കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് അംഗത്വമില്ലാതെ കാന്തപുരത്തിന്റെ സംഘടന... ഇതും ചോദ്യം ചെയ്യപ്പെടണം

Google Oneindia Malayalam News

അങ്ങനെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ സംഘടനയുണ്ടാക്കുന്നു. കേരള മുസ്ലീം ജമാ അത്ത് എന്നാണ് സംഘടനയുടെ പേര്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ ഈ സംഘടന എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ വ്യക്തമായ ഉത്തരമൊന്നും ഇല്ല.

എന്നാല്‍ അതൊന്നും അല്ല ഇപ്പോഴത്തെ വിവാദ വിഷയം. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കില്ല എന്നതാണ്. രാഷ്ട്രീയ സംഘാടനയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത സ്ഥിതിയ്ക്ക് സ്ത്രീകളുടെ അംഗത്വം അത്ര വലിയ പ്രശ്‌നമാക്കണോ എന്ന് ചോദിയ്ക്കുന്നവരും കുറവല്ല.

എന്നാല്‍ നിലവിലെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇങ്ങനെ ഒരു സംഘടന ഉണ്ടാകുമ്പോള്‍ ചില ചോദ്യങ്ങളൊക്കെ ചോദിയ്‌ക്കേണ്ടി വരും.

കേരള മുസ്ലീം ജമാ അത്ത്

കേരള മുസ്ലീം ജമാ അത്ത്

കേരളത്തിലെ മുസ്ലീങ്ങളുടെ പൊതു അജണ്ടകള്‍ക്ക് വേണ്ടിയുള്ള ഒരു പൊതു വേദി എന്ന രീതിയിലാണ് പുതിയ സംഘടന രൂപീകരിയ്ക്കുന്നത് എന്നാണ് വിശദീകരണം. കേരള മുസ്ലീങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ പെടില്ലേ?

പ്രഖ്യാപനം

പ്രഖ്യാപനം

ഒക്ടോബര്‍ 10 ന് മലപ്പുറത്ത് വച്ചാണ് കേരള മുസ്ലീം ജമാ അത്ത് എന്ന പുതിയ സംഘടന പ്രഖ്യാപിയ്ക്കുക.

എപി സുന്നി

എപി സുന്നി

സുന്നികളുടെ സംഘടന വിഘടിച്ചാണ് എപി സുന്നിയും ഇകെ സുന്നിയും ഉണ്ടായത്. കാന്തപുരം നേതൃത്വം നല്‍കുന്ന എപി സുന്നി പ്രസ്ഥാനത്തിന്റെ അതേ സംഘടനാ സ്വഭാവം തന്നെ ആയിരിയ്ക്കും പുതിയ സംഘടനയ്ക്കും.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

എപി സുന്നികളുടെ സംഘടനയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ല. പുതിയ സംഘടനയിലും അങ്ങനെ തന്നെ. സ്ത്രീകള്‍ക്ക് അംഗത്വം നല്‍കില്ലെന്ന് പുതിയ സംഘടന കൃത്യമായിത്തന്നെ പറയുന്നുണ്ട്.

എവിടെ സമത്വവാദികള്‍

എവിടെ സമത്വവാദികള്‍

കേരളത്തിലെ മുസ്ലീം സമുദായത്തിന് വേണ്ടി എന്ന് പറയുന്ന സംഘടനയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കില്ല എന്ന പറയുന്നത് പ്രകടമായ സ്ത്രീ വിരുദ്ധതയല്ലേ. ഇക്കാര്യം ചോദ്യം ചെയ്യാന്‍ പ്രതികരണ തൊഴിലാളികള്‍ രംഗത്ത് വരാത്തതെന്തേ?

തൃശൂരിലെ പുസ്തക പ്രകാശനം മറന്നോ

തൃശൂരിലെ പുസ്തക പ്രകാശനം മറന്നോ

എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകം പരിഭാഷ ചെയ്ത എഴുത്തുകാരിയ്ക്ക് സ്ത്രീ ആയതിനാല്‍ പ്രകാശന ചടങ്ങില്‍ പ്രവേശനം നിഷേധിച്ചു എന്നറിഞ്ഞപ്പോള്‍ ഉറഞ്ഞ് തുള്ളിയതാണ് കേരള സമൂഹം. കാന്തപുരത്തിന്റെ കാര്യം വരുമ്പോള്‍ അക്കാര്യം മനപ്പൂര്‍വ്വം മറക്കുകയാണോ?

 ലക്ഷ്യം പ്രീണനം

ലക്ഷ്യം പ്രീണനം

സ്വാമി നാരായണന്‍ സന്‍സ്ഥാനെതിരെ സമരം ചെയ്താലും അവരെ പള്ള് പറഞ്ഞാലും അത് വോട്ടിനെ ബാധിയ്ക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ കാന്തപുരത്തിന്റെ കാര്യം അങ്ങനെയല്ല എന്നതാണോ ഇവിടെ ഭയപ്പാടുണ്ടാക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാന്തപുരം ആര്‍ക്കൊപ്പം നില്‍ക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്. ലീഗുമായി അത്ര സുഖത്തിലല്ല. ബോഡി വേസ്റ്റ് പ്രയോഗത്തെത്തുടര്‍ന്ന് പിണറായി വിജയനോടും അത്ര പ്രതിപത്തിയില്ല കാന്തപുരത്തിന്.

എവിടെ സാംസ്‌കാരിക നായകര്‍, വിപ്ലവകാരികള്‍

എവിടെ സാംസ്‌കാരിക നായകര്‍, വിപ്ലവകാരികള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിശബ്ദതപാലിയ്ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകരും പാര്‍ട്ടിരഹിത വിപ്ലവകാരികളും നിശബ്ദമായിരിയ്ക്കുന്നത് എന്തുകൊണ്ടാണ്?

വിമര്‍ശനത്തിലും വേണം തുല്യനീതി

വിമര്‍ശനത്തിലും വേണം തുല്യനീതി

ഒരു ആധുനിക സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് വിമര്‍ശിയ്ക്കപ്പെടേണ്ടതാണ്. അതില്‍ കാന്തപുരമെന്നോ സാധ്വി പ്രാചി എന്നോ വ്യത്യാസം കാണിയ്ക്കരുത് എന്ന് മാത്രം.

English summary
AP Sunni to form declare new organisation without women representation. Name of the new organisation is Kerala Muslim Jama at.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X