കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ബസ് കഴുകുന്ന ഡ്രൈവര്‍!!! വിശ്വാസം വരുന്നില്ല അല്ലേ?

  • By Muralidharan
Google Oneindia Malayalam News

കാട്ടിലെ തടി, തേവരുടെ ആന. വലിയോ വലി - ഇതാണ് കെ എസ് ആര്‍ ടി സിയെക്കുറിച്ച് ആളുകളുടെ ധാരണ. മന്ത്രിതലം മുതല്‍ അഴിമതി മാത്രമുള്ള, പൊതുസ്വത്ത് തിന്നുതീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള എന്തോ ഒന്ന്. ഇതിന് വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്ന പണംകൊണ്ട് പത്ത് മൂട് വാഴ വെച്ചിരുന്നെങ്കില്‍ എന്ന് വരെ പറയുന്നവരുണ്ട് നാട്ടില്‍... എന്നാല്‍ കെ എസ് ആര്‍ ടി സിയെക്കുറിച്ച് കുറ്റം മാത്രമല്ല, നല്ലതും പറയാന്‍ അവസരം കിട്ടും. അതിന് പക്ഷേ ചുറ്റുമുള്ള കാഴ്ചകള്‍ കൂടി കാണണം എന്ന് മാത്രം.

നെയ്യാറ്റിന്‍കര ഡിപ്പോയുടെ മലയാറ്റൂര്‍ പള്ളി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ് കഴുകുന്ന ഡ്രൈവറാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ താരം. കെ എസ് ആര്‍ ടി സി ബസ് ആരെങ്കിലും കഴുകുകയോ, അതും ഒരു ഡ്രൈവര്‍ - എന്നായിരിക്കും സംശയം അല്ലേ. എന്നാല്‍ സംഗതി സത്യമാണ്. ഇതുപോലെ ജീവനക്കാര്‍ എല്ലാവരും വിചാരിച്ചിരുന്നെങ്കില്‍ നമ്മുടെ ആനവണ്ടി എന്നേ നന്നായേനെ എന്നാണ് ചിത്രം കണ്ട ആയിരക്കണക്കിന് ആളുകളുടെ അഭിപ്രായം.

കെഎസ്ആര്‍ടിസി ബസ് കഴുകി താരമായ ഡ്രൈവറെ കാണണ്ടേ. നോക്കൂ..(ചിത്രങ്ങൾ ഫേസ്ബുക്കിലെ കെഎസ്ആർടിസി ബ്ലോഗ് പേജിൽ നിന്നും)

അമ്പരപ്പിച്ചുകളഞ്ഞു ഈ ചിത്രം

അമ്പരപ്പിച്ചുകളഞ്ഞു ഈ ചിത്രം

കെഎസ്ആര്‍ടിസി ബസ് കഴുകുന്ന ഡ്രൈവറുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് കെ എസ് ആര്‍ ടി സി ബ്ലോഗ് പേജാണ്. ഒരൊറ്റ ദിവസം കൊണ്ട് ചിത്രം ലൈക്ക് ചെയ്തത് അറുപതിനായിരത്തിലധികം ആളുകള്‍.

ഇത് ഞങ്ങളുടെ അന്നമാണ്

ഇത് ഞങ്ങളുടെ അന്നമാണ്

മനീഷ് മാധവന്‍ എന്നയാളാണ് ഈ ചിത്രം എടുത്തത്. ഇത് ഞങ്ങളുടെ അന്നമാണ്, അതുകൊണ്ട് ഞങ്ങളിത് വൃത്തിയായി സൂക്ഷിക്കും എന്നാണത്രെ ഈ ഡ്രൈവര്‍ ചിത്രം എടുത്തയാളോട് പറഞ്ഞത്.

വേണം ഒരു ബിഗ് സല്യൂട്ട്

വേണം ഒരു ബിഗ് സല്യൂട്ട്

കേരളത്തിലെ എത്ര കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇതുപോലെ ചെയ്യും - ഈ ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതെന്തായാലും ഇദ്ദേഹത്തിന് ഒരു കയ്യടി കൊടുക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല.

ജീവനക്കാരോട് പറയാനുള്ളത്

ജീവനക്കാരോട് പറയാനുള്ളത്

ചിത്രം കാണുന്ന ആളുകള്‍ക്ക് പറയാനുള്ളത് ഇതാണ.് കെ എസ് ആര്‍ ടി സി ജീവനക്കാരേ, ബസ്സ് കഴുകി വൃത്തിയാക്കിയില്ലെങ്കിലും നിങ്ങളുടെ മനസ്സിനെ വൃത്തിയുള്ളതാക്കി യാത്രക്കരോട് സൌമ്യമായും ബഹുമാനത്തോടും കൂടി ഒന്ന് പെരുമാറുകയെങ്കിലും ചെയ്യുക. ഈ സ്ഥാപനം രക്ഷപെടും. ചിത്രം ലൈക്ക് ചെയ്യുന്ന ഓരോ ആളും ഇത് തന്നെ പറയുന്നു.

