങ്ങള്‍ക്ക് തന്ന സ്‌നേഹത്തെ ഇനി ഞങ്ങളെവിടെ തിരയും. അകാലത്തില്‍ പൊലിഞ്ഞ നിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ റിമി, നിഖില്‍,അനുഷ്‌ക,ആയുഷ് ...
ഇത് ശ്മശാനത്തിലെ കല്ലറയ്ക്കു മുന്നിലെ വാചകങ്ങള്‍ തന്നെ പക്ഷേ ടോമി മനുഷ്യനല്ല നായയാണെന്നു മാത്രം. ഇങ്ങനെ ടോം ,ചക്കു ,പീറ്റര്‍ തുടങ്ങി പലരുടെയും ഓമനകളായിരുന്ന നായകളും പൂച്ചകളും ഇവിടെ അന്ത്യവിശ്രമം കൊളളുന്നു.

ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന മൃഗക്ഷേമ സംഘടനയുടെ കെങ്കേരിയിലെ ആസ്ഥാനത്താണ് വളര്‍ത്തു മൃഗങ്ങള്‍ക്കായുളള ഈ ശ്മശാനം. ആറേക്കറോളം പരന്നുകിടക്കുന്ന ഭൂമിയില്‍ മൃഗ ശ്മശാനത്തിനരികിലെത്തിയാല്‍ വായുവിനു ചന്ദനതിരികളുടെ ഗന്ധമാണ്. മാര്‍ബിള്‍ കല്ലറകള്‍ക്കു മുകളില്‍ ചുറ്റുമുള്ള മരങ്ങളില്‍ നിന്നും പലതരത്തിലുളള പൂക്കളും ഇലകളും വീണുകിടക്കുന്നതു കാണാം. ടൈസണ്‍ എന്നു പേരായ നായയുടെ ശവകുടീരത്തിനു മുകളില്‍ പൂമാല ചാര്‍ത്തിയിട്ടുണ്ട്.

doa-24

താഴെ പഴത്തില്‍ കുത്തി നിര്‍ത്തിയ ചന്ദനതിരിയും കാണാം .അതിനിരുവശത്തുമായി ടൈസണ്‍ന്റെ ഇഷ്ട ഭക്ഷണങ്ങളും ഭംഗിയുളള പാത്രങ്ങളിലായി നിരത്തി വെച്ചിട്ടുണ്ട്. ടൈസണ്‍ന്റെ ചരമദിനത്തില്‍ അതിന്റെ ഉടമസ്ഥരായ കുടുംബാംഗങ്ങള്‍ വന്ന് കര്‍മ്മങ്ങള്‍ നടത്തി പോയതാണെന്ന് സെമിത്തേരി നടത്തിപ്പുകാരന്‍ പറഞ്ഞു. ചരമ ദിനം മാത്രമല്ല മൃഗങ്ങളുടെ ജന്മദിനവും ഇവിടെ ആഘോഷിക്കാറുണ്ട് .

കൂടാതെ വിശേഷ ദിവസങ്ങളിലും ഇവരെ പ്രീതിപ്പെടുത്താന്‍ മറക്കാറില്ല. സാധാരണ നഗരത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന നായയോ പൂച്ചയോ ചത്താല്‍ അതിനെ കോര്‍പ്പറേഷന്‍ അധികൃതരെ വിവരമറിയിച്ചാല്‍ അവര്‍ കൊണ്ടുപോയി സംസ്ക്കരിക്കാറാണ് പതിവ്. എന്നാല്‍ അതില്‍ നിന്ന് വിപരീതമായി പരേതനായ ഒരു മനുഷ്യനുകിട്ടാവുന്ന എല്ലാ പരിഗണനകളും ഇവര്‍ക്കും ലഭിക്കുന്നു.

സെമിത്തേരിയില്‍ സാധാരണ സംസ്‌ക്കാരമാണെങ്കില്‍ 4500 രൂപ നല്‍കണം. എന്നാല്‍ മൃഗത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്ഥിരമായി കല്ലറയില്‍ സൂക്ഷക്കണമെങ്കില്‍ 2000 രൂപവരെയാണ് ചാര്‍ജ്ജ്. അടക്കം കഴിഞ്ഞാല്‍ മൃഗങ്ങളുടെ ജനനമരണ ദിനങ്ങളെല്ലാം സെമിത്തേരി അധികൃതര്‍ ഉടമസ്ഥരെ മറക്കാതെ അറിയിക്കുകയും ചെയ്യും.

ചില മനുഷ്യര്‍ക്ക് ജീവിച്ചിരിക്കുമ്പോളടക്കം ലഭിക്കാത്ത ഇത്തരം സ്‌നേഹപരിഗണനകള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് മരണാനന്തരവും നല്‍കുന്നതിലെ ആകസ്മികത ഇവിടെ മുഴച്ചു നില്‍ക്കുമെങ്കിലും സര്‍വ്വ ജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണെന്ന തിരിച്ചറിവിന്റെ അളവറ്റ മൃഗസ്‌നേഹത്തിന്റെ ശേഷിപ്പുകളാവുകയാണ് ഈ സെമിത്തേരി

മൃഗങ്ങളോടുളള ക്രൂരത വീണ്ടും; ബെംഗളൂരുവില്‍ 25 നായ്ക്കളെ കുഴിയിലിട്ട് ജീവനോടെ കത്തിച്ചുമൃഗങ്ങളോടുളള ക്രൂരത വീണ്ടും; ബെംഗളൂരുവില്‍ 25 നായ്ക്കളെ കുഴിയിലിട്ട് ജീവനോടെ കത്തിച്ചു

English summary
The first exclusive pet cemetery in the country, it was created in 2005.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X