കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 തീവ്രവാദത്തിന്‍റെ വര്‍ഷമോ, മനസാക്ഷിയെ ഞെട്ടിച്ച തീവ്രവാദി ആക്രമണങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ഐസിസ് നടത്തുന്ന കൂട്ടക്കൊലകള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചവയാണ്. എന്നാല്‍ ഐസിസിന്റെ വരവിലും നാം മറന്ന് പോകാത്ത പല തീവ്രവാദി ആക്രമണങ്ങളും ഉണ്ട്. 2014 ലോകമനസാക്ഷിയെ ഞെട്ടിച്ച ചില തീവ്രവാദി ആക്രമണങ്ങളിലേയ്ക്ക്

ബോകോ ഹരാം തീവ്രവാദികള്‍

2014 ഏപ്രിലിലാണ് ബോകോ ഹാരം തീവ്രവാദികള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ 270 സ്ത്രീകളെ തട്ടിക്കൊണ്ട് പോയത്. ബോകോ ഹരാം തീവ്രവവാദത്തിന്റെ ഏറ്റവും ഭീകരമായ മുഖമായിരുന്നു നാം കണ്ടത്. കുട്ടികളെ കൊല്ലരുതെന്ന് ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. ആ കുട്ടികള്‍ എവിടെ എന്നതിന് കൃത്യമായ വിവരം ഇന്നും ലഭ്യമല്ല. പക്ഷേ തട്ടിക്കൊണ്ട് പോയ കുട്ടികളുടെയും സ്ത്രീകളുടേയും ദൃശ്യങ്ങളും വീഡിയോയും ബോകോ ഹരാം പ്രചരിപ്പിച്ചു.

Nigeria

ഇവരെ കൂട്ടത്തോടെ ഇസ്ലാം മതത്തിലേയ്ക്ക് മാറ്റിയെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇത്തരം ചിത്രങ്ങളും ബോകോ ഹരാം പുറത്ത് വിട്ടിരുന്നു. ചില കുട്ടികള്‍ തീവ്രവാദികള്‍ നിന്നും രക്ഷനേടി. മറ്റ് ചിലരെ ചാവേറുകളാക്കാന്‍ പരിശാലനം നല്‍കി. നൈജീരിയയല്‍ തടവിലായ ബോകോ ഹരാം തീവ്രവാദികളെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ബോകോ ഹരാം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയത്

കനേഡിയന്‍ പാര്‍ലമെന്റ് ആക്രമണം

2014 ഒക്ടോബര്‍ 22 നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ തോക്ക്ധാരിയായ യുവാവ് കടന്നത്. പ്രധാമന്ത്രി സ്റ്റീഫന്‍ ഹര്‍പ്പര്‍ സംസാരിയ്ക്കവെയാണ് അക്രമി എത്തിയത്.

Canda

എന്നാല്‍ പൊലീസുകാര്‍ ഇടപെട്ട് ആയുധധാരിയെ വെടിവച്ച് കൊ്ന്നു. പ്രധാനമന്ത്രിയ പാര്‍ലമന്റില്‍ നിന്നും മാറ്റുകയും ചെയ്തു.

സിഡ്‌നി കഫേ ആക്രമണം

ഐസിസ് പതാകയുമേന്തിയെത്തിയ ഇറാനിയന്‍ പുരോഹിതനാണ് സിഡ്‌നി കഫേയില്‍ ആക്രമണം നടത്തിയത്. കഫേയില്‍ എത്തിയ ഒന്‍പത് ആളുകളേയും എട്ട് ജീവനക്കാരെയുമാണ് ഹരോണ്‍ മോനിസ് എന്നായാള്‍ ബന്ധിയാക്കിയത്.

Sydney

സുരക്ഷ ജീവനക്കാര്‍ ഇയാളെ വധിച്ച് ബന്ധികത്കളെ മോചിതരാക്കി. മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ബന്ധിയാക്കിയവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നു

പെഷവാര്‍ ആക്രമണം

ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും ക്രൂരമായ തീവ്രവാദി ആക്രമണമായിരുന്നു പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞെത്തിയ ഏഴ് പാക് താലിബാന്‍ ഭീകകര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.

Peshwar

136 കുട്ടികള്‍ ഉള്‍പ്പടെ 150 പേര്‍ കൊല്ലപ്പെട്ടു. ഏഴ് ഭീകരരെയും സൈന്യം വധിച്ചു.

ബോഡോ ആക്രമണം

പെഷവാര്‍ ആക്രമണത്തിന് പിന്നാലെയാണ് അസമില്‍ ബോഡോ തീവ്രവാദികള്‍ 55 ഓളം പേരെ കൊന്നത്.

Assam

തോട്ടം തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും.സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

English summary
While the world continues to bleed from terrorist attacks, the year 2014 saw a rise in terrorism on the international front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X