കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പിജി കണക്ഷന്‍ എടുക്കുന്നതെങ്ങനെ ?

Google Oneindia Malayalam News

ഇന്ത്യയില്‍ എല്‍പിജി കണക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ജനങ്ങള്‍ക്ക് ഇപ്പോഴും നിലവിലുണ്ട്. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വിവരങ്ങളിലേക്ക്...

പുതിയ കണക്ഷന്‍ എടുക്കുന്നതെങ്ങനെ ?

നിങ്ങളുടെ പ്രദേശത്ത് ഏറ്റവും സമീപത്തുളള ഗ്യാസ് ഏജന്‍സി കണ്ടെത്താം.

എല്ലാ സ്ഥലങ്ങളിലും കമ്പനികള്‍ക്ക് വിതരണം ചെയ്യാനായി ഗ്യാസ് ഏജന്‍സികള്‍ക്ക് ഓഫീസ് ഉണ്ടായിരിക്കും.

പുതിയ കണക്ഷന്‍ എടുക്കുന്നതിനായി ഗ്യാസ് ഏജന്‍സി ഓഫീസില്‍ നിന്ന് ആപ്ലിക്കേഷന്‍ ഫോറം വാങ്ങിക്കാവുന്നതാണ്.

ആപ്ലിക്കേഷന്‍ ഫോറത്തിനൊപ്പം തിരിച്ചറിയല്‍ രേഖകള്‍, അഡ്രസിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണം.

രജിസ്‌ട്രേഷന്‍ തീയ്യതി, നമ്പര്‍ എന്നിവ ഗ്യാസ് ഏജന്‍സി രജിസ്‌ട്രേഷന് ശേഷം നിങ്ങള്‍ക്ക് നല്‍കും.

ബുക്കിങ് നമ്പര്‍ കിട്ടിക്കഴിഞ്ഞാലുടന്‍ ഏജന്‍സി ഉപഭോക്താക്കളെ അറിയിക്കും. ചില ഏജന്‍സികള്‍ക്ക് ഇതിന് കുറച്ച് സമയം കൂടുതല്‍ ആവശ്യമാണ്.

ബുക്കിങ് നമ്പര്‍ കിട്ടാനുളള ഇടവേളയില്‍ എല്‍പിജി രജിസ്‌ട്രേഷന്‍ റസീറ്റ്, റെഗുലേറ്റര്‍, സിലിന്‍ഡര്‍ എന്നിവയ്ക്കുളള തുക സമര്‍പ്പിക്കണം.

cylinders

ആവശ്യമായ രേഖകള്‍

തിരിച്ചറിയല്‍ രേഖ(ഏതെങ്കിലും ഒന്ന്)

വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ ((മൂന്ന് മാസത്തില്‍ക്കൂടുല്‍ പഴക്കം പാടില്ല),എംപ്ലോയേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, വാടക രസീത്(അവസാനത്തെ രണ്ടുമാസത്തെ), ഫഌറ്റ് അലോട്ട്‌മെന്റ് ലെറ്റര്‍, വീട് രജിസ്റ്റര്‍ ചെയ്ത രേഖകള്‍, ആധാര്‍ നമ്പര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് നല്‍കണം.

ചാര്‍ജിനെക്കുറിച്ച്

ഒരു എല്‍പിജി കണക്ഷന്‍ സിലിണ്ടറിന്റെ ചാര്‍ജ് എത്രയെന്ന് പരിശോധിക്കാം.

ഒരു ഒഴിഞ്ഞ സിലിണ്ടറിന് 1450 രൂപ. ഇത് തിരിച്ച് തരുന്ന തുകയാണ്.

നിറച്ച സിലിണ്ടറിന്റെ(14.2കിലോ)വില സ്ഥലങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

റെഗുലേറ്ററിന്റെ വില 150 (റീഫണ്ടബിള്‍)

ഗ്യാസ് പാസ്ബുക്കിന്റെ വില 25

ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ ഗ്യാസ് കമ്പനിയ്ക്കനുസരിച്ച് വ്യത്യാസമായിരിക്കും.