ആദ്യമായി കാണുന്നു

ആദ്യമായി കാണുന്നു

ആദ്യമായിട്ടാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു കാഴ്ച കാണുന്നത് എന്നാണ് ചിത്രം കണ്ട പലരും കമന്റ് ചെയ്തിരിക്കുന്നത്. ഈ വ്യക്തിയെ മാതൃകയാക്കണം ഒന്നും ഒരുപാട് ആളുകള്‍ പറയുന്നുണ്ട്.

ഉള്ളില് സങ്കടമുണ്ട് കേട്ടോ

ഉള്ളില് സങ്കടമുണ്ട് കേട്ടോ

കമന്റ് ചെയ്യുന്ന പലരെയും സങ്കടം തോന്നുന്ന ഒരു കാര്യം ഡ്രൈവറുടെ മുഖം കാണാന്‍ പറ്റുന്നില്ല എന്നതാണ്. നിങ്ങളുടെ മുഖം ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ഇതെന്റെ ബസ്സാണ്

ഇതെന്റെ ബസ്സാണ്

ഞാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പതിവായി പോകുന്ന ബസ്സാണ് ഇത് എന്ന് ഒരാള്‍ കമന്റിട്ടിരിക്കുന്നു. ഈ ബസിലും ഇതിന്റെ സേവനത്തിലും ഞാന്‍ പൂര്‍ണ്ണ സന്തുഷ്ട്ടവാനാണ് എന്ന കമന്റിന് മാത്രം കിട്ടി രണ്ടായിരത്തഞ്ഞൂറോളം ലൈക്കുകള്‍

കെ എസ് ആര്‍ ടി സി കുഴപ്പത്തിലാകാന്‍ കാരണം

കെ എസ് ആര്‍ ടി സി കുഴപ്പത്തിലാകാന്‍ കാരണം

എത്ര നല്ലത് പോലെ ഇടപെട്ടാലും ഇത് രക്ഷപെടില്ല .കാരണം ജീവനക്കാര്‍ കൊണ്ട് കൊടുക്കുന്നത് അടിച്ച് മാറ്റാന്‍ വേറെ ആളുണ്ട് എന്ന് കുറ്റം പറയുന്നവരും കുറവല്ല. ഇത്തരത്തില്‍ ഒരു കമന്റിന് കിട്ടിയത് ആയിരത്തോളം ലൈക്കാണ്

ഒന്ന് കുറ്റം പറഞ്ഞില്ലെങ്കില്‍ എങ്ങനാ..

ഒന്ന് കുറ്റം പറഞ്ഞില്ലെങ്കില്‍ എങ്ങനാ..

സ്‌കൂള്‍ കുട്ടികള്‍ കൈ കാണിച്ചാല്‍ ബസ് നിര്‍ത്താതെ പോക്കുന്ന ഡ്രൈവര്‍മാരും കെ എസ് ആര്‍ ടി സിയില്‍ യില്‍ ഉണ്ട് എന്നാണ് ചിലര്‍ക്ക് പറയാനുള്ളത്. സംഗതി ശരിയാണ് താനും.

എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങള്‍

എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങള്‍

അഭിനന്ദനങ്ങള്‍. കെഎസ്ആര്‍ടിസിബസുകളിലെ സീററുകളും ഉള്‍വശവും പലപ്പോഴും പൊടിപിടിച്ച് വൃത്തികേടായിരിക്കുന്നത് കാണാം. ഷട്ടറുകളുടെ അവസ്ഥ ദയനീയം. ക്ലീനീംഗ് സ്‌ററാഫ് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കണം. ആഴ്ചയില്‍ 6 ദിവസവും പാലാകോട്ടയം കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുന്ന ഞാന്‍ സീററ് വൃത്തിയാക്കുവാന്‍ നൃൂസ്‌പേപ്പര്‍ കരുതുന്നു എന്നാണ് ചിത്രത്തിനടിയില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

കാത്തിരിക്കുന്നവരുണ്ട്

കാത്തിരിക്കുന്നവരുണ്ട്

കോട്ടയത്തേക്ക് പോകാന്‍ ഈ ബസ് വരുന്നത് വരെ പലപ്പോഴും കാത്തിരിക്കാറുണ്ട്. നല്ല വൃത്തിയുളള വണ്ടിയാണിത്. ഇതിന് പിന്നിലെ പ്രയത്‌നം ഇപ്പോഴാണ് മനസിലായത് - അഭിനന്ദനങ്ങള്‍ കൊണ്ട് ഡ്രൈവറെ മൂടുകയാണ് ഒരു സ്ഥിരം യാത്രക്കാരന്‍.

English summary
KSRTC driver washes his bus. See how social media react to that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X