കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനായിരുന്നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചത്... അമേരിക്കയുടെ കളിയെന്ത്?

  • By ജോയി ഏനാമാവ്
Google Oneindia Malayalam News

ഇറാഖ്- ഇറാന്‍ യുദ്ധത്തിന്റെ ബാക്കി പത്രമായിരുന്നു ശരിയ്ക്കും ഇറാഖിന്റെ കുവൈത്ത് അധിനിവേശം. എട്ട് വര്‍ഷം നീണ്ട ആ യുദ്ധത്തില്‍ ഇറാഖിനെ കൈമെയ് മറന്ന് സഹായിച്ചവരായിരുന്നു കുവൈത്തും അമേരിയ്ക്കയും. എന്നാല്‍ യുദ്ധം കഴിഞ്ഞപ്പോള്‍ സ്ഥിതിമാറി. ചെയ്ത സഹായമെല്ലാം തിരികെ ചോദിച്ചു. സാമ്പത്തികമായ തകര്‍ന്ന ഇറാഖിനെ രക്ഷിയ്ക്കാന്‍ സദ്ദാം ഹുസൈന്‍ കണ്ട വഴിയായിരുന്നു കുവൈത്ത് അധിനിവേശം.

Gulf War

ഇറാനെതിരെയുള്ള യുദ്ധത്തില്‍ അറബ് രാജ്യങ്ങളെല്ലാം ഇറാഖിനെ സഹായിച്ചു. ഇറാന്‍ ഉയര്‍ത്തിയിരുന്ന ഭീഷണി കണക്കിലെടുത്ത് കുവൈത്ത് സാമ്പത്തികമായി ഇറാഖിനെ പിന്തുണച്ചിരുന്നു.

Read more: ഗള്‍ഫ് യുദ്ധത്തിന്‍റെ 25-ാം വാര്‍ഷികം... മറക്കാനാകുമോ ആ ദിനങ്ങള്‍Read more: ഗള്‍ഫ് യുദ്ധത്തിന്‍റെ 25-ാം വാര്‍ഷികം... മറക്കാനാകുമോ ആ ദിനങ്ങള്‍

Read more: യുദ്ധം കണ്ട മലയാളി, ദുരിതമനുഭവിച്ച മലയാളിRead more: യുദ്ധം കണ്ട മലയാളി, ദുരിതമനുഭവിച്ച മലയാളി

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഇറാഖിന്റെ സ്ഥിതി വളരെ മോശമായിരുന്നു. ഇതിനിടയിലാണ് യുദ്ധകാലത്ത് സഹായിച്ച 1,400 കോടി അമേരിക്കന്‍ ഡോളര്‍ തിരിച്ചു വേണമെന്ന ആവശ്യവുമായി കുവൈത്ത് രംഗത്തു വന്നത്. കൂടാതെ അമേരിക്കയും സഹായിച്ച തുക തിരികെ ആവശ്യപ്പെട്ടു. കുവൈത്ത് യുദ്ധകാലത്ത് നല്‍കിയ സാമ്പത്തിക സഹായം എഴുതി തള്ളണമെന്ന ഇറാഖിന്റെ ആവശ്യം പുച്ഛിച്ചു തള്ളപ്പെട്ടപ്പോള്‍ സദ്ദാം ഹുസൈന് മുന്നില്‍ മറ്റ് വഴികളില്ലാതായി.

Saddam Hussein

ഇക്കാലമത്രയും നല്ല സുഹൃത്തായി യുദ്ധത്തില്‍ പോലും അകമഴിഞ്ഞ് സഹായിച്ച അമേരിക്ക തന്റെ ശത്രു പക്ഷത്തെ നയിക്കുമെന്ന് സദ്ദാം ഹുസൈന്‍ കരുതിയില്ല. കുവൈത്തില്‍ നിന്നും വെറും കൈയ്യോടെ തിരിച്ചു പോകേി വന്ന സദ്ദാം ഹുസൈന്റെ ദുര്‍ഗതികള്‍ക്ക് തുടക്കവുമായി. അവസാനം സദ്ദാം ഹുസൈന് തൂക്കുകയര്‍. ഇറാഖ് എരി തീയില്‍ നിന്നും വറച്ചട്ടിയിലേക്ക് എറിയപ്പെട്ടു.
English summary
25 th Anniversary of Gulf War- Joy Enamavu writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X