കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ജീവിതത്തിന്റെ ഭാഗമായ ക്രിക്കറ്റ്‌

  • By Neethu
Google Oneindia Malayalam News

വ്യത്യസ്ത മതങ്ങളും കക്ഷികളുമായി ഇന്ത്യ വിഭിന്നമായ കാലഘട്ടത്തില്‍ ക്രിക്കറ്റ് മാത്രമായിരുന്നു രാജ്യത്തെ ഒറ്റ കെട്ടായി പിടിച്ചു നിര്‍ത്തിയ ഘടകം. ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭ്രാന്തും, ആവേശവും,പിന്തുണയും, കണ്ണുനീരും, സന്തോഷവും, രാജ്യസ്‌നേഹവും ഒറ്റ സര്‍ക്കിളിനുള്ളില്‍ കാണാന്‍ കഴിയുന്നത് അവിടെയാണ്. ക്രിക്കറ്റ് വെറുമൊരു കളിമാത്രമല്ല, അതൊരു മതമാണ്. കളി തുടങ്ങുന്ന നിമിഷം മുതല്‍ അതിന്റെ ആരംഭചടങ്ങുകള്‍ തൊട്ട് അവസാനം വരെ കാണുന്നതിന് ആളുകള്‍ അവരുടെ ടിവിക്കു മുന്നില്‍ ഒരുമിച്ച് കാത്തിരിക്കുന്നുണ്ടാകും. കളി തുടങ്ങുന്ന ദിവസം മുതല്‍ നൂറുകോടി ജനങ്ങളുടെ ആഗ്രഹളും പ്രതീക്ഷകളും 11 കളിക്കാരില്‍ അര്‍പ്പിച്ചിരിക്കും. ഇന്ത്യയുടെ ദേശീയ കളി ഹോക്കി ആണെങ്കിലും ക്രിക്കറ്റിന്റെ പ്രഭയോളം ഒരു കളികളും വരാറില്ല. കളിതുടങ്ങുന്ന നിമിഷം മുതല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള അഭിവാദ്യങ്ങളാണ് കേള്‍ക്കാന്‍ കഴിയുക.

cats
ക്രിക്കറ്റിനെ ഇന്ത്യയുടെ മതമായി കാണുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്.
1.തെണ്ടുല്‍ക്കര്‍ ദൈവത്തെ പോലെ
ക്രിക്കറ്റ് ഭ്രാന്തുള്ള ഇന്ത്യയിലെ ആളുകള്‍ക്കു മുഴുവല്‍ സച്ചില്‍ തെണ്ടുല്‍ക്കര്‍ ദൈവതുല്യനാണ്. വളര്‍ന്നു വരുമ്പോള്‍ ക്രിക്കറ്റ് താരമാകണം എന്ന് ആഗ്രഹിക്കുന്ന ഓരോ കുട്ടികളുടെയും ആരാധനാ മൂര്‍ത്തിയാണ് സച്ചിന്‍.

2.ആഘോഷങ്ങളുടെ സമയം
ക്രിക്കറ്റിനേക്കാള്‍ വലുതായി ആഘോഷിക്കാന്‍ എന്താണ് ഇന്ത്യക്കാര്‍ക്ക് വേണ്ടത്. പാകിസ്ഥാനുമായുള്ള ഓരോ കളികളിലും ഇന്ത്യ വിജയിക്കുമ്പോള്‍ കടലോളം ആളുകളാണ് ത്രിവര്‍ണ പതാകയുയര്‍ത്തി ഇന്ത്യന്‍ ടീമിനെ അഭിവാദ്യം ചെയ്യുന്നത്.

3.മതത്തെ മറന്ന് ആളുകള്‍ ഒന്നാക്കുന്നു
ക്രിക്കറ്റ് വന്നു കഴിഞ്ഞാല്‍ പിന്നെ മതത്തിന്റെ സ്ഥാനം പുറകിലെ സീറ്റിലാണ്. അപ്പോള്‍ എല്ലാവരും സംസാരിക്കുന്ന ഭാഷയും പിന്തുടരുന്ന മതവും ഒന്നായി തീരും, ക്രിക്കറ്റ്. എല്ലാവരെയും ഒന്നാക്കി തീര്‍ക്കുന്ന ഘടകം.

