കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ്സുകാര്‍ക്കും ഐപിഎസ്സുകാര്‍ക്കും ശമ്പളമില്ലേ... പിന്നെന്താ പ്രശ്‌നം

  • By Soorya Chandran
Google Oneindia Malayalam News

ഐഎഎസ്സുകാരെന്നും ഐപിഎസ്സുകാരെന്നും കേട്ടാല്‍ അടുത്ത കാലം വരെ നല്ല വിലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൈക്കൂലിയും അനധികൃത സ്വത്ത് സമ്പാദനവും ഒക്കെയാണ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വാര്‍ത്തകളില്‍ നിറക്കുന്നത്.

ഐപിഎസ്സുകാരനായ രാഹുല്‍ ആ നായര്‍ കൈക്കൂലി കേസില്‍ ആണ് പെട്ടതെങ്കില്‍ ഐഎഎസ്സുകാരനായ ടിഒ സൂരജ് കുടുങ്ങിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ്. അനധികൃതമായി സ്വത്ത് സമ്പാദിക്കാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന് സൂരജ് എന്തായാലും മറുപടി പറയേണ്ടി വരും.

കോടിക്കണക്കിന് രൂപയുടെ അനധികത സ്വത്ത് സൂരജ് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വിജിലന്‍സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും ഉള്ള അദ്ദേഹത്തിന്റെ വീടുകളില്‍ ഒരേ സമയം ആയിരുന്നു പരിശോധന.

കുറച്ച് കാലം മുമ്പ് ഐപിഎസ് ഉദ്യോഗസ്ഥനായ ടോമിന്‍ തച്ചങ്കരിയായിരുന്നു വിവാദ നായകന്‍. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. ചരിത്രത്തിലാദ്യമായി കേരള കേഡറിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്.

Tomin Thachankary

പൊതുമരാമത്ത് സെക്രട്ടറിയായ ടിഒ സൂരജിനെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹത്തിനെതിരെ മൂന്ന് വിജിലന്‍സ് കേസുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ആയിരുന്നു ഇതില്‍ പ്രധാനം.

English summary
Corruption cases against IAS and IPS officers... What is happening here?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X