കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ, പോലിസ് പരാതി, എല്ലാം പബ്ലിസിറ്റി

  • By കിഷന്‍ജി
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടുന്ന ഒരാള്‍ നല്‍കിയ പോസ്റ്റിന്റെ പേരില്‍ അയാള്‍ക്കെതിരേ അതേ മാധ്യമത്തിലൂടെ 'അപകീര്‍ത്തിപ്പെടുന്ന' പരാമര്‍ശങ്ങളോ പ്രതികരണങ്ങളോ വന്നാല്‍ അതിന്റെ പേരില്‍ പോലിസില്‍ പരാതി നല്‍കുന്നത് അംഗീകരിക്കാവുന്ന ഒരു കീഴ് വഴക്കമല്ല. എന്തുകൊണ്ടെന്നാല്‍ സോഷ്യല്‍ മീഡിയ എന്നത് എന്തും വിളിച്ചു പറയാനുള്ള വേദിയല്ല. എങ്ങനെയും പ്രതികരിക്കാനുള്ള മാധ്യമവുമല്ല. അതേ സമയം അയാളെ കായികമായി ആക്രമിക്കുകയാണെങ്കില്‍ അതു കേസിന് അടിസ്ഥാനവുമാകണം.

സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ഓരോ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കും. ഒരു യാത്രാ ബസ്സില്‍ പല വിശ്വാസത്തിലുള്ള ആളുകള്‍ കാണും. ഹിന്ദുവും മുസ്ലീമും കൃസ്ത്യനും. എല്ലാവരും അതിലുണ്ടായേക്കാം. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ചില സാമാന്യ മര്യാദകള്‍ നമ്മള്‍ പാലിക്കാറുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നു കരുതി ബസ്സില്‍ നിന്നും നിങ്ങള്‍ വല്ലതും ഉറക്കെ വിളിച്ചു പറയാറുണ്ടോ? ഉറക്കെ പാട്ടുപാടാറുണ്ടോ? എന്റെ സീറ്റ് ഞാന്‍ പാടും? എന്നു പറയാറുണ്ടോ? അങ്ങനെ ചെയ്താല്‍ ഒന്നുകില്‍ വട്ടാണെന്ന് കരുതും. അല്ലെങ്കില്‍ ആ പറഞ്ഞ കാര്യം ഇഷ്ടപ്പെടാത്തവര്‍ പ്രതികരിക്കും. എന്തിനേറെ ബസ്സിലെ പാട്ടു പോലും നമുക്ക് ചിലപ്പോള്‍ ഓഫാക്കേണ്ടി വന്നേക്കും. കാരണം നല്ലൊരു പാട്ടു കേള്‍ക്കുമ്പോള്‍, എല്ലാവരും അത് ആസ്വദിക്കുമ്പോള്‍, ചിലര്‍ അത് ഉള്‍കൊള്ളാനാവാതെ അസ്വസ്ഥത പ്രകടിപ്പിക്കും. സമൂഹ ജീവിയെന്ന രീതിയില്‍ അവര്‍ പാട്ട് നിര്‍ത്താമോ എന്നു ചോദിക്കുമ്പോള്‍ നമ്മള്‍ അതിനോട് തര്‍ക്കിക്കാന്‍ പോകാറില്ല. ഇത്തരം ഒരു പാട്ടു കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല അവര്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ പ്രതികരിക്കാതിരിക്കുന്നത്.

കാരണം അതിലുള്ള ഒരാള്‍ തികച്ചും സങ്കടം നിറഞ്ഞ അവസ്ഥയിലാണെങ്കില്‍ അയാള്‍ പ്രതികരിക്കും. എല്ലാവരും എന്റെ അഭിപ്രായത്തോടെ യോജിക്കണമെന്നോ? ഞാന്‍ ചിന്തിക്കുന്നതു മാത്രം ശരിയാണെന്നോ അല്ലെങ്കില്‍ ഇങ്ങനെ തന്നെ എല്ലാവരും ചിന്തിക്കണമെന്നോ നമുക്ക് വാശിപിടിക്കാനാവില്ല. എന്തിനേറെ ഒരു സാധാരണ മനുഷ്യന്റെ വീട്ടില്‍ പോലും ഇത് നടക്കില്ല. ഒരേ വിഷയത്തില്‍ പലരും പല രീതിയിലാണ് പ്രതികരിക്കുകയെന്ന കാര്യം ഇതോടൊപ്പം കൂട്ടിവായിക്കണം.

