കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തായിരുന്നു മഹേന്ദ്ര സിംഗ് ധോണി?

Google Oneindia Malayalam News

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍ എന്നാണ് ധോണിയെക്കുറിച്ച് പൊതുവെ പറയാറുള്ളത്. എന്നാല്‍ അതങ്ങനെയല്ല എന്ന് പറയുന്നവരും ഉണ്ട്. കപില്‍ ദേവ്, പട്ടൗഡി, ഗാംഗുലി തുടങ്ങിയ ക്യാപ്റ്റന്മാര്‍ക്ക് താഴെയാണ് ധോണിയുടെ സ്ഥാനമെന്നാണ് അവര്‍ പറയുക. എന്നാല്‍ നമ്പറുകളുടെ കളിയായ ക്രിക്കറ്റില്‍ നമ്പറുകള്‍ ധോണിക്കൊപ്പമാണ്.

ക്യാപ്റ്റന്‍ കൂള്‍, മിസ്റ്റര്‍ കൂള്‍ എന്നിങ്ങനെയുള്ള ഇരട്ടപ്പേരുകളുണ്ട് ധോണിക്ക്. റാഞ്ചിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നും ടിക്കറ്റ് കളക്ടര്‍ ജോലിയിലേക്കും പിന്നീട് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയിലേക്കും വളര്‍ന്ന ധോണിയുടെ കഥകള്‍ ബഹുരസകരമാണ്. എന്നാല്‍ അതിലും രസകരമാണ് ധോണിയുടെ ചില റെക്കോര്‍ഡുകള്‍.

ധോണിയെ ധോണിയാക്കുന്ന ചില റെക്കോര്‍ഡുകളുണ്ട്. ഭാഗ്യവും പ്രതിഭയും ഒരുപോലെ പങ്കുവഹിച്ചിട്ടുള്ള ധോണിയുടെ നേട്ടങ്ങളിലേക്ക്.

ഏറ്റവും വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍

ഏറ്റവും വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍

കണക്കുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയാണ്. 60 ടെസ്റ്റുകളില്‍ ധോണി ഇന്ത്യയെ നയിച്ചു. 27 ജയം. 18 തോല്‍വി. രണ്ടാമന്‍ ഗാംഗുലിയാണ്. 49 കളി, 21 ജയം.

നാട്ടില്‍ അത്ഭുത ജയമാണ് ധോണിക്ക്

നാട്ടില്‍ അത്ഭുത ജയമാണ് ധോണിക്ക്

30 ടെസ്റ്റുകളില്‍ ധോണി ഇന്ത്യയെ ഇന്ത്യയില്‍ നയിച്ചു. അതില്‍ 31 എണ്ണം ജയിച്ചു. മൂന്നെണ്ണം തോറ്റപ്പോള്‍ ആറെണ്ണം സമനിലയിലായി. അസറുദ്ദീന്റെ റെക്കോര്‍ഡാണ് ധോണി തകര്‍ത്തത്.

ക്യാപ്റ്റനായി കൂടുതല്‍ റണ്‍സ്

ക്യാപ്റ്റനായി കൂടുതല്‍ റണ്‍സ്

അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 3454 റണ്‍സാണ് ധോണി ക്യാപ്റ്റനായി അടിച്ചെടുത്തത്. 3449 റണ്‍സെടുത്ത ഗാവസ്‌കറാണ് പിന്നില്‍.

ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍

ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍

265 പന്തില്‍ ധോണി അടിച്ച 224 റണ്‍സാണ് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ധോണി മറികടന്നത് സാക്ഷാല്‍ സച്ചിനെ.

ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡ്

ധോണിയുടെ 224 ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്.

പുറത്താക്കലിലും റെക്കോര്‍ഡ്

പുറത്താക്കലിലും റെക്കോര്‍ഡ്

294 പേരെ ധോണി ടെസ്റ്റില്‍ പുറത്താക്കി. 256 ക്യാച്ച്, 38 സ്റ്റംബിംഗ്. കിര്‍മാനിയുടെ 198 ഇരകളാണ് രണ്ടാമത്.

9 പേരെ പുറത്താക്കി

9 പേരെ പുറത്താക്കി

ഒരു ടെസ്‌റ്‌റില്‍ എട്ടും ക്യാച്ചും ഒരു സ്റ്റംബിംഗുമായി 9 പേരെ പുറത്താക്കിയിട്ടുണ്ട് ധോണി. തകര്‍ന്നത് മോംഗിയയുടെ റെക്കോര്‍ഡ്.

English summary
Mahendra Singh Dhoni announced his retirement from the five-day format with immediate effect. Here we have Highlights of MS Dhoni's Test career.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X