കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ വന്നിട്ട് പോയി, 5 വിവാദങ്ങള്‍ ബാക്കി

Google Oneindia Malayalam News

ദില്ലി: വിവാദങ്ങളില്ലാതെ നമുക്കെന്താഘോഷം എന്ന മട്ടിലാണ് നാട്ടിലെ കാര്യങ്ങള്‍. അമേരിക്കയുടെ പ്രസിഡണ്ട് ബരാക് ഒബാമ വന്ന് പോയാലും അതിലും കിട്ടും എന്തെങ്കിലും ആഘോഷിക്കാനുള്ള വക. ഒബാമ വന്നതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത്. ഇന്ത്യയ്ക്കാണോ അമേരിക്കയ്ക്കാണോ എന്ന ചര്‍ച്ചകള്‍ കൂലങ്കഷമായി നടക്കുകയാണ് ഒരു വശത്ത്.

ഒബാമയുടെ സന്ദര്‍ശനം വിജയമായി എന്ന് സര്‍ക്കാരും ബി ജെ പിയും. അല്ല പരാജയമായി എന്ന് മറുപക്ഷവും വാഗ്വാദം തുടങ്ങിക്കഴിഞ്ഞു. എന്തായാലും വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തില്‍ ഒബാമയും പിന്നിലായില്ല, മറ്റുള്ളവരും സംഭാവന ചെയ്തു അവരുടെ വക. ഒബാമയും മിഷേല്‍ ഒബാമയും വന്നുപോകുമ്പോള്‍ ബാക്കിയായ വിവാദങ്ങളെന്തെല്ലാം എന്ന് നോക്കൂ.

ഇത്തവണയും പട്ടി ചതിച്ചു

ഇത്തവണയും പട്ടി ചതിച്ചു

ഈച്ച പോലും കടക്കാത്ത വന്‍ സുരക്ഷ ഒരുക്കിയിട്ടും രാഷ്ട്രപതി ഭവനില്‍ ഒരു പട്ടി കയറിയത് രസകമായ കാഴ്ചയായി. ഒബാമ എത്തുന്നതിന് അഞ്ച് മിമുട്ട് മാത്രം മുമ്പാണ് ഏത് നായയ്ക്കും ഒരു ദിവസമുണ്ട് എന്ന ചൊല്ല് ഈ തെരുവുപട്ടി യാഥാര്‍ഥ്യമാക്കിയത്.

ഒബാമയുടെ വായിലെന്താണ്

ഒബാമയുടെ വായിലെന്താണ്

പ്രധാനമന്ത്രി എന്തോ അടുത്തിരുന്ന് ചോദിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കണ്ടുകൊണ്ടിരിക്കേ ഒബാമയുടെ ശ്രദ്ധ മുഴുവന്‍ വായില്‍ നിന്നും എന്തോ എടുക്കുന്നതിലാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി ഈ ചിത്രം

ഒരു സല്യൂട്ട് ഉണ്ടാക്കിയ കഥ

ഒരു സല്യൂട്ട് ഉണ്ടാക്കിയ കഥ

ദേശീയ പതാകയെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്യാതിരുന്നത് വന്‍ വിവാദവും ചര്‍ച്ചയുമായി. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് ഓഫീസില്‍ നിന്നും പിന്നീട് വിശദീകരണം വന്നു.

മോദിയുടെ കുര്‍ത്ത

മോദിയുടെ കുര്‍ത്ത

കാര്യം നരേന്ദ്ര മോദിയുടെ സ്വന്തം പേര് പതിച്ച കുര്‍ത്ത വന്‍ ഹിറ്റായെങ്കിലും പരക്കെ കളിയാക്കലും കിട്ടി. ഈജിപ്ത് ഭരണാധികാരിയായ ഹോസ്‌നി മുബാറകിനെ കണ്ടാണ് മോദി പഠിച്ചത് എന്ന് വരെ ആക്ഷേപങ്ങളുയര്‍ന്നു.

എന്തിനാണ് കിരണ്‍ ബേദി

എന്തിനാണ് കിരണ്‍ ബേദി

മുന്‍ മുഖ്യമന്ത്രിമാരായ കെജ്രിവാളിനെയും ഷീല ദീക്ഷിതിനെയും റിപ്പബ്ലിക് പരേഡ് കാണാന്‍ കേന്ദ്രം വിളിച്ചില്ല. എന്നാല്‍ കിരണ്‍ ബേദി ഉണ്ടായിരുന്നു. അതും മുന്‍ നിരയില്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പരേഡ് കാണണമെങ്കില്‍ കെജ്രിവാളും ബി ജെ പിയില്‍ ചേരട്ടെ എന്നാണ് ബേദി പറഞ്ഞത്.

English summary
Five controversies related to Barack Obama’s Republic Day visit to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X