കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിയും ഓക്‌സിജന്‍ പുറത്തുവിടുന്ന പശുവും..ഭീകരരാണ് സംഘികള്‍.. !

മണ്ടത്തരങ്ങള്‍ പറയുന്നതില്‍ മോശക്കാരല്ലെന്ന് സംഘികള്‍ പണ്ടെ തെളിയിച്ചതാണ്. ശിഷ്യന്മാര്‍ മാത്രമല്ല ആശാന്മാരും കണക്കാണ്.

  • By അനാമിക
Google Oneindia Malayalam News

മണ്ടത്തരം പറയുന്നതോ വിവരമില്ലായ്മയോ ആരുടെയും തെറ്റല്ല. എന്നാല്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആനമണ്ടത്തരം പൊതുജനമധ്യത്തില്‍ വിളിച്ചു പറയുന്നത് പരിഹാസ്യം തന്നെയാണ്.

വമ്പന്‍ വിഡ്ഢിത്തങ്ങള്‍ ശാസ്ത്രീയ സത്യം പോലെയാണ് പലരും ഉദ്‌ഘോഷിക്കാറുള്ളത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പണി കിട്ടിയിട്ടുള്ളത് ബിജെപിക്കാര്‍ക്കാണ്. ശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ചില നേതാക്കളുടെ ആനമണ്ടത്തരങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ ചിരിച്ച് മണ്ണ് കപ്പുമെന്നുറപ്പ്.

പശു അപൂർവ്വ ജീവി

വിഡ്ഢിത്തം വിളിച്ച് പറഞ്ഞ് ഏറ്റവും ഒടുവില്‍ പണിവാങ്ങിയത് രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനിയാണ്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന അപൂര്‍വ്വ ജീവിയാണ് പശു എന്നായിരുന്നു മന്ത്രിയുടെ കണ്ടുപിടുത്തം.

ജലദോഷം മാറ്റും പശു

ചാണകത്തിന്റെ അത്ഭുത സിദ്ധികളെക്കുറിച്ചും മന്ത്രി വാചാലനായി. പശുവിനടുത്ത് പോയാല്‍ ജലദോഷം, ചുമ മുതലായ രോഗങ്ങള്‍ മാറുമെന്നു പറയാനും വിദ്യാഭ്യാസ മന്ത്രി മടി കാണിച്ചില്ല. ചിരിക്കാതെന്ത് ചെയ്യാനാണ്.

വൻ രഹസ്യം തന്നെ..!

വസുദേവ് ദേവ്‌നാനിയെ ട്രോളന്മാര്‍ കൊന്നു കൊലവിളിച്ചു. എങ്കിലും പറഞ്ഞത് തിരിച്ചെടുക്കാന്‍ ടിയാന്‍ തയ്യാറല്ല. ചില ശാസ്ത്ര മാഗസിനുകളില്‍ നിന്നും പുള്ളിക്കാരന്‍ വായിച്ച് മനസ്സിലാക്കിയതാണേ്രത പശുവിനെ സംബന്ധിച്ച ശാസ്ത്രരഹസ്യം.

പ്ലാസ്റ്റിക് ഗണപതി

മണ്ടത്തരം പറയുന്നതില്‍ നരേന്ദ്രമോദിയടക്കം പിന്നിലല്ലെന്ന് തെളിയിച്ചിട്ടുണ്ട്. 2014ല്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയിലാണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഏതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കേട്ടാല്‍ ഞെട്ടും.

പ്രധാനമന്ത്രീ.....

ആനത്തലയുള്ള ഗണപതിയുടേതാണത്രേ ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി. ആനയുടെ തല മനുഷ്യശരീരത്തില്‍ വച്ചുപിടിപ്പിച്ച ആള്‍ തന്നെ ലോകത്തിലെ ആദ്യത്തെ പ്ലാസറ്റിക് സര്‍ജന്‍. സംശയം വേണ്ട.!

