കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ കിന്നാരത്തുമ്പികള്‍ ട്രെന്‍ഡിങ്.. തുടങ്ങിവെച്ചത് ദീപ നിശാന്ത്, ഹൈജാക്ക് ചെയ്ത് ലക്ഷ്മി

  • By ശ്വേത കിഷോർ
Google Oneindia Malayalam News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ കിന്നാരത്തുമ്പികളാണ് ട്രെന്‍ഡിങ്. നമ്മുടെ കിന്നാരത്തുമ്പികളേ. ഷക്കീല നായികയായി, മലയാള സിനിമയിലെ സോഫ്റ്റ് പോണ്‍ തരംഗത്തിന് തുടക്കം കുറിച്ച കിന്നാരത്തുമ്പികള്‍. സൂപ്പര്‍സ്റ്റാറുകള്‍ പോലും തീയറ്ററുകളില്‍ പൊട്ടി പാളീസായപ്പോള്‍ ഇന്‍ഡസ്ട്രിയെ ഒറ്റയ്ക്ക് പിടിച്ചുനിര്‍ത്തിയ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍.

Read Also: ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോസ് ഇന്റര്‍നെറ്റില്‍ പരക്കുന്നു.. വീഡിയോ വൈറലാകുന്നത് വാട്സ് ആപ്പിലും യൂട്യൂബിലും!

കേരളവര്‍മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സൂര്യ ടിവിയില്‍ രാത്രി 12 മണിക്ക് കിന്നാരത്തുമ്പികള്‍ കണ്ട എഴുതിയതിന് പിന്നാലെയാണ് ചര്‍ച്ച കൊഴുത്തത്. സൂര്യയിലല്ല ഏഷ്യാനെറ്റിലാണ് കിന്നാരത്തുമ്പികള്‍ ആദ്യമായി ടിവിയില്‍ എത്തിയതെന്ന് ആരോ ടീച്ചറിന്റെ ഓര്‍മയെഴുത്തിന്റെ ഗ്യാസ് കുത്തി. ഒടുവിലായപ്പോള്‍ ലക്ഷ്മി നായരായി ചര്‍ച്ചകളുടെ കേന്ദ്രം. ഷക്കീലയും ദീപ നിശാന്തും ലക്ഷ്മി നായരും തമ്മിലെന്താണ് എന്നല്ലേ, കാണൂ...

ദീപ നിശാന്തിന്റെ ഓര്‍മക്കുറിപ്പ്

ദീപ നിശാന്തിന്റെ ഓര്‍മക്കുറിപ്പ്

ഷക്കീലയെ ആദ്യമായി കാണുന്നത് ഒരു സിനിമാവാരികയുടെ നടുപ്പേജിലെ വലിയ ചിത്രത്തിലാണ്. ഇറക്കി വെട്ടിയ ബ്ലൗസും ലുങ്കിയുമുടുത്ത് ഉറക്കച്ചടവുള്ള. കണ്ണുകളും വശ്യത നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ആ സ്ത്രീരൂപത്തെ ഞാന്‍ കുറേ സമയം നോക്കിയിരുന്നു.എന്ത് പ്രത്യേകതയാണ് ഇവര്‍ക്കുള്ളതെന്ന് കൗതുകത്തോടെ ചിന്തിച്ചു. - ഇങ്ങനെയാണ് ദീപ നിശാന്തിന്റെ ഓര്‍മക്കുറിപ്പ് തുടങ്ങുന്നത്. ഇത് പല പോര്‍ട്ടലുകളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

ആ തമാശ കേട്ട് ചിരിച്ചിട്ടുണ്ട്

ആ തമാശ കേട്ട് ചിരിച്ചിട്ടുണ്ട്

ഫിലോസഫി ക്ലാസ്സില്‍ ഷക്കീല എന്നു പേരായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ പെണ്‍കുട്ടി മുമ്പിലൂടെ കടന്നുപോകുമ്പോള്‍ ആണ്‍കുട്ടികള്‍ ഒരു പ്രത്യേക ഈണത്തില്‍ 'ഷക്കീലേ'ന്ന് നീട്ടി വിളിക്കും. അതുകേട്ട് പെണ്‍കുട്ടി അപമാനഭാരത്തോടെ തല താഴ്ത്തും. ഞാനടക്കമുള്ളവര്‍ ആ വിചിത്രമായ തമാശയില്‍ ആര്‍ത്ത് ചിരിക്കുമായിരുന്നു - ദീപ നിശാന്ത് തുടരുന്നു.

