കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിയിലെ 'പര്‍ദ്ദ ലേഖനം' വിവാദത്തില്‍... ആര്‍ക്കാണ് പ്രശ്‌നം?

  • By Soorya Chandran
Google Oneindia Malayalam News

ഏപ്രില്‍ 18 ശനിയാഴ്ച മാതൃഭൂമിയുടെ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ച എന്നതിനേക്കാള്‍ വിവാദം എന്ന വാക്ക് ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

'കത്തുന്ന വേനലില്‍, കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍' എന്ന പേരില്‍ കെവി കല എഴുതിയ ലേഖനമാണ് വിവാദ വിഷയം. നാല്‍പത് ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ഒരു കൂട്ടം സ്ത്രീകള്‍ ഉരുകിയൊലിയ്ക്കുന്നു എന്നാണ് ലേഖനത്തില്‍ പറയുന്നത്.

പര്‍ദ്ദ വെറും ഒരു വസ്ത്രം മാത്രമല്ലല്ലോ, അതിന് മതത്തിന്റെ നിറവും രൂപവും ഭാവവും എല്ലാം ഉണ്ട്. ലേഖനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് മാതൃഭൂമി പത്രത്തില്‍, എഴുതിയിരിക്കുന്നത് കെവി കല എന്നയാള്‍... വിവാദം കൊഴുക്കാന്‍ ഇതെല്ലാം തന്നെ ധാരാളം

ലേഖനത്തില്‍ പറയുന്നത്

ലേഖനത്തില്‍ പറയുന്നത്

മുസ്ലീം സമുദായത്തെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാനാണ് ലേഖനം ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ ഇത് പൊതുവായ ഒരു നിരീക്ഷണം മാത്രമാണെന്ന് പറയുന്നവരും ഉണ്ട്.

പര്‍ദ്ദ

പര്‍ദ്ദ

മുസ്ലീം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അത് അങ്ങനെയല്ലെന്ന് മറുപക്ഷം.

പര്‍ദ്ദയുടെ കറുപ്പല്ല, ചിലരുടെ മനസ്സിന്റെ കറുപ്പ്

പര്‍ദ്ദയുടെ കറുപ്പല്ല, ചിലരുടെ മനസ്സിന്റെ കറുപ്പ്

പര്‍ദ്ദയുടെ കറുപ്പല്ല, ചിലരുടെ മനസ്സിന്റെ കറുപ്പാണ് ഇത്തരം ലേഖനങ്ങളിലൂടെ പുറത്ത് വരുന്നതെന്ന് ഒരു വിഭാഗം ആക്ഷേപിയ്ക്കുന്നു.

മുസ്ലീം സ്ത്രീകള്‍ മാത്രമോ കറുപ്പുടുക്കുന്നത്

മുസ്ലീം സ്ത്രീകള്‍ മാത്രമോ കറുപ്പുടുക്കുന്നത്

മുസ്ലീം സ്ത്രീകള്‍ മാത്രമാണോ കറുത്തതും, ശരീരം മൂടുന്നതും ആയ വസ്ത്രം ധരിക്കുന്നത്. വക്കീലന്‍മാരുടേയും ജഡ്ജിമാരുടേയും വസ്ത്രം എന്താണെന്നാണ് ചിലരുടെ ചോദ്യം.

കറുപ്പ് മാത്രമാണോ പര്‍ദ്ദ

കറുപ്പ് മാത്രമാണോ പര്‍ദ്ദ

പര്‍ദ്ദയുടെ നിറം കറുപ്പ് മാത്രമല്ലെന്നാണ് ചിലര്‍ പറയുന്നത്. പിന്നെന്തിനാണ് ഇത്തരം ഒരു ലേഖനം എഴുതുന്നതെന്നും ചോദിയക്കുന്നു.

സ്ത്രീകള്‍ പറയട്ടെ

സ്ത്രീകള്‍ പറയട്ടെ

തുടക്കത്തില്‍ പര്‍ദ്ദ ലേഖനത്തിനെതിരായ സോഷ്യല്‍ മീഡിയയില്‍ എത്തിയത് പുരുഷന്‍മാര്‍ മാത്രമായിരുന്നു. അപ്പോള്‍ മറുപക്ഷം ചോദ്യം ഉയര്‍ത്തി... സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? അതിന് ശേഷം സ്ത്രീകളും പ്രതികരിച്ചുതുടങ്ങി.

കുഞ്ഞുകുട്ടികളും

കുഞ്ഞുകുട്ടികളും

മദ്രസയില്‍ പോകുന്ന ചെറിയ കുട്ടികളെ പോലും കറുത്ത പര്‍ദ്ദ നിര്‍ബന്ധമായി ധരിപ്പിക്കുന്നുണ്ടെന്നാണ് ലോഖനത്തില്‍ പറയുന്നത്. എന്നാല്‍ ഇതിരെ പ്രതിരോധിക്കാന്‍ അധികം ആരും എത്തിയതായി കണ്ടില്ല.

ലേഖനം ഇസ്ലാം വിരുദ്ധമോ

ലേഖനം ഇസ്ലാം വിരുദ്ധമോ

ലേഖനം ഇസ്ലാം വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് തന്നെ പറയാം. പര്‍ദ്ദ സംബന്ധിച്ച് ഉയരുന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ലേഖനം മുന്നോട്ട് പോകുന്നത്.

കറുപ്പിന്റെ പ്രശ്‌നം

കറുപ്പിന്റെ പ്രശ്‌നം

കറുപ്പ് എന്നത് വേനലില്‍ ഒരു പ്രശ്‌നം തന്നെയാണ്. ശാസ്ത്രീയമായിത്തന്നെ. എന്നാല്‍ അത് പര്‍ദ്ദയില് മാത്രം ഒതുങ്ങേണ്ടതല്ലെന്ന് മാത്രം.

പര്‍ദ്ദയുടെ ഗുണഗണങ്ങള്‍

പര്‍ദ്ദയുടെ ഗുണഗണങ്ങള്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെം ആണെങ്കിലും പര്‍ദ്ദയുടെ ഗുണഗണങ്ങളും ലേഖനത്തില്‍ ഏറെ വിശദീകരിയ്ക്കുന്നുണ്ട്.

English summary
Article about Burqa in Mathrubhumi Newspaper under controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X