കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശത്തില്‍ പാര്‍ട്ടികള്‍ കുടുങ്ങും, പണപ്പെട്ടി പരസ്യമാകും

  • By Soorya Chandran
Google Oneindia Malayalam News

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട ആറ് രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിന് ഇത്തിരി പഴക്കമുണ്ട്. പക്ഷേ നമ്മുടെ പാര്‍ട്ടികളൊന്നും അതിനെ വകവച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടികളെ അങ്ങനെ വെറുതെ വിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ തയ്യാറല്ല.

കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ സ്വീകരിക്കാത്തതിന് ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടി നേതാക്കന്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വിവരാവകശ കമ്മീഷന്‍. നാലാഴ്ചക്കുള്ളില്‍ മറുപടിയും നല്‍കണം.

RTI

രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളാണ് ഇവ. അതുകൊണ്ട് തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഈ പാര്‍ട്ടികള്‍ വരണം എന്നതാണ് കമ്മീഷന്റെ തീരുമാനം. അങ്ങനെയാകുമ്പോള്‍ പാര്‍ട്ടികളുടെ വരവ് ചെലവ് കണക്കുകളും കൃത്യമായി പുറത്ത് വിടേണ്ടി വരും.

ഈ പ്രശ്‌നം കൊണ്ട് തന്നെയാണ് കക്ഷി-പ്രത്യയശാസ്ത്ര വ്യത്യാസങ്ങളില്ലാതെ എല്ലാ പാര്‍ട്ടികളും വിവരാവകാശ കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും ആയി കോടിക്കണക്കിന് രൂപയാണ് ഓരോ പാര്‍ട്ടിയും സംഭാവനയായി വാങ്ങുന്നത്. കോര്‍പ്പറേറ്റുകളില്‍ നിന്ന് കൈപ്പറ്റുന്ന തുകക്ക് പലപ്പോഴും വ്യക്തമായ കണക്ക് പോലും ഉണ്ടാകില്ല. ഇത്തരം വിവരങ്ങള്‍ പുറത്തറിഞ്ഞാല്‍ പാര്‍ട്ടികളുടെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടും എന്ന ഭയം എല്ലാവര്‍ക്കും ഉണ്ട്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു വിവരാവകാശ കമ്മീഷന്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ കമ്മീഷന്റെ നീക്കത്തെ നിയമം മൂലം പ്രതിരോധിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പക്ഷേ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല. അതുകൊണ്ട് തന്നെ വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തിന് ഇപ്പോഴും സാധുതയുണ്ട്.

വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒരുപാടുണ്ട്. പൊതുജനത്തിന് ആവശ്യപ്പെടുന്ന വിവരം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെത്തന്നെ പാര്‍ട്ടികള്‍ നിയമിക്കേണ്ടി വരും. പാര്‍ട്ടി യോഗതീരുമാനങ്ങളും സംഭാവന കണക്കുകളും രഹസ്യമാക്കി വക്കാനും കഴിയില്ല.

ഒരു ജനാധിപത്യ സംവിധാനത്തില്‍ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം എന്ന കാഴ്ചപ്പാടിനെ പിന്തുണക്കുന്നതാണ് വിവരാവകാശ കമ്മീഷന്റെ തീരുമാനം. എന്നാല്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

കോണ്‍ഗ്രസിനും, ബിജെപിക്കും, സിപിഎമ്മിനും ഒക്കെ ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് ഉള്ളത്. സാമ്പത്തിക സ്രോതസ്സുകള്‍ വെളിപ്പെടുമെന്നാണ് ഭയമെങ്കിലും പാര്‍ട്ടി രഹസ്യങ്ങളുടെ പേര് പറഞ്ഞായിരിക്കും എല്ലാവരും വിവരാവകാശ കമ്മീഷന്റെ തീരുമാനത്തെ എതിര്‍ക്കുക. രാജ്യ സുരക്ഷയെ ബാധിക്കുന്നതല്ലാത്ത എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യം ചുഴിയാന്‍ പ്രാപ്തമാകുമോ എന്ന് കാലം തെളിയിക്കും.

English summary
The Central Information Commission (CIC) has issued showcause notice to the chiefs of six political parties for not acting on its order bringing them under the ambit of the RTI Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X