ഇവിടെയാണ് തെറ്റ് പറ്റിയത്

ഇവിടെയാണ് തെറ്റ് പറ്റിയത്

ആയിടയ്ക്കാണ് സൂര്യാ ടി.വിയില്‍ ശനിയാഴ്ച രാത്രി ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നത്. ശരിക്കും അതൊരു വിപ്ലവം തന്നെയായിരുന്നു. രാത്രി 12 മണിക്കാണ് സിനിമ. അതിന്റെ പരസ്യം പത്രങ്ങളിലെ ചാനല്‍ പേജിലുണ്ടാകുമായിരുന്നു. ഞാനാദ്യം നോക്കുക അതാണ്. ഒരു ദിവസം ചാനല്‍ പേജില്‍ ചെറിയൊരു ബോക്‌സില്‍ ഷക്കീലയുടെ ചിത്രം. താഴെ ' ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ സൂര്യാ ടിവിയില്‍ കിന്നാരത്തുമ്പികള്‍ ' എന്ന് എഴുതിയിരിക്കുന്നു. - 12 മണിക്കത്തെ ഈ ഷോ ദീപ നിശാന്ത് കാണുകയും ചെയ്തത്രെ.

അഭിനന്ദനവുമായി പലരും

അഭിനന്ദനവുമായി പലരും

ശക്തമായ എഴുത്ത്, പ്രസക്തമായ വിഷയം. അഭിനന്ദനങ്ങള്‍ ദീപ. മറ്റുള്ളവരെ വിധിക്കാന്‍ വെമ്പല്‍ കൂട്ടി നില്‍ക്കുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ ഇതുപോലെ ഇനിയും എഴുതുക. - വി ടി ബല്‍റാം എം എല്‍ എ കമന്റ് ചെയ്തത് ഇങ്ങനെ. മലയാളത്തില്‍ നിന്ന് ഷക്കീലാമ്മയ്ക്ക് കിട്ടിയ മഹത്തായ സമ്മാനമാണ് ഈ കുറിപ്പ്, ഇതെന്നെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്നോ - മറ്റൊരാളുടെ കമന്റ്.

തിരുത്തുമായി ആളുകള്‍

തിരുത്തുമായി ആളുകള്‍

പോസ്റ്റില്‍ വസ്തുതാപരമായ ചില പൊരുത്തകേടുകള്‍ കടന്നു കൂടിയതായി കരുതുന്നു എന്ന് പറഞ്ഞ് രാഹുല്‍ ഒരു കമന്റിട്ടു. കാരണം.. കിന്നാര തുമ്പികള്‍ ആദ്യം സംപ്രേക്ഷണം ചെയ്തത് സൂര്യ ടിവിയില്‍ അല്ല.. ഏഷ്യാനെറ്റില്‍ ആണ്. അത് മാത്രം അല്ല. രാത്രി പന്ത്രണ്ട് മണിക്കല്ല അത് കാണിച്ചത്. കൃത്യം 8 മണിക്കാണ്. എഷ്യ നെറ്റിന് സംപ്രേക്ഷണാവകാശമുള്ള ചിത്രം സൂര്യ ടിവിയില്‍ കാണിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ല. സൂര്യ ടിവിയില്‍ ദീപകണ്ടത് മറ്റേതെങ്കിലും ഷക്കീല ചിത്രം ആകാനാണ് സാധ്യത. - ഇതോടെ ചര്‍ച്ച മാറി കിന്നാരത്തുമ്പി വന്ന ചാനലേത് എന്നായി ഫോക്കസ് പോയിന്റ്.

