കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമം' വഴിതെറ്റിയ്ക്കുമെന്ന് കമല്‍; രൂക്ഷ വിമര്‍ശനം... എന്താണ് കമലിന്‍റെ പ്രശ്നം

Google Oneindia Malayalam News

പ്രേമം സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടിക്കൊണ്ടിരിയ്ക്കുമ്പോഴാണ് കമലിന്റെ വിമര്‍ശനങ്ങള്‍.

വിദ്യാര്‍ത്ഥികളെ വഴിതെറ്റിയ്ക്കുന്ന സിനിമയാണ് 'പ്രേമം' എന്നാണ് കമലിന്റെ അഭിപ്രായം. അതിന് അദ്ദേഹത്തിന് ന്യായീകരണങ്ങളും ഉണ്ട്. സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്നും കമല്‍ പറയുന്നു. ഇതിനും അദ്ദേഹത്തിന് ന്യായമുണ്ട്. ഏവരേയും അമ്പരപ്പിയ്ക്കുന്ന ന്യായം.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

'പ്രേമം' എന്ന സിനിമ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നാണ് കമലിന്റെ കണ്ടെത്തല്‍.

മലരും മദ്യവും

മലരും മദ്യവും

അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസ്സില്‍ ഇരുന്ന് മദ്യപിയ്ക്കുന്നതും ഒക്കെയാണ് കമലിനെ ചൊടിപ്പിയ്ക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേയ്ക്ക് നയിക്കുമെന്നും കമല്‍ പറയുന്നു.

സിനിമ ചോര്‍ച്ച

സിനിമ ചോര്‍ച്ച

കേരളത്തില്‍ സിനിമകള്‍ ചോരുന്നത് ഒരു പുതിയ സംഭവം അല്ലെന്നാണ് കമലിന്റെ മറ്റൊരു കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഇത് വലിയ വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

ചോര്‍ച്ച പ്രശ്‌നമല്ലേ

ചോര്‍ച്ച പ്രശ്‌നമല്ലേ

മുമ്പ് സിനിമകള്‍ ചോര്‍ന്നിട്ടുണ്ട് എന്നതുകൊണ്ട് ഇപ്പോള്‍ ഒരു സിനിമ ചോര്‍ന്നാല്‍ പ്രശ്‌നമല്ലെന്ന് കമല്‍ പറയുന്നത് എന്ത് ന്യായത്തിന്റെ പുറത്താണെന്ന് മനസ്സിലാകുന്നില്ല.

രതിനിര്‍വ്വേദം വഴിതെറ്റിച്ചോ

രതിനിര്‍വ്വേദം വഴിതെറ്റിച്ചോ

സിനിമ വിദ്യാര്‍ത്ഥികളെ വഴിതെറ്റിയ്ക്കുമെങ്കില്‍ രതി നിര്‍വ്വേദം അടക്കമുള്ള സിനിമകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പറയാന്‍ കമല്‍ തയ്യാറാകുമോ?

സിനിമ എന്തിന്

സിനിമ എന്തിന്

സമൂഹത്തെ നന്നാക്കാന്‍ വേണ്ടി മാത്രമാണോ സിനിമ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ത്തേണ്ടി വരും. ഒരു വിനോദോപാധി എന്ന രീതിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തേണ്ടതും സിനിമയുടെ കര്‍മമല്ലേ

പ്രേമം സൂപ്പര്‍ ഹിറ്റ് തന്നെ

പ്രേമം സൂപ്പര്‍ ഹിറ്റ് തന്നെ

പ്രേക്ഷകരുടെ ഇഷ്ടം എന്തായാലും 'പ്രേമം' സിനിമയോട് തന്നെ എന്ന് ഉറപ്പിച്ച് പറയാം. അതുകൊണ്ടാണല്ലോ മലയാള സിനിമയിലെ സര്‍വകാല റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് ഇപ്പോഴും മുന്നേറിക്കൊണ്ടിരിയ്ക്കുന്നത്.

English summary
Veteran Director Kamal against Premam movie. He alleges that the movie gives bad message to the society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X