കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ പാക് നീക്കം, രഹസ്യസംഭാഷണം പുറത്ത്

  • By Meera Balan
Google Oneindia Malayalam News

കശ്മീരിലെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാക് ചാര സംഘടനായായ ഐഎസ്‌ഐ ശ്രമിയ്ക്കുന്നതായി രഹസ്യാന്വേഷണം വിഭാഗം റിപ്പോര്‍ട്ട് നല്‍കി. കശ്മീരിലെ വിഘടനവാദികളെക്കൊണ്ട് തിരഞ്ഞെടുപ്പ് തടസപ്പെടുത്താനും ജനങ്ങളെ വോട്ടെടുപ്പില്‍ നിന്ന് പിന്മാറ്റാനുമാണ് നീക്കം.

ഉയര്‍ന്ന പ്രതിഫലമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതു സംബന്ധിച്ച് രഹസ്യ സംഭാഷണങ്ങള്‍ പുറത്ത്. ലഷ്‌കര്‍ ഇ ത്വയ്ബ തലവും ഐഎസ്‌ഐയുടെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടങ്ങളുടെ തലവനുമായ ഫാഫിസ് സയീദ് തന്നെയാണ് ഈ നീക്കത്തിനും പിന്നില്‍.

Terrorist

ഐഎസ്‌ഐ കാശ്മീര്‍ വിഘടനവാദികളുമായി നടത്തിയ സംഭാഷണം

സയീദ് പാക് അധീന കശ്മീരില്‍ ഉണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് വന്നതിന് മൂന്ന് ദിവസം പിന്നാലെയാണ് രഹസ്യ ചര്‍ച്ച നടക്കുന്നത്. കശ്മീര്‍ വിഘടന ഗ്രൂപ്പുകളുമായിട്ടാണ് സയീദ് ചര്‍ച്ച നടത്തിയത്. എങ്ങനെയും കാശ്മീര്‍ താഴ് വരയിലെ തിരഞ്ഞെടുപ്പ് തടയണം, ഇതിന് നിങ്ങള്‍ക്ക് വളരെ ഉയര്‍ന്ന പ്രതിഫലം തന്നെ നല്‍കുന്നതാണ്-സയീദ് പറയുന്നു. എന്ത് വില കൊടുത്തും കശ്മീരില്‍ ബിജെപിയെ തടയണമെന്നും സയീദ് വിഘടനവാദികളോട് ആവശ്യപ്പെടുന്നു.

സയീദ് വിഘടനവാദികളുമായ നടത്തിയ ചര്‍ച്ചയുടെ പ്രസക്തഭാഗം 'നമ്മുടെ കുട്ടികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവരോട് പറയൂ ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല. ഇന്ത്യന്‍ സൈന്യവും കശ്മീരികള്‍ക്ക് എതിരാണ്. വോട്ട് ചെയ്യുന്നതിനായി ആരും പോളിംഗ് ബൂത്തിലേയ്ക്ക് പോകരുത്. പോകുന്നവരെ എന്ത് വില കൊടുത്തും തടയണം.പ്രധാനമായും യുവാക്കള്‍ വോട്ട് ചെയ്യരുത്. ജനാധിപത്യം...തകരട്ടെ. ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് മുന്‍പ് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിയ്ക്കും. നിങ്ങള്‍ പേടിയ്ക്കണ്ട നിങ്ങള്‍ക്കെതിരായ അവിടെ ഒന്നും നടക്കില്ല. നിങ്ങളെ സഹയിക്കാന്‍ 300 ഓളം പേരെ കശ്മീരിലേയ്ക്ക് അയച്ചിട്ടുണ്ട്'

താഴ് വാരം അസ്വസ്ഥം...കനത്ത ജാഗ്രത

തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തകളല്ല കശ്മീരില്‍ നിന്നും പുറത്ത് വരുന്നത്. ബിജെപി നേതാക്കള്‍ നടത്തുന്ന റാലിയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്ത് അനിഷ്ട സംഭവവും നടക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. പാക് അധീന കാശ്മീരില്‍ ഹഫീസ് സയീദിന്റെ ലഘ്കര്‍ ഇ ത്വയ്ബ പ്രചാരണം നടത്തുന്നു. എന്ത് വില കൊടുത്തും തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുകയാണ് അവരുടെ ലക്ഷ്യം.

വിഘടനവാദികളുടെ പ്രതിഫലം കൂട്ടിമല്‍കാമെന്ന് സയീദ് വാഗ്ദാനം ചെയ്യുന്നു. കശ്മീരിലെ വിഘടനവാദിയും രാഷ്ട്രീയ നേതാവുമായ യാസിന്‍ മാലിക്കിന്റേത് ഉള്‍പ്പടെയുള്ള പ്രതിഫലമാണ് കൂട്ടാനൊരുങ്ങുന്നത്. പ്രതിമാസം 45 ലക്ഷമാണ് ഐഎസ്‌ഐ മാലിക്കിന് നല്‍കുന്നത്. തിരഞ്ഞെടുപ്പോടെ ഈ തുക ഇനിയും ഉയര്‍ത്തും

മാലിക്ക്

കശ്മീരില്‍ ഏറ്റവും അധികം പാക് പണം പറ്റുന്ന വിഘടനവാദി യാസിന്‍ മാലിക് ആണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. 45 ലക്ഷമാണ് ഇയാളുടെ പ്രതിഫലം. കശ്മീരിലെ പ്രളയത്തില്‍ പോലും തന്നെ ഉള്‍പ്പടെയുള്ളവരെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച് പാകിസ്താനോട് കൂറ് പ്രഖ്യപിയ്ക്കുകയാണ് മാലിക് ചെയ്തത്.

ഇയാളുടെ സാമ്പത്തിക ശ്രോതസ് ഉള്‍പ്പടെയുള്ളവയെപ്പറ്റി ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. നേപ്പാളിലുള്ള ഐസ്എഐ ഏജന്റ് മുഖേന രണ്ട് തവണയായിട്ടാണ് യാന് പണം ലഭിയ്ക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ വികാരം വളര്‍ത്തുന്നിനും ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ സമ്പാദിയ്ക്കുന്നതിനും വേണ്ടിയാണ് ഇയാള്‍ പണം വിനിയോഗിയ്ക്കുന്നത്.

English summary
Hafiz Saeed the ISI’s remote control against India has promised separatists in Jammu and Kashmir a handsome pay hike if they disrupt the elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X