പരസ്പര വിരുദ്ധമായ കാര്യങ്ങള്‍

പരസ്പര വിരുദ്ധമായ കാര്യങ്ങള്‍

സംഭവം ടീച്ചറിന്റെ എഴുത്ത് സൂപ്പര്‍ ആയിരുന്നെങ്കിലും ഈ കാര്യം തെറ്റായിപ്പോയി. മാത്രമല്ല ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന്റെ പരസ്യം കണ്ടാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന് ടീച്ചര്‍ പറയുന്ന ണ്ട്. സൂര്യ ടിവി ഒരിക്കലും പാതിരാപ്പടങ്ങളുടെ പരസ്യം ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ആദ്യമായി കിന്നാരത്തുമ്പികള്‍ ഇട്ടപ്പോള്‍ നന്നായി പരസ്യം ചെയ്തു. പ്രൈം ടൈം ആയ 10 മണിക്ക് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. പരസ്യം കണ്ടിരുന്നു. 12 മണിക്ക് ഫിലിം സൂര്യ ടിവി ഈ മൂന്ന് കാര്യങ്ങള്‍ പരസ്പര വിരുദ്ധം ആണ്.- ഇങ്ങനെ കൂടുതല്‍ പേര്‍ പറഞ്ഞു.

നയം വ്യക്തമാക്കി ദീപ നിശാന്ത്

നയം വ്യക്തമാക്കി ദീപ നിശാന്ത്

ഷക്കീലയെക്കുറിച്ച് ഞാനെഴുതിയ പോസ്റ്റില്‍ കിന്നാരത്തുമ്പികള്‍ എന്ന ചലച്ചിത്രം സൂര്യയിലാണ് വന്നതെന്ന് എഴുതിയിരുന്നു. അത് ഏഷ്യാനെറ്റിലാണ് വന്നതെന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. തെറ്റാണെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു. പക്ഷേ ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലേഖനത്തിന്റെ മൊത്തം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതു കണ്ടു. - ഈ ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്തുകൊണ്ട് ദീപ നിശാന്ത് ഒരു പോസ്റ്റ് കൂടി ഇട്ടു.

ന്യായീകരണം ഇങ്ങനെ

ന്യായീകരണം ഇങ്ങനെ

ഏഷ്യാനെറ്റില്‍ വന്നത് വിവാദമായ കാര്യമൊക്കെ ഞാനും ഓര്‍ക്കുന്നുണ്ട്. അതില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കി എന്ന പരാതിയുമായി നടന്ന പഴയ സുഹൃത്തുക്കളേയും ചിരിയോടെ ഓര്‍ക്കുന്നു. പടം 12 മണിക്ക് സൂര്യാ ടി.വി.യിലാണ് കണ്ടതെന്നു തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. ഒന്നേ ചോദിക്കുന്നുള്ളൂ. അത് സൂര്യയാവട്ടെ ഏഷ്യാനെറ്റാവട്ടെ.... കൈരളിയോ അമൃതയോ ആകട്ടെ, ഞാന്‍ പറഞ്ഞ / പറയാന്‍ ശ്രമിച്ച മറ്റു കാര്യങ്ങള്‍ അപ്രസക്തമാകുന്നുണ്ടോ? - ഇല്ല. ദീപ നിശാന്ത് പറഞ്ഞ കാര്യവും ദിവസങ്ങളോളം ഫേസ്ബുക്കില്‍ ചര്‍ച്ചയായി. പലരും കിന്നാരത്തുമ്പിയെയും ഷക്കീലയെയും പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

ചര്‍ച്ചകള്‍ പിന്നെയും മാറി

ചര്‍ച്ചകള്‍ പിന്നെയും മാറി

തിരുവനന്തപുരം ലോ അക്കാദമിയിലെ വിവാദങ്ങള്‍ തുടങ്ങിയതോടെ ചര്‍ച്ചകള്‍ ഷക്കീലയെയും കിന്നാരത്തുമ്പികളെയും വിട്ട് ലക്ഷ്മി നായരിലേക്ക് മാത്രമായി ഒതുങ്ങി. കിന്നാരത്തുമ്പിയെക്കുറിച്ച് പോസ്റ്റിട്ട പലരും എന്താണ് കാര്യമെന്നറിയാതെ ലക്ഷ്മി നായരെക്കുറിച്ചാണെന്ന് കരുതിയത് ചിരിയുണ്ടാക്കുകയും ചെയ്തു. ലക്ഷ്മി നായരല്ല, കിന്നാരത്തുമ്പി ചര്‍ച്ചകളുടെ കേന്ദ്രം മറ്റൊരാളാണെന്ന് വിശദീകരിച്ചുകൊടുക്കുന്നവരെയും ഫേസ്ബുക്കില്‍ കാണാനുണ്ടായിരുന്നു.

English summary
Facebook discussion about Shakeela and Kinnarathumbikal after Deepa Nisanth's post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X