കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയകുമാരിട്ടീച്ചറെ അറിയാന്‍...

  • By Soorya Chandran
Google Oneindia Malayalam News

ഹൃദയകുമാരിട്ടീച്ചര്‍... അങ്ങനെയായിരുന്നു പ്രൊഫ ബി ഹൃദയകുമാരി വിളിക്കപ്പെട്ടിരുന്നത്. നാല് പതിറ്റാണ്ടോളം നീണ്ട അധ്യാപകവൃത്തി സമ്മാനിച്ച ആയിരക്കണക്കിന് ശിഷ്യസമ്പത്ത് അവരെ അങ്ങനെ തന്നെ വിളിപ്പിച്ചു.

കേരളത്തിന്റെ കലാ-സാംസകാരിക-അക്കാദമിക ഇടങ്ങളില്‍ എന്നും ഹൃദയകുമാരി ടീച്ചര്‍ ഉണ്ടായിരുന്നു. എഴുത്തിലും വാക്കിലും കൃത്യതയും കുലീനതയും ആയിരുന്നു ടീച്ചറുടെ മുഖമുദ്ര.

ഇന്ത്യാവിഭജനവും, ഗാന്ധിജിയുടെ മരണവും അവരെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പൊതുരംഗത്ത് മാതൃകയായി പിതാവ് ബോധേശ്വരനുണ്ടായിരുന്നു. പക്ഷേ ഞെട്ടിപ്പിക്കുന്ന ആ ഓര്‍മകള്‍ പൊതു ജീവിതത്തിലേക്കിറങ്ങാന്‍ തന്നെ അശക്തയാക്കിയിരുന്നു എന്ന് ടീച്ചര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഏവരുടേയും ടീച്ചര്‍

ഏവരുടേയും ടീച്ചര്‍

38 വര്‍ഷം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപികയായിരുന്നു പ്രൊഫ ഹൃദയകുമാരി. ഇംഗ്ലീഷ് സാഹിത്യമായിരുന്നു വിഷയം.

മുന്ന് സഹോദരിമാര്‍

മുന്ന് സഹോദരിമാര്‍

ഹൃദയകുമാരി ടീച്ചര്‍, സുജാത, സുഗത കുമാരി... കേരളത്തിന്റെ പ്രിയപ്പെട്ട മൂന്ന് സഹോദരിമാര്‍.

വാനയുടെ കൂട്ടുകാരി

വാനയുടെ കൂട്ടുകാരി

പുസ്തകങ്ങളോട് അടങ്ങാത്ത പ്രണയമായിരുന്നു ടീച്ചര്‍ക്ക്. പുസ്തകം കണ്ടാല്‍ കള്ള് കാണുന്ന കള്ളുകുടിയനെ പോലെയാണ് താനെന്നാണ് ടീച്ചര്‍ മുമ്പ