ഗ്യാസ് സ്റ്റൗവിന്റെ വിലയില്‍ മോഡലിനനുസരിച്ച് മാറ്റമുണ്ടാകും.

പ്രധാന എല്‍പിജി സിലിണ്ടര്‍ പ്രൊവൈഡറുകള്‍

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഭാരത് ഗ്യാസ്)

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പി ഗ്യാസ്)

ഇന്ത്യ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഇന്‍ഡെയ്ന്‍)

കണക്ഷന്‍ കിട്ടാന്‍ അര്‍ഹത ആര്‍ക്കൊക്കെ ?

ഗ്രാമ നഗരഭേദമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും എല്‍പിജി കണക്ഷന് അര്‍ഹതയുണ്ട്.

ഒരു കുടുംബത്തിന് ഈ മൂന്ന് ഏജന്‍സികളില്‍ ഏതില്‍ നിന്നെങ്കിലും ഒരു ഗ്യാസ് കണക്ഷന്‍ എടുക്കാവുന്നതാണ്.

വിവിധതരം എല്‍പിജി കണക്ഷനുകള്‍

ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള കണക്ഷനുകള്‍(14.2കിലോയും അഞ്ച് കിലോയും)

വാണിജ്യാവശ്യങ്ങള്‍ക്കുളള കണക്ഷന്‍ (ഹോട്ടല്‍, റസ്‌റ്റോറന്റ്, വ്യവസായം, 19 കിലോ, 47.5 കിലോ)

കണക്ഷന്‍ കിട്ടുന്ന സമയത്ത് ഉപഭോക്താവിന് ലഭിക്കുന്നതെന്തെല്ലാം ?

14.2 കിലോ എല്‍പിജി സിലിന്‍ഡര്‍
റെഗുലേറ്റര്‍
റബ്ബര്‍ പൈപ്പ്
ഗ്യാസ് സ്റ്റൗ
പാസ്ബുക്ക്
ഗ്യാസ് കണക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

എല്‍പിജി കണക്ഷനെക്കുറിച്ച് അറിയേണ്ടതെന്തെല്ലാം ?

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഒരു എല്‍പിജി കണക്ഷന്‍ എന്നതാണ് നിയമം.
ബുക്ക്‌ലെറ്റ് അഥവാ പാസ്ബുക്ക് ലഭിച്ചെന്ന് ഉറപ്പുവരുത്തണം.

നിങ്ങളുടെ എല്‍പിജി ബുക്കിങ്ങുകളെക്കുറിച്ച് ഏജന്‍സി റെക്കോര്‍ഡുണ്ടാക്കും.

ഗ്യാസ് ഏജന്‍സിയില്‍ നിന്നുതന്നെ സ്റ്റൗ വാങ്ങണമെന്ന കാര്യം നിര്‍ബന്ധമില്ല. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇവ വാങ്ങാം.

എല്‍പിജി സിലിണ്ടറുകള്‍ വീണ്ടും നിറയ്ക്കുന്നതെങ്ങനെ ?

എല്‍പിജി കസ്റ്റമര്‍ നമ്പര്‍ ഓര്‍ത്തുവയ്ക്കണം

ഫോണ്‍ വഴിയോ ഇ മെയിലിലൂടെയോ സിലിണ്ടര്‍ വീണ്ടും നിറയ്ക്കാനായി രജിസ്റ്റര്‍ ചെയ്യാം.

ഗ്യാസ് ബുക്കിങ്ങ് സമയത്ത് കസ്റ്റമര്‍ നമ്പറിനെക്കുറിച്ച് പരാമര്‍ശിക്കണം. എന്നാല്‍ മാത്രമെ ബുക്കിങ് നമ്പര്‍ ലഭിക്കുകയുളളൂ.

English summary
To get a new LPG connection in India is one of the main concerns for many people in India. Here is your complete guide to get a new gas connection. You have to be careful about all these details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X