കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികള്‍ കേട്ടിട്ടുണ്ടോ 'ബ്രാഹ്മണ ബീഫ്' എന്ന്... ലോകത്തെ ഏറ്റവും ഡിമാന്റ് ഉള്ള ബീഫ്!!! ബീഫിലും ജാതി?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബീഫ് കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താനുള്ളത്. അങ്ങനെയുള്ള ഇന്ത്യയില്‍ ആണ് ഗോവധ നിരോധനത്തിന് വേണ്ടി ചിലര്‍ മുറവിളി കൂട്ടുന്നത്. എന്നാല്‍ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട മാട്ടിറച്ചികളില്‍ ഒന്ന് 'ബ്രാഹ്മണ ബീഫ്' ആണ് എന്ന് എത്ര പേര്‍ക്ക് അറിയാം.

പിണറായി മുഖ്യമന്ത്രിയാകണം എന്ന് ആവശ്യം... കേരളത്തിലല്ല, അങ്ങ് തമിഴകത്ത്... ജയലളിതയ്ക്കും മുകളിലോ?പിണറായി മുഖ്യമന്ത്രിയാകണം എന്ന് ആവശ്യം... കേരളത്തിലല്ല, അങ്ങ് തമിഴകത്ത്... ജയലളിതയ്ക്കും മുകളിലോ?

വിരാട് കോലിയുടെ രഹസ്യവീഡിയോ അനിൽ കുംബ്ലെ വാട്സ് ആപ്പിൽ ലീക്ക് ചെയ്തു? ഗുരുതരമായ ആരോപണങ്ങൾ!!

വെറുതേ പറയുന്നതല്ല... സംഗതി സത്യമാണ്. അങ്ങനേയും ഉണ്ട് ബീഫ്. പ്രധാനമായും ഇറച്ചിയ്ക്ക് വേണ്ടി മാത്രം വളര്‍ത്തുന്ന പശുക്കളും കാളകളും ഒക്കെ അടങ്ങിയതാണ് 'ബ്രാഹ്മണ്‍'.

മോഹന്‍ലാല്‍ രക്ഷിച്ചു, തമിഴ് ഗ്ലാമര്‍ താരം നമിത പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു...

രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഇതെല്ലാം അറിയുന്നുണ്ടോ എന്നാണ് ചോദ്യം.

ബീഫിന്റെ കാര്യത്തില്‍

ബീഫിന്റെ കാര്യത്തില്‍

ബീഫ് കയറ്റുമതിയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പ്രധാന ബീഫ് കയറ്റുമതിക്കാര്‍ ബിജെപി ബന്ധമുള്ളവരാണെന്നും പറയപ്പെടുന്നുണ്ട്.

ബ്രാഹ്മണ ബീഫ്

ബ്രാഹ്മണ ബീഫ്

ബ്രാഹ്മണ എന്ന പേരില്‍ ഒരു കന്നുകാലി ബ്രീഡ് ഉണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം എന്നത് ഒരു ചോദ്യമാണ്. ഇന്ത്യക്ക് പുറത്ത് പോയിട്ടുള്ളവരില്‍ പലര്‍ക്കും ഇതിനെ കുറിച്ച് നന്നായി അറിയാമായിരിക്കും.

അമേരിക്കക്കാരാണ്

അമേരിക്കക്കാരാണ്

ബ്രാഹ്മണ്‍ ബ്രീഡ് ആദ്യമായി വികസിപ്പിച്ചെടുത്തത് അമേരിക്കക്കാരാണ്. എന്നാല്‍ ബീഫ് ഇന്ത്യയില്‍ ഒരു വിവാദ വസ്തു ആകുന്നതിനും ദശാബ്ദങ്ങള്‍ മുമ്പായിരുന്നു ഇത്.

ഇന്ത്യന്‍ ബന്ധമുണ്ട്

ഇന്ത്യന്‍ ബന്ധമുണ്ട്

1854 നും 1926 നും ഇടയില്‍ ആണ് ബ്രാഹ്മണ്‍ ബ്രീഡ് പശുക്കളേയും കാളകളേയും വികസിപ്പിച്ചെടുത്തത്. ഗുജറാത്ത്, ഓങ്കോള്‍, ഗീര്‍, കൃഷ്ണ വാലി എന്നിവിടങ്ങളില്‍ നിന്നുള്ള കന്നുകാലികളില്‍ നിന്നാണ് ഇതിനെ വികസിപ്പിച്ചെടുത്തത്.

എത്ര കാളകള്‍... എത്ര പശുക്കള്‍!!!

ഏതാണ്ട് 266 കാളകള്‍, 22 പശുക്കള്‍... ഇവയില്‍ നിന്നാണ് ബ്രാഹ്മണ്‍ ബീഫിനെ അമേരിക്ക വികസിപ്പിച്ചെടുത്തത് എന്നാണ് വിക്കി പീഡിയ പറയുന്നത്. അവര്‍ അതിന് ബ്രാഹ്മണ്‍ ബീഫ് എന്ന് പേരും ഇട്ടു.

ഇറച്ചിക്ക് വേണ്ടിത്തന്നെ

ഇറച്ചിക്ക് വേണ്ടിത്തന്നെ

എന്തിനാണ് അമേരിക്കക്കാര്‍ ഇങ്ങനെ ഒരു ബ്രീഡിനെ സൃഷ്ടിച്ചത്? പ്രധാനമായും ഇറച്ചിക്ക് വേണ്ടിത്തന്നെ. പിന്നെ കാളക്കുട്ടന്‍മാരെ ഇണചേര്‍ക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കൂറ്റന്‍മാര്‍ തന്നെ

കൂറ്റന്‍മാര്‍ തന്നെ

വലിപ്പത്തിന്റെ കാര്യത്തിലും പ്രതിരോധശേഷിയുടെ കാര്യത്തിലും ബ്രാഹ്മണ ബീഫ് മുന്‍പന്തിയില്‍ നില്‍ക്കും. മികച്ച മാംസം ആണ് ബ്രാഹ്മണ ബീഫിന്റേതെന്ന് ഉപയോഗിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു.

900 കിലോ വരെ തൂക്കം

900 കിലോ വരെ തൂക്കം

പ്രായപൂര്‍ത്തിയായ ഒരു ബ്രാഹ്മണ കാളയ്ക്ക് 900 കിലോഗ്രാം വരെ തൂക്കമുണ്ടാകും. പശുവിനാണെങ്കില്‍ 600 കിലോഗ്രാമും. നമ്മുടെ നാടന്‍ കാളയും പശുവും എല്ലാം മാറിനില്‍ക്കും. ജനിക്കുന്ന പശുക്കിടാവിന് ശരാശരി 28 കിലോ ആയിരിക്കും ഭാരം

പെട്ടെന്ന് വളരും

വളരെ പെട്ടെന്ന് വളര്‍ച്ചയെത്തും എന്നതാണ് ബ്രാഹ്മണ്‍ ബീഫിന്റെ പ്രത്യേകത. ഇറച്ചിക്ക് ആവശ്യവും അത് തന്നെ ആണല്ലോ... പിന്നെ വളരെ സൗമ്യരായിരിക്കും ഇടപെടാന്‍!!!

ഒടുക്കത്തെ ഡിമാന്റ് ആണ്

അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബ്രസീലിലും അര്‍ജന്റീനയിലും ഒക്കെ ഏറ്റവും അധികം കഴിക്കപ്പെടുന്നത് ബ്രാഹ്മണ്‍ ബീഫ് ആണെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍ ദീജു ശിവദാസ് തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

English summary
What do you Know about World's Favourite Beef- the Brahman Beef?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X