കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരന്‍ ഹാഫീസ് സെയീദ് പാലസ്തീന്‍കാരുടെ കാണപ്പെട്ട ദൈവം

  • By Meera Balan
Google Oneindia Malayalam News

മുംബൈ ആക്രമണം ഉള്‍പ്പടെ ഒട്ടേറെ തീവ്രവാദ ആക്രമണക്കേസുകളില്‍ ഉള്‍പ്പെട്ട പാക് ഭീകരന്‍ ഹാഫീസ് സെയീദിനെപ്പറ്റി ചില പുതിയ റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍- ഇ- ത്വയ്ബയുടെ പ്രമുഖ നേതാക്കളിലൊരാളായ സയീദ് സംഘടനയുടെ ശക്തി ക്ഷയിച്ചതോടെ പുതിയ തീവ്രവാദ ഗ്രൂപ്പുമായി രംഗത്തെത്തിയിരുന്നു. ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെയാണ് ഹാഫീസ് വീണ്ടും മാധ്യമശ്രദ്ധയാകര്‍ഷിയ്ക്കുന്നത് .

ഹാഫിസിന്റെ നേതൃത്വത്തിലുള്ള ഫലാഹ്- ഇ-ഇന്‍സാനിയത്ത് എന്ന സംഘടനയാണ് ഗാസയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗാസിയിലുള്ള ജനങ്ങള്‍ക്കായി കോടിക്കണക്കിന് പണമാണ് ഫലാഹ്-ഇ-ഇന്‍സാനിയത്തിന് ലഭിയ്ക്കുന്നത് . എന്നാല്‍ ഈ പണം ഗാസയുടെ ദുഖം തീര്‍ക്കാന്‍ വേണ്ടിമാത്രമല്ല ചെലവഴിയ്ക്കപ്പെടുന്നത് എന്നിടത്താണ് ഹാഫീസ് എന്ന ഭീകരന്റെ ബുദ്ധി കൂര്‍മ്മത വ്യക്തമാകുന്നത്.

Gaza 2

ഗാസയിലെ മുസ്ലിങ്ങളുടെ ദൈന്യത കാട്ടി ഹാഫീസ് നേടുന്ന പണത്തിലധികവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നുവെന്നാണ് ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗം പറയുന്നത് . ഇന്ത്യ തേടുന്ന ഈ ഭീകരനെപ്പറ്റിയും അയാളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും ഞെട്ടിയ്ക്കുന്ന പല വിവരങ്ങളു മാണ് ഇസ്രേയേല്‍ നല്‍കുന്നത് .

English summary
The most dreaded terrorist Hafiz Saeed has a large goal now and reports now confirm that his organization the Falah-e-Insaniat is carrying out charity work in Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X