കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ്, ഇന്ത്യയുടേയും ഇസ്രയേലിന്റെയും പൊതു ശത്രു

  • By Meera Balan
Google Oneindia Malayalam News

ഇന്ത്യയ്ക്ക് ഇസ്രയേലിനും ഒരേ തരത്തില്‍ അപകടകാരിയായ ഫാഫിസ് മാറുകയാണെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു, മുംബൈ ആക്രമണത്തില്‍ ജൂതന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് ഹാഫിസിനോട് ഇസ്രയേല്‍ ശത്രുതയിലാകുന്നത് . ഗാസിയല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി എത്തിയതോടെ പക ഇരട്ടിയായി. ഹാഫീസിനെ പിടികൂടാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് ഇസ്രയേല്‍.

കാശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ എന്നിങ്ങനെ നിരന്തം രാജ്യത്തിന് തലവേദനയുണ്ടാക്കുകയാണ് ഈ പാക് ഭീകരന്‍ . ഗാസയിലും കശ്മീരിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം എത്തിയ്ക്കാന്‍ ഹാഫിസിന് വേണ്ട എല്ലാ സഹായവും നല്‍കുന്നത് പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന് ഇസ്രയേല്‍ പറയുന്നു . രണ്ടിടങ്ങളിലും ഐഎസ്‌ഐയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇസ്രയേല്‍ പറയുന്നു. ചുരുക്കത്തില്‍ ഇന്ത്യയ്ക്കും ഇസ്രയേലിനും പൊതു ശത്രുവായി മാറിയിരിയ്ക്കുകയാണ് ഈ മുന്‍ ലഷ്‌കര്‍ പ്രവര്‍ത്തകന്‍.

Hafiz

സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഹാഫിസ് ഗാസയിലെ മുസ്ലിങ്ങളെ തനിയ്‌ക്കൊപ്പം നിര്‍ത്തുന്നത് . ഗാസയുടെ ദുരിതം ലോകത്തിന് കാട്ടി ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്ക് തങ്ങളോട് അനുകമ്പയുണ്ടാക്കിയെടുക്കുന്ന സമീപനമാണ് ഹാഫിസ് പിന്തുടരുന്നത്.

English summary
The most dreaded terrorist Hafiz Saeed has a large goal now and reports now confirm that his organization the Falah-e-Insaniat is carrying out charity work in Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X