കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്യ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന, ഡ്രൈവറുടെ സംഗീതം ആസ്വദിയ്ക്കുന്ന കലാം, കാണൂ

Google Oneindia Malayalam News

ബെംഗളൂരു: വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലും കലാം പലപ്പോഴും സാധാരണക്കാരനായി. സാധാരണക്കാരെപ്പോലെ പെരുമാറി. മലയാളം, മലയാളി , കേരളം എന്ന് കേള്‍ക്കുമ്പോള്‍ സദ്യയുടെ രുചി ഓര്‍ക്കുന്നവരാണ് അയല്‍ സംസ്ഥാനക്കാര്‍. വര്‍ഷങ്ങളോളം തിരുവനന്തപുരത്ത് താമസിച്ചിരുന്ന എപിജെ അബ്ദുള്‍ കലാമിനും സദ്യയോട് പ്രിയമായിരുന്നു. സദ്യ കഴിയ്ക്കുക മാത്രമല്ല ഓരോ വിഭവത്തിന്റെയും രുചി ആസ്വദിയ്ക്കുകയും അഭിപ്രായം പറയുകയും ചെയ്തു. ഐഎസ്ആര്‍ഒയിലും മറ്റും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ചില സഹപ്രവര്‍ത്തകരാണ് ഇക്കാര്യം പറയുന്നത്.

നല്ലൊരു സംഗീത ആസ്വാദകന്‍ കൂടിയായിരുന്നു കലാം. തന്റെ ഡ്രൈവറുടെ പാട്ട് പോലും അദ്ദേഹം ആസ്വദിച്ചിരുന്നു. കലാമിന്റെ താത്ക്കാലിക ഡ്രൈവറായി ഒരു ദിവസത്തെ മാത്രം ചുമതലയേല്‍ക്കേണ്ടിവന്ന ഷിമോഗക്കാരനായ നടേശ്വര ആചാര്യ (52)യുടെ സംഗീതം ആസ്വദിയ്ക്കുകയും അദ്ദേഹത്തെ അഭിനന്ദിയ്ക്കുകകയും ചെയ്തിരുന്നു കലാം. 2015 ജനവരിയില്‍ ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വണ്‍ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീരാഗത്തില്‍ ഡ്രൈവര്‍ ആലപിച്ച ഗാനം തന്റെ ഹൃദയം കീഴടക്കിയെന്ന് കലാം പറഞ്ഞിരുന്നു. മിസൈല്‍ മാന് ഇങ്ങനേയും ചില മുഖങ്ങളുണ്ടായിരുന്നു...കാണം...

സദ്യ

സദ്യ

സദ്യ കഴിയ്ക്കാന്‍ അബ്ദുള്‍ കലാമിന് ഏറെ താതപര്യമായിരുന്നു

രുചി

രുചി

സദ്യയിലെ ഓരോ വിഭവത്തിന്റേയും രുചി ആസ്വദിയ്ക്കുകയും അദ്ദേഹം അഭിപ്രായം പറയുകയും ചെയ്യുമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍

വെജിറ്റേറിയന്‍

വെജിറ്റേറിയന്‍

സസ്യാഹാരത്തോടാിരുന്നു അദ്ദേഹത്തിന് പ്രിയം

സംഗീതത്തോടും

സംഗീതത്തോടും

സംഗീതത്തോടും അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരുന്നു

ഡ്രൈവര്‍

ഡ്രൈവര്‍

ഒരു ദിവസത്തെ ബെംഗളൂരു സന്ദര്‍ശനത്തിന് വേണ്ടി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ബെംഗളൂരില്‍ എത്തിയത്. ജനവരി 19നായിരുന്നു സന്ദര്‍ശനം. അബ്ദുള്‍ കലാമിന്റെ െ്രെഡവറായി കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചത് നടേശ്വര്‍ ആചാര്യ (52)യെയായിരുന്നു.

ശ്രീരാഗത്തിലെ ആ കീര്‍ത്തനം

ശ്രീരാഗത്തിലെ ആ കീര്‍ത്തനം

പാട്ടിനോടുള്ള തന്റെ പ്രിയം യാത്രയ്ക്കിടെ കലാമിനോട് നടേശ്വര്‍ പറഞ്ഞു. തുടര്‍ന്ന് പാടുകയും ചെയ്തു. ശ്രീരാഗത്തില്‍ ആലപിച്ച കീര്‍ത്തനം കലാമിന്റെ മനം കവര്‍ന്നു.

ചെറിയ ജോലികള്‍

ചെറിയ ജോലികള്‍

വളരെ ചെറിയ ജോലികള്‍ ചെയ്യുന്നവരില്‍ പോലും ഇതുപോലെ അസാധ്യ പ്രതിഭയുള്ള മനുഷ്യര്‍ ഉണ്ടാകുമെന്നാണ് അന്ന അബ്ദുള്‍ കലാം വണ്‍ഇന്ത്യയോട് പ്രതികരിച്ചത്.

English summary
APJ Abdul Kalam loved Carnatic music and Kerala feast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X