കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കൊടും ക്രൂരതകള്‍ (ക്ഷമിയ്ക്കണം, എല്ലാവരേയും കുറിച്ചല്ല)

Google Oneindia Malayalam News

താരാശങ്കര്‍ ബാനര്‍ജി എഴുതിയ ആരോഗ്യനികേതന്‍ എന്ന വിശ്വപ്രസിദ്ധ നോവലിലെ പ്രധാന കഥാപാത്രമാണ് ജീവന്‍മശായ്. ഒരു ഡോക്ടര്‍, ചികിത്സകന്‍ എങ്ങനെ ആയിരിക്കണം എന്ന് ജീവന്‍മശായുടെ ജീവിതം നമുക്ക് മുന്നില്‍ തുറന്ന് വയ്ക്കുന്നുണ്ട്. അതെല്ലാം പോകട്ടെ, രോഗിയുടെ നന്മയ്ക്ക് വേണ്ടി താന്‍ യജ്ഞിയ്ക്കും എന്ന് വാഗ്ദാനം ചെയ്യുന്ന ഹിപ്പോക്രാറ്റിക് ഓത്തിനെ കുറിച്ചെങ്കിലും നമ്മുടെ ഡോക്ടര്‍മാര്‍ ഓര്‍ക്കേണ്ടതല്ലേ...?

പണത്തിന് വേണ്ടി മാത്രം, ഇന്ത്യയിലെ ചില ഡോക്ടര്‍മാര്‍ ചെയ്യുന്ന കൊടും ക്രൂരതകളാണ് ഇപ്പോള്‍ ഒരു പുസ്തകത്തിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്. അതിനെ കൊടും ക്രൂരതകള്‍ എന്നല്ലാതെ മറ്റൊന്നും വിളിയ്ക്കാന്‍ കഴിയില്ല.

സേവനം അല്ല, പണം... പണം മാത്രമാണ് ഇവരുടെ ലക്ഷ്യം. അതിന് ഓശാനപാടുന്ന ഒരു അധോലോകവും ഉണ്ട് ഇവിടെ. 'ഡിസന്റിങ് ഡയഗ്നോസിസ്' എന്ന പുസ്തകത്തില്‍ ഡോക്ടര്‍മാരായ അരുണ്‍ ഗാദറും അഭയ് ശുക്ലയും ആണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്.

കമ്മീഷന്‍

കമ്മീഷന്‍

ഡോക്ടര്‍മാര്‍ ചികിത്സകരാണോ അതോ കമ്മീഷന്‍ പറ്റുന്ന മൂന്നാംകിട ആളുകളോ എന്ന് സംശയിച്ച് പോകും ഈ പുസ്തകത്തിലെ പല വിവരങ്ങളും കേട്ടാല്‍. സ്‌കാനിങ്ങിനും, മെഡിക്കല്‍ പരിശോധനകള്‍ക്കും മരുന്നുകള്‍ക്കും വരെ കമ്മീഷന്‍ .

പാക്കേജ് ടെസ്റ്റുകള്‍

പാക്കേജ് ടെസ്റ്റുകള്‍

പല മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ഇപ്പോള്‍ പാക്കേജ് ചെക്ക് അപ്പുകളുണ്ട്. എന്നാല്‍ ഇതിലെ പല ടെസ്റ്റുകളും നടത്താറുപോലും ഇല്ലത്രെ.

സിങ്കില്‍ ഒഴിയ്ക്കുന്ന സാമ്പിളുകള്‍

സിങ്കില്‍ ഒഴിയ്ക്കുന്ന സാമ്പിളുകള്‍

രോഗിയുടെ ശരീരത്തില്‍ നിന്ന് സാമ്പിളുകള്‍ എടുക്കും. പക്ഷേ, അവയൊന്നും തന്നെ ലബോറട്ടറി ടേബിളില്‍ എത്തില്ല, പകരം സിങ്കില്‍ ഒഴിച്ചുകളയും എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

സിങ്ക് ടെസ്റ്റ്

സിങ്ക് ടെസ്റ്റ്

സിങ്ക് ടെസ്റ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. സിങ്കില്‍ ഒഴിച്ച് കളയുന്നത് എന്ന അര്‍ത്ഥത്തില്‍ തന്നെ. പേര് വെളിപ്പെടുത്താത്ത ഒരു പത്തോളജിസ്റ്റ് ഇക്കാര്യം പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്.

ടാര്‍ജറ്റ് സിസ്റ്റം

ടാര്‍ജറ്റ് സിസ്റ്റം

പല മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്കുള്ളത് ടാര്‍ജറ്റ് സിസ്റ്റമാണ്. ടാര്‍ജറ്റ് ഒപ്പിയ്ക്കാന്‍ ആവശ്യമില്ലാത്ത, വില കൂടിയ ടെസ്റ്റുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശം. സാധാരണക്കാര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം അങ്ങനെ ഇവര്‍ വലിച്ചെടുക്കും.