ജിഷയുടെ പോസ്റ്റും തെറിവിളിയും

ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലെ ജീവനക്കാരിയായ ജിഷാ എലിസബത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഈ പോസ്റ്റിട്ടതെന്ന് തോന്നുന്നു. മുസ്ലീം പത്രമായ മാധ്യമത്തിലാണെന്ന ധൈര്യമോ ഫേസ്ബുക്കില്‍ 5000ഫോളോവേഴ്‌സ് ഉണ്ടെന്ന 'അഹങ്കാരമോ' ആയിരിക്കും ഇതിനു പിന്നില്‍. ഇവിടെ ജിഷയിട്ട പോസ്റ്റ് ആരെയെങ്കിലും വ്രണപ്പെടുത്തിയോ എന്ന ചോദ്യം പ്രസക്തമല്ല. അതിനെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനേക്കാള്‍ നല്ലത് ഇത്തരം ഒരു പോസ്റ്റിടാനുള്ള വേദിയായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കരുതെന്നാണ് പറയാനുള്ളത്.

ഇനി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടിയും തെറിവിളിയും ഭീഷണിയും ഉണ്ടാകും. ഇത് സ്വാഭാവികമാണ്. ഇത് കൃഷ്ണന്റെ വിഷയത്തില്‍ മാത്രമല്ല, മറ്റു ദൈവങ്ങളുടെ വിഷയത്തിലും ബാധകമാണ്. എല്ലാവരും താത്വികമായി പ്രതികരിക്കണം എന്നു വാശിപിടിയ്ക്കരുത്. ആളുകള്‍ പലതരത്തിലുള്ളവരാണ്. ചിലര്‍ വാക്കുകളെ വാക്കുകള്‍ കൊണ്ട് എതിര്‍ക്കും. ചിലര്‍ ദേഷ്യം പിടിച്ചും ഭീഷണിപ്പെടുത്തിയും പ്രതികരിക്കും. ഇത് ശരിയ്ക്കും അറിയണമെങ്കില്‍ ഈ പറഞ്ഞ കാര്യം നല്ല നാടന്‍ ഭാഷയില്‍ ഒരു തിരക്കുള്ള ബസ്സില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞാല്‍ മതി.

ഇത് ചോദിച്ചു വാങ്ങിയതാണ്. ഇത്തരം ഇരന്നു വാങ്ങുന്ന കാര്യങ്ങള്‍ക്കെല്ലാം പോലിസ് കേസെടുക്കാന്‍ നിന്നാന്‍ പിന്നെ അതിനെ നേരമുണ്ടാകൂ. അതുകൊണ്ട് ഏതു തരം സോഷ്യല്‍ മീഡിയ തെറിവിളിയ്ക്കും ചെവി കൊടുക്കാതിരിക്കുന്നതാണ് പോലിസിനു നല്ലത്. അല്ലെങ്കില്‍ കേസുകളുടെ എണ്ണത്തില്‍ കേരള പോലിസിനു പുതിയൊരു റെക്കോര്‍ഡിടാന്‍ സാധിക്കും.

പണ്ട് ഒരു ചോദ്യപേപ്പറില്‍ 'ദൈവത്തിന്റെ' പേരുണ്ടെന്ന് പറഞ്ഞ് ഒരു അധ്യാപകന്റെ കൈ വെട്ടി. അന്ന് ജിഷ മോള് അതിനെതിരേ പ്രതികരിച്ച് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടു കണ്ടില്ല. അതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ. അന്ന് ഇത്തരത്തില്‍ ഗീതാഗോവിന്ദത്തിനു പകരം ആ വിശുദ്ധ ഗ്രന്ഥത്തെ കളിയാക്കി പോസ്റ്റിട്ടിരുന്നെങ്കില്‍ ഈ പോസ്റ്റിടാനും പരാതി നാടകം കളിയ്ക്കാനും ഭാഗ്യമുണ്ടാകുമായിരുന്നില്ല.

