കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് രൂപേഷ്? എങ്ങനെ അയാള്‍ മാവോയിസ്റ്റായി? കാണൂ

  • By Meera Balan
Google Oneindia Malayalam News

പ്രവീണ്‍ എന്ന രൂപേഷ് എങ്ങനെ മാവോയിസ്റ്റായി എന്നതിനെപ്പറ്റി പല ലേഖനങ്ങളും കഥകളും പുറത്ത് വന്നിട്ടുണ്ട്. രൂപേഷ് എന്ന തൃശ്ശൂരുകാരനും ഭാര്യ ഷൈനയും മാവോയിസ്റ്റുകളായതിന് പിന്നില്‍ അവര്‍ അനുഭവിച്ച ഭരണകൂട പീഡനങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പ്. പാടിക്കേട്ട കഥകള്‍ക്കപ്പുറം 'ചാരക്കഥകള്‍ 'മെനഞ്ഞ മാധ്യമങ്ങള്‍ക്ക് പോലും ഇവരെപ്പറ്റി കൃത്യമായ ഒരു ധാരണയില്ലെന്നതാണ് സത്യം.

രൂപേഷ് എന്ന യുവാവ് മനുഷ്യ സ്‌നേഹിയായിരുന്നുവെന്നും അടിസ്ഥാന വര്‍ഗത്തോട് അനുകമ്പയുള്ളയാളായിരുന്നുവെന്നും പറയപ്പെടുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രൂപേഷ് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്. മകള്‍ ആമി ഉള്‍പ്പടെയുള്ളവര്‍ രൂപേഷ് വിശ്വസിയ്ക്കുന്ന പ്രത്യശാസ്ത്രത്തെ ഇതുവരേയും തള്ളിപ്പറഞ്ഞിട്ടില്ല. രൂപേഷിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍

പ്രവീണ്‍ എന്ന രൂപേഷ്

പ്രവീണ്‍ എന്ന രൂപേഷ്

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ രാമചന്ദ്രന്റേയും സുമയുടേയും മകനായി ജനനം. നിലവില്‍ കണ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ് )യുടെ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമാണ് രൂപേഷ്

പഠനം

പഠനം

ശ്രീകേരള വര്‍മ്മ കൊളെജില്‍ ബിരുദ പഠനം. കൊച്ചിയില്‍ നിയമ പഠനം, ഐടിഐ പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയം

രാഷ്ട്രീയം

ആദ്യകാല സിപിഐ(എംഎല്‍) പ്രവര്‍ത്തകനായിരുന്നു. കേരള വിദ്യാര്‍ഥി സംഘടനയാണ് രൂപേഷിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമായത്. 2001 ല്‍ പീപ്പിള്ഡല് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 2004 സെപ്തംബറില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും യോജിച്ച് സിപിഐ മാവോയിസ്റ്റ് രൂപീകരിച്ചു.പിന്നീട് ഇതിന്‍റെ തലപ്പത്തേയ്ക്ക് രൂപേഷ് എത്തി. കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദൃശ്യമായി നേതൃത്വം നല്‍കി.

2009ല്‍

2009ല്‍

2009ല്‍ കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞ മാവോയിസ്റ്റ് നേതാക്കളായ മല്ലരാജ റെഡ്ഡിയ്ക്കും ഭാര്യ സുഗുണയ്ക്കും കേരളത്തില്‍ ഒളിത്താവളം ഒരുക്കിയതിനാണ് രൂപേഷും ഭാര്യയും വലപ്പാട് സ്വദേശിയുമായ ഷൈനയ്ക്കുമെതിരെ കേസെടുക്കുന്നത്. ഷൈന ആദ്യമായി അകപ്പെടുന്ന കേസും ഇതാണ്. പശ്ചിമഘട്ടത്തില്‍ മാവോവാദി പ്രവര്‍ത്തനത്തിന് രൂപേഷ് നേതൃത്വം നല്‍കുന്പോഴും ഷൈനയെ രംഗത്ത് കണ്ടിട്ടില്ല. അറസ്റ്റിലാകുന്നത് വരെ ഷൈനയെപ്പറ്റി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

കേസുകള്‍

കേസുകള്‍

20 ഓളം കേസുകളിലാണ് പൊലീസ് രൂപേഷിനെ പ്രതിചേര്‍ത്തിരിയ്ക്കുന്നത്. ട്രെയിന്‍ അട്ടിമറി, പാലക്കാട് , കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണം, തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ രൂപേഷിന് മേല്‍ ആരോപിയ്കകുന്നു

കുടുംബം

കുടുംബം

ഹൈക്കോടതിയില്‍ വക്കീല്‍ ഗുമസ്തയായിരുന്നു രൂപേഷിന്റെ ഭാര്യ തൃശ്‌സൂര്‍ വലപ്പാട് സ്വദേശിനി ഷൈന. 2007 മുതല്‍ ഇവരും ഒളിവിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഈ കുട്ടികള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ പലപ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ട് സമൂഹത്തിന് മുന്നില്‍ എത്തിയ്ക്കുന്നു. അമരീന്ദ എന്ന ആമിയും താച്ചുവുമാണ് രൂപേഷിന്റെ മക്കള്‍.

English summary
History of Maoist leader Roopesh and his wife Shyna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X