കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷത്തിനുള്ളില്‍ ബെംഗളൂരു വാസയോഗ്യമല്ലാത്ത നഗരമായി മാറും ?

Google Oneindia Malayalam News

ബെംഗളൂരു: ഉദ്യാനനഗരമെന്ന വിശേഷണത്തില്‍ നിന്ന് ഐടി നഗരമെന്ന വിശേഷണത്തിലേയ്ക്ക് ബെംഗളൂരു നഗരമെത്തിയത് വര്‍ഷങ്ങള്‍ കൊണ്ടാണ്. പച്ചപ്പ് നഷ്ടപ്പെട്ട് കെട്ടിടങ്ങളുടെ മാത്രം നഗരമായി മാറിയ ബെംഗളൂരുവിലിന്ന് ഉദ്യാനങ്ങള്‍ വളരെ കുറച്ചുമാത്രം. അനിയന്ത്രിതമായ നഗരവത്ക്കരണം കാരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബെംഗളൂരു വാസയോഗ്യമല്ലാത്ത നഗരമായി മാറുമെന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി)

പച്ചപ്പും ജലസ്‌ത്രോതസ്സുകളും നഷ്ടപ്പെട്ടതാണ് നഗരത്തെ ജനവാസ യോഗ്യമല്ലാതാക്കുന്നതിനുളള പ്രധാന കാരണം. നാല്പതു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ 525 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പച്ചപ്പ് 78 ശതമാനം കുറഞ്ഞു.ജല സ്‌ത്രോതസ്സുകളില്‍ 79 ശതമാനവും നഷ്ടപ്പെട്ടു. ബെംഗളൂരുവിലെ സുഖകരമായ കാലാവസ്ഥ ഓര്‍്മ്മയായിട്ട് വര്‍ഷങ്ങളായെന്നാണ് നഗരവാസികള്‍ പറയുന്നത്. മറ്റേതൊരു നഗരങ്ങളെയും പോലെ അമിത ചൂടില്‍ വെന്തുരുകയാണ് നഗരം.

bangalore-city

വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കാരണം വായുമലിനീകരണവും പ്രധാന ഭീഷണിയുയര്‍ത്തുന്നുണ്ട്. വ്യവസായങ്ങള്‍ വര്‍ദ്ധിച്ചതോടെ ജലമലിനീകരണവും വ്യാപകമായി. അടുത്തിടെ നഗരത്തിലെ തടാകത്തില്‍ മീനുകള്‍ ചത്തൊടുങ്ങുന്നത് വാര്‍ത്തയായിരുന്നു. നഗരത്തിലെ മാലിന്യ പ്രശ്‌നം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയും. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാതെ വന്നപ്പോഴാണെങ്കിലും സര്‍ക്കാര്‍ നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് അനുകൂല നടപടിയായാണ് കരുതുന്നത്.

ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണമാണ് നഗരത്തിന്റ ആസന്ന മരണത്തിന് പ്രധാന കാരണമെന്നാണ് ഐ ഐ എസ് സി പ്രൊഫസര്‍ ടി വി രാമചന്ദ്ര പറയുന്നത്. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കു മുന്നില്‍ പരിസ്ഥിതി സനേഹികള്‍ ഇവയെല്ലാം അക്കമിട്ട് നിരത്തുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നാണ് പരാതി. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കയ്യിലെ ഒരുപകരണമാണ് മാത്രമാണിന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍.ബെംഗളൂരു വികസന അതോറിറ്റി (ബി ഡി എ) ഒരു കൃത്യമായ പദ്ധതിയുമായി മുന്നോട്ടു വരുന്നില്ലെന്നതും പ്രധാന ന്യുനതയാണെന്ന് രാമചന്ദ്ര പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങളെ ലംഘിച്ചു കൊണ്ടാണ് പല സ്വകാര്യ കമ്പനികളും ഇവിടെ അപ്പാര്‍ട്ട് മെന്റുകളും വ്യാപാര സമുച്ചയങ്ങളും കെട്ടിപൊക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനും പുതിയ വ്യവവസായ സംരഭങ്ങള്‍ തുടങ്ങുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചില്ലെങ്കില്‍ ബെംഗളൂരു നഗരം കുറഞ്ഞവര്‍ഷങ്ങള്‍കൊണ്ട് ജനവാസയോഗ്യമല്ലാതാവുമെന്നതിന് തര്‍ക്കമുണ്ടാവില്ല.

English summary
A study conducted by the Indian Institute of Science, Bengaluru is going to be an unliveable and dead city in the next five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X