പറഞ്ഞു വരുന്നത്. സാധാരണ ജീവിതത്തില്‍ നമ്മള്‍ ചില മര്യാദകള്‍ പാലിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും അതു ബാധകമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ എന്തു വിളിച്ചു പറയാനോ ഭീഷണിപ്പെടുത്താനോ തെറി വിളിയ്ക്കാനോ അപകീര്‍ത്തി പെടുത്താനോ ശ്രമിക്കുന്നത് ശരിയല്ലെന്നാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ജിഷയ്‌ക്കെതിരേ സംഘികള്‍ പരാതി കൊടുത്താല്‍ അതിശയിക്കേണ്ട കാര്യമില്ല. എന്തായാലും മാധ്യമം മാനേജ്‌മെന്റ് ജിഷയോടെ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. അറിഞ്ഞിടത്തോളം അവര്‍ ജിഷയെ പിന്തുണയ്ക്കുന്ന ഒരു നിലപാടും സ്വീകരിക്കാനിടയില്ല. അപ്പോള്‍ ഫേസ്ബുക്കിലെ വമ്പന്മാരുടെ പിന്തുണ കിട്ടുമായിരിക്കും.

എന്തു ചെയ്യാനാകും?
സോഷ്യല്‍ മീഡിയയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കണം. നമ്പര്‍ നല്‍കാത്തവര്‍ക്ക് പ്രതികരിക്കാന്‍ അവസരം കൊടുക്കരുത്. പരസ്യമായി നമ്പര്‍ പ്രഖ്യാപിക്കുന്നതിനു പകരം ഒരു യൂനിക് നമ്പര്‍ നല്‍കാനുള്ള സംവിധാനം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വികസിപ്പിക്കണം. ആ വാനിറ്റി നമ്പറിലേക്ക് കോള്‍ ചെയ്യാനും എസ്എംഎസ് അയയ്ക്കാനും സാധിക്കണം. ഫ്രണ്ട്‌സിനു മാത്രമാണ് ഈ നമ്പറില്‍ ആക്‌സസ് കിട്ടേണ്ടത്. ഇതോടെ പോസ്റ്റിടുമ്പോഴും കമന്റ് ചെയ്യുമ്പോഴും അറിയാത്തവരെ കൂട്ടുകാരായി ആഡ് ചെയ്യുമ്പോഴും നല്ലതുപോലെ ആലോചിക്കും.

mobile-1

ഫേസ്ബുക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ കണ്ട 'ചാത്തനെയും പോത്തനെയും' ആഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയകളില്‍ ആശയപരമായ സംവാദമാണോ ലക്ഷ്യം ഇതിനായി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. സമാനചിന്താഗതിക്കാരുമായി ചര്‍ച്ച നടത്തും. എതിരഭിപ്രായമുള്ളവര്‍ അതു പ്രകടിപ്പിക്കും. ഫ്രീ തിങ്കേഴ്‌സ് പോലുള്ള ഗ്രൂപ്പില്‍ ഇതിലും എത്രയോ ഉയര്‍ന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ഒരു പോസ്റ്റിന്റെ പേരില്‍ ആരെങ്കിലും കേസ് കൊടുത്തതായി അറിയില്ല. ഇതെന്റെ വാളാണ്..ഞാന്‍ ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും എന്നു പറയുന്നത്. ഇഷ്ടമില്ലാത്തവര്‍ പറയുന്ന തെറിയും കേള്‍ക്കേണ്ടി വരും. അതിനെതിരേ കേസ് കൊടുക്കാന്‍ നിന്നാല്‍ അതിനെ നേരം കാണൂ. ഒരു സമൂഹത്തില്‍ എന്ത് ആവിഷ്‌കാരസ്വാതന്ത്രമാണ് നിങ്ങള്‍ക്കുള്ളത്. അതു തന്നെയേ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലും നിങ്ങള്‍ക്കുള്ളൂവെന്ന് തിരിച്ചറിയണം.

English summary
People may think, they have greater sense of freedom of expression on social media, but thats wrong. There is a limit for freedom of expression on facebook and other Social Networking sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X