കർണനാരാ മോൻ

പുരാണങ്ങളാണ് മോദി അന്നത്തെ ചടങ്ങില്‍ ശാസ്ത്ര സത്യങ്ങള്‍ക്ക് ആധാരമാക്കിയത്. തീര്‍ന്നിട്ടില്ല. കര്‍ണനെയും മോദിജി വെറുതെ വിട്ടില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ലാതെ പിറന്ന കര്‍ണന്‍ ജനിതക ശാസ്ത്രത്തിന്റെ ഉദാഹരണമാണത്രേ.!

ശാസ്ത്രത്തിനും മേലെ

ബിജെപി എംപി രമേഷ് പൊക്രിയാല്‍ നിഷാങ്ക് ജ്യോതിഷം ശാസ്ത്രത്തിന് മേലെയാണ് എന്ന കാര്യത്തില്‍ സംശയമില്ലാത്തയാളാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കാനുളളത് ജ്യോതിഷത്തിന് ഇപ്പോഴേ പ്രവചിക്കാന്‍ കഴിയുമത്രേ. പറഞ്ഞത് എവിയെയാണെന്നോ. ഇന്ത്യന്‍ പാര്‍ലമെന്റില്‍. !

ഗംഗയെ തേടി ഉമാഭാരതി

ഹിന്ദുപുരാണത്തിന് പിറകില്‍ മാത്രമാണ് ശാസ്ത്രത്തിന് സ്ഥാനമെന്നാണ് കേന്ദ്രമന്ത്രി ഉമഭാരതിയുടെ അഭിപ്രായം. കൈലാസനാഥനായ ശിവന്റെ മുടിയില്‍ നിന്നും ഗംഗ ഉത്ഭവിക്കുന്നു എന്നാണല്ലോ വിശ്വാസം. അത് പ്രകാരം കൈലാസത്തിലേക്ക് ഗംഗയെ കണ്ടെത്താന്‍ സംഘത്തെ വിട്ടയാളാണ് ഉമഭാരതി. യഥാര്‍ത്ഥത്തില്‍ ഗംഗയുടെ തുടക്കം ഗൗമുഖില്‍ നിന്നാണ്.

വിത്തിനെ യോഗ ചെയ്യിക്കണോ..!

കൃഷിമന്ത്രി രാധാ മോഹനും ഒട്ടും പിന്നിലല്ല. കൃഷിശാസ്ത്രജ്ഞരുടെ മുന്നില്‍വെച്ചാണ് മന്ത്രി കണ്ടുപിടുത്തം വിളമ്പിയത്. യോഗ പോലെ വിത്തുകളെ പോസിറ്റിവ് ചിന്ത വഴി ശാക്തീകരിച്ച് ഉത്പാദനം കൂട്ടുന്ന അപൂര്‍ഴ കണ്ടുപിടുത്തമാണ് മന്ത്രി അന്ന് നടത്തിയത്.

യാഗം നടത്തി മഴ!

യാഗം നടത്തി മഴപെയ്യിക്കാമെന്നു പറഞ്ഞതും ഒരു ബിജെപി നേതാവാണ്. 2016ല്‍ വരള്‍ച്ച കൊണ്ട് ജനം വലഞ്ഞപ്പോളാണ് യാഗം നടത്തി മഴ പെയ്യിക്കാമെന്ന മണ്ടത്തരം ബിജെപി എംപി വീരേന്ദ്ര സിംഗ് വിളമ്പിയത്.

കറക്ടാ കറക്ടാ..

ഭീകരമായ ശാസ്ത്രമാണ് എംപി വിളിച്ച് പറഞ്ഞത്. അതായത് യാഗത്തിന് ഉപയോഗിക്കുന്ന നെയ്യില്‍ നിന്നും ഒാക്‌സിജനും മറ്റു വസ്തുക്കളില്‍ നിന്നും ഹൈഡ്രജനും ഉണ്ടാവുമത്രേ. ഇത് രണ്ടും ചേര്‍ന്നാല്‍ സ്വാഭാവികമായും വെള്ളം ഉണ്ടാവണമല്ലോ.. !

English summary
It will be great fun if listing the stupid comments of BJP leaders that are challenging science.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X