കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ബിജെപിയില്‍, ലൈക്കുകളുടെ പ്രവാഹം

Google Oneindia Malayalam News

ബി ജെ പിയുടെ ഏറ്റവും വലിയ ശക്തി നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ. ഉത്തരം പറയാന്‍ പ്രയാസമാണ്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയ്ക്ക്. മോദി പ്രഭാവം മാത്രമല്ല, കോണ്‍ഗ്രസിനെ നയിച്ച രാഹുല്‍ ഗാന്ധിയുടെ 'പ്രഭാവവും' ബി ജെ പിയെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടാന്‍ സഹായിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ ദോഷൈക ദൃക്കുകള്‍ പറയുന്നത്.

ഇതെല്ലാം കഴിഞ്ഞ കഥ, ഇപ്പോല്‍ ഫേസ്ബുക്ക് ചര്‍ച്ച ചെയ്യുന്നത് രാഹുല്‍ ഗാന്ധി ബി ജെ പിയില്‍ ചേര്‍ന്നോ എന്നാണ്. ബി ജെ പി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. രാഹുല്‍ ഗാന്ധി, ഉപാധ്യക്ഷന്‍, ബി ജെ പി എന്നെഴുതിയ, ഫോക്കസ് ടി വി സ്‌ക്രീനാണ് സ്വാമി ഫേസ്ബുക്കിലിട്ടത്. കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാണ് രാഹുല്‍, ടി വി ചാനലുകാര്‍ക്ക് തെറ്റ് പറ്റിപ്പോയതാണ്.

rahulgnadhi

ഏ, നമ്മളെന്തോ വിട്ടുപോയിട്ടുണ്ടോ, ഇതേത് വര്‍ഷമാണ് എന്ന അടിക്കുറിപ്പോടെയാണ് സ്വാമി രാഹുലിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. 23 മണിക്കൂര്‍ കൊണ്ട് ചിത്രം ലൈക്ക് ചെയ്തത് പതിനഞ്ചായിരത്തോളം പേരാണ്. രാഹുല്‍ ബി ജെ പിയിലെത്തുന്നതിനെയാണോ ഇവര്‍ ലൈക്ക് ചെയ്തത് എന്നറിയില്ല. മൂവായിരത്തോളം ഷെയറുകളും കമന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്.

ബി ജെ പിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ രാഹുല്‍ ഗാന്ധിയായിരുന്നു എന്നാണ് കമന്റിട്ടവരില്‍ ഭൂരിഭാഗവും പറയുന്നത്. രാഹുല്‍ ഗാന്ധി ബി ജെ പിയിലെത്തിയാല്‍ അതോടെ ബി ജെ പിയുടെ പണി തീര്‍ന്നു എന്ന് പറയുന്നവരും കുറവല്ല. അതിന് അവര്‍ പറയുന്ന ന്യായമാണ് രസകരം, രാഹുല്‍ ഗാന്ധി എന്ന ശത്രുവിനെയേ ബി ജെ പിക്കറിയൂ, മിത്രത്തെ അറിയില്ല!

English summary
Did we miss something? - BJP leader Dr. Subramanian Swamy facebook post on Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X