 'കട്‌സ്'

'കട്‌സ്'

പല ഡോക്ടര്‍മാര്‍ക്കും ഇപ്പോള്‍ താത്പര്യം 'കട്‌സി'നോടാണ്. ഒരു ടെസ്റ്റിന് നിര്‍ദ്ദേശിച്ചാല്‍ അതിന് രോഗിയില്‍ നിന്ന് ഈടാക്കുന്ന പണത്തിന്റെ ഇത്രശതമാനം ഡോക്ടര്‍ക്ക് ലഭിയ്ക്കും. അങ്ങനെ വരുമ്പോള്‍ എത്ര ചെലവേറിയ ടെസ്റ്റും ഒരു ആവശ്യവും ഇല്ലാതെ നിര്‍ദ്ദേശിയ്ക്കാന്‍ പണക്കൊതിയന്‍മാരായ പല ഡോക്ടര്‍മാര്‍ക്കും ഒരു വിഷമവും കാണില്ല.

ആവശ്യമില്ലാത്ത ഓപ്പറേഷനുകള്‍

ആവശ്യമില്ലാത്ത ഓപ്പറേഷനുകള്‍

ശസ്ത്രക്രിയ കൂടാതെ തന്നെ സുഖപ്പെടുത്താവുന്ന പല രോഗങ്ങളും കച്ചവടക്കാരുടെ ആശുപത്രികളിലോ ഡോക്ടര്‍മാരുടെ മുന്നിലോ എത്തിയാല്‍ പിന്നെ ശസ്ത്രക്രിയയില്‍ മാത്രമേ അവസാനിയ്ക്കൂ. ഒരു മുതിര്‍ന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി യൂറോളജിസ്റ്റ് ഒരു കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നിന്ന് ഇതിന്റെ പേരില്‍ രാജിവച്ച് പുറത്ത് പോന്ന സംഭവം പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്.

വ്യാജ ശസ്ത്രക്രിയകള്‍

വ്യാജ ശസ്ത്രക്രിയകള്‍

ചില ആശുപത്രികളില്‍ നടക്കുന്നത് വ്യാജ ശസ്ത്രക്രിയകളാണെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. രോഗിയെ മയത്തിക്കിടത്തും. ശസ്ത്രക്രിയ നടത്തിയെന്ന് തോന്നിപ്പിയ്ക്കുന്ന ചില തുന്നിക്കെട്ടലുകള്‍ മാത്രം നടത്തും. രോഗി കരുതും നടത്തിയ ശസ്ത്രക്രിയ തന്നെയാണെന്ന്. വന്‍ തുക ഇതിന് ഈടാക്കുകയും ചെയ്യും.

രോഗികളെ പിഴിയുന്നവര്‍

രോഗികളെ പിഴിയുന്നവര്‍

ചില ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന കണക്കുണ്ട്. നിങ്ങള്‍ 100 രോഗികളെ പരിശോധിയ്ക്കുകയാണെങ്കില്‍ അതില്‍ 40 പേര്‍ക്കെങ്കിലും ശസ്ത്രക്രിയ നിര്‍ദ്ദേശിയ്ക്കണം. ഇത് ചെയ്യാന്‍ വിസമ്മതിച്ച ഒരു യുവ ഡോക്ടറെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ സംഭവവും പുസ്തകത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്.

പാവം രോഗികള്‍

പാവം രോഗികള്‍

രോഗം വന്നാല്‍ പിന്നെ മനുഷ്യന് ആശ്രയം ഡോക്ടര്‍മാരും ആശുപത്രികളും ആണ്. തങ്ങള്‍ക്കറിയാത്ത മേഖലയെ കുറിച്ച് അവര്‍ ഒന്നും ചോദിയ്ക്കില്ല. ഇത് തന്നെയാണ് ആരോഗ്യമേഖലയിലെ ചൂഷകര്‍ വളരെ വിദഗ്ധമായി ഉപയോഗിയ്ക്കുന്നത്.

 കുടുംബം തകര്‍ക്കുന്ന ചികിത്സകള്‍

കുടുംബം തകര്‍ക്കുന്ന ചികിത്സകള്‍

ചികിത്സയുടെ പേരില്‍ മാത്രം കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്ന ഒരുപാട് കുടുംബങ്ങളെ നമുക്ക് ചുറ്റിലും തന്നെ കാണാം. പലതിലും ഇത്തരം കോര്‍പ്പറേറ്റ് ചൂഷണം തന്നെ ആയിരിക്കാം സംഭവിച്ചിട്ടുണ്ടാവുക.

എല്ലാവരും അങ്ങനെയല്ല

എല്ലാവരും അങ്ങനെയല്ല

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ആശുപത്രികളും ഇങ്ങനെയാണ് എന്ന് അഭിപ്രായപ്പെടാന്‍ കഴിയില്ല. പൊതുജനസേവനം മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിയ്ക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളും നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ട്.

English summary
There is a huge nexus among corporate hospitals, pharma companies and doctors who engage in exploitative practices called 'target system' and 'cuts' with the motive of earning profits, claims a book by doctors, who broke their silence on rampant malpractices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X