4.ഹോളിഡേ
കളി നടക്കുന്ന ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലീവ് എടുക്കുന്നതിനു വരെ ആളുകള്‍ക്ക് മടിയില്ല. ചില ഓഫീസുകള്‍ പൊതു അവധി വരെ പ്രഖ്യാപിക്കാറുണ്ട്. ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണത്.
5.ഇന്ത്യ v/s പാക്കിസ്ഥാന്‍
പാക്കിസ്ഥാനെതിരെയുള്ള വിജയത്തേക്കാള്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊന്നില്ല. മറ്റെല്ലാ കളികളേക്കാളും ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന യുദ്ധം അതു തന്നെയാണ്

6. എല്ലാവര്‍ക്കും കളിയുടെ നിയമങ്ങള്‍ അറിയാം
കളി കാണുന്ന എല്ലാവര്‍ക്കും സിക്‌സര്‍ എന്താണെന്നും ഫുള്‍ ടോസും ലെഗ് സൈഡും എന്താണെന്നും അറിയാം.

7.എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യം
ലോകത്തിന്റെ ഏതു കോണിലോ അതേ ഇന്ത്യയിലോ വണ്‍ഡേ മാച്ചോ, ട്വന്റി ട്വന്റിയോ നടക്കുകയാണെങ്കില്‍ ഓരോരുത്തരുടെയും ഇഷ്ട കളിക്കാരുടെ സ്‌കോറും ന്യൂസും തത്സമയത്തു തന്നെ അറിയാന്‍ ശ്രമിക്കും.

കളിനടക്കുന്ന എല്ലായ്‌പ്പോഴും നിങ്ങല്‍ക്ക് ടിവിക്കു മുന്നില്‍ എത്താന്‍ കഴിഞ്ഞിലെങ്കില്‍ എന്തു ചെയ്യും. ആ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ജോലിക്കു പോവുകയോ അത്യാവശ്യ മീറ്റിങ്ങില്‍ പങ്കെടുക്കുകയോ വേണമെങ്കിലോ? കളിയുടെ തത്സമയ വിവരങ്ങള്‍ നിങ്ങളില്‍ എത്തിക്കുന്നതിനുള്ള ധാരാളം അപ്ലിക്കേഷനുകള്‍ എത്തി കഴിഞ്ഞു എന്നതാണ് സന്തോഷ വാര്‍ത്ത. യുസി ക്രിക്കറ്റ് ആണ് ഇതില്‍ ഒരു അപ്ലിക്കേഷന്‍. കളിയുടെ അപ്‌ഡേഷന്‍ മാത്രമല്ല കളിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാ വിവരങ്ങളും നല്‍കും. കാണികള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും അറിഞ്ഞിട്ടില്ല.

യുസി ബ്രൗസറിന്റെ അപ്ലിക്കേഷനാണ് യുസി ക്രിക്കറ്റ്. ക്രിക്കറ്റ് ബൈബിള്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന അപ്ലിക്കേഷനാണിത്. തത്സമയ സ്‌കോറുകള്‍, കളിയുടെ ഉള്ളടക്കം, നിരൂപണം, ഇന്റര്‍വ്യൂ, സ്ഥിതിവിവര പട്ടിക, ഫോട്ടോ, വീഡിയോ, എന്നിങ്ങനെ എല്ലാം യുസി ക്രിക്കറ്റ് നല്‍കും.

ക്രിക്കറ്റിനെക്കുറിച്ചുള്ള അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാ വിവരങ്ങളും, ഫീച്ചറുകളും സര്‍വ്വീസുകളും അപ്ലിക്കേഷന്‍ നല്‍കും. തത്സമയ സ്‌കോറുകള്‍ നിങ്ങളിലേക്ക് അപ്പപ്പോള്‍ തന്നെ എത്തിക്കും.

English summary
India is diverse, with different religions and sects. However, cricket is the only force that binds the country in its truest sense during this period. One gets to see the country in the full circle of madness, craziness, support, tears, joy patriotism. Cricket is not just a game, but a religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X