കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാദമിക മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ നിയമമില്ലേ?

  • By ഡോ. ആസാദ്
Google Oneindia Malayalam News

ഡോ ആസാദ്

ഡോ ആസാദ് മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌

തിരുവനന്തപുരം ലാ അക്കാദമി വിഷയത്തില്‍ പൊന്തയില്‍ തല്ലുകയാണ് മാധ്യമങ്ങളും നേതാക്കളും. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണോ വേണ്ടേ എന്ന വിഷയമാക്കി യഥാര്‍ത്ഥ പ്രശ്‌നത്തെ ചുരുക്കിയിരിക്കുന്നു. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ കോളേജില്‍ നടക്കുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നടപടികളോടുള്ള പ്രതിഷേധമാണ് ഇപ്പോള്‍ അനിശ്ചിതകാല പ്രക്ഷോഭമായി പൊട്ടിത്തെറിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ രാജി വയ്ക്കണമെന്നു കുട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത് ദുരനുഭവങ്ങള്‍ തുടര്‍ന്നുകൂടാ എന്നതുകൊണ്ടാണ്.

Read Also: ഭരണകൂടമേ, രാഷ്ട്രീയമേ, അധോമുഖവാമനരായ സാംസ്‌ക്കാരിക ജിഹ്വകളേ കണ്ണൂരിലെത്തിയ കുട്ടികളോട് എന്ത് പറയും

മാനേജുമെന്റ് പ്രതിനിധികൂടിയായ ഒരു പ്രിന്‍സിപ്പാള്‍ക്ക് ഇങ്ങനെ ഏകാധിപതിയായി പെരുമാറാനുള്ള ശേഷിയും ധൈര്യവുമുണ്ടായത് എങ്ങനെയെന്നാണ് പരിശോധിക്കേണ്ടത്. അമിതാധികാര പ്രയോഗത്തിനുള്ള ദുസ്വാതന്ത്ര്യം ആരാണ് അനുവദിച്ചുകൊടുത്തത്? എയ്ഡഡ്‌പോലുമല്ലാത്ത ഒരു സ്ഥാപനത്തിന് സര്‍വ്വകലാശാലയില്‍ അഫിലിയേഷന്‍ ലഭിച്ചത് എങ്ങനെയാണ്? സര്‍വ്വകലാശാലാ ചട്ടങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ സ്ഥാപനത്തിന്റെ അഫിലിയേഷന്‍ എടുത്തുകളയാന്‍ സിന്‍ഡിക്കേറ്റ് മുതിരാത്തതെന്ത്?

വാദിക്കാം, അത് പക്ഷേ ചട്ടപ്രകാരമേ ശരിയാകൂ

വാദിക്കാം, അത് പക്ഷേ ചട്ടപ്രകാരമേ ശരിയാകൂ

പാരലല്‍കോളേജുകളുടെ പ്രിന്‍സിപ്പാള്‍മാരെ നിയമിക്കുന്നതിലും എടുത്തുകളയുന്നതിലും സര്‍വ്വകലാശാലയോ സര്‍ക്കാരോ ഇടപെടേണ്ടതില്ല , അവര്‍ക്കതിന് അവകാശമില്ല എന്നെല്ലാം വാദിക്കാം. ചട്ടപ്രകാരം അതു ശരിയുമാവാം. എന്നാല്‍ ഇങ്ങനെയൊരു പ്രിന്‍സിപ്പാളിന്റെ കീഴില്‍ സംസ്ഥാനത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും നടത്തേണ്ടതില്ലെന്ന് സര്‍വ്വകലാശാലയ്ക്കും സര്‍ക്കാറിനും തീരുമാനിയ്ക്കാം. അതാണ് നാം പ്രതീക്ഷിക്കുന്ന തീരുമാനം. അതിന് ഒരു സ്റ്റാറ്റിയൂട്ടും തടസ്സമല്ല.

ആരോപണങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ല

ആരോപണങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ല

സമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നതായതുകൊണ്ട് ഭൂമി സംബന്ധിച്ച ആരോപണം തള്ളിക്കളയാവുന്നതല്ല. അമ്പതു വര്‍ഷമായി അങ്ങനെയായിരുന്നു എന്നതോ, ആരും പരാതി ഉന്നയിച്ചില്ല എന്നതോ, ആരോപിച്ചവരില്‍ പലര്‍ക്കും രാഷ്ട്രീയ താല്‍പ്പര്യമുണ്ട് എന്നതോ ഭൂമിതട്ടിപ്പ് എന്ന കുറ്റം കുറ്റമല്ലാതാക്കുകയില്ല. നിയമംവിട്ടു പ്രവര്‍ത്തിച്ചവരും തെറ്റിനു സാധൂകരണം കണ്ടെത്തുന്നവരും മൗനംകൊണ്ട് സഹായിക്കുന്നവരും ഒരേ കുറ്റമാണ് ചെയ്യുന്നത്.

ഇച്ഛാശക്തിയുള്ള നടപടി വേണം

ഇച്ഛാശക്തിയുള്ള നടപടി വേണം

ഇരുപതു ദിവസമാകുന്ന സമരം ഉടന്‍ അവസാനിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടണം. അക്രമി മാനേജുമെന്റുകളോട് കേണപേക്ഷിച്ചു തയ്യാറാക്കുന്ന ഒത്തുതീര്‍പ്പുകളല്ല വേണ്ടത്. ഇച്ഛാശക്തിയും ധൈര്യവുമുള്ള ഉന്നതാധികാര സ്ഥാപനങ്ങളുടെ നടപടിയാണ്. അക്കാദമിക മൂല്യങ്ങളും തത്വങ്ങളും പരിപാലിക്കപ്പെടണം. അതുറപ്പാക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം.

എയ്ഡഡോ സ്വാശ്രയമോ അല്ല

എയ്ഡഡോ സ്വാശ്രയമോ അല്ല

ലാ അക്കാദമി എയ്ഡഡോ സ്വാശ്രയമോ അല്ല. സ്വതന്ത്രമെന്ന മട്ടിലാണ് നില്‍പ്പ്. സര്‍വ്വകലാശാല എല്ലാ കാലത്തും വിധേയത്വം കാണിച്ചു. ഇപ്പോള്‍ പരാതികളുയര്‍ന്ന സാഹചര്യത്തിലെങ്കിലും ഗൗരവതരമായ പരിശോധനക്ക് സര്‍വ്വകലാശാല തയ്യാറാവണമായിരുന്നു. അഫിലിയേഷന്റെ സ്വഭാവമെന്തെന്ന് വ്യക്തമാക്കണം. കോഴ്‌സ് അഫിലിയേഷനോ കോളേജ് അഫിലിയേഷനോ?

എന്താണ് ചെയ്യാനാകുക

എന്താണ് ചെയ്യാനാകുക

ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുത്താനാവശ്യമായ യുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. അതു പാലിക്കുന്നതുവരെ അഫിലിയേഷന്‍ റദ്ദാക്കാം. അത് പുതിയ സംഭവമല്ല. ഉയര്‍ന്നുവന്ന ഭൂ പ്രശ്‌നമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടാം. ലാ അക്കാദമി എയ്ഡഡല്ല.പാരലല്‍കോളേജാണെങ്കില്‍ അതിന് അഫിലിയേഷന്‍ മാനദണ്ഡങ്ങളെന്തെന്നു വ്യക്തമാക്കണം. പ്രത്യേക സ്റ്റാറ്റസ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥോനമെന്തെന്ന് പരിശോധിക്കണം.

English summary
Dr. Azad writes about Lakshmi Nair and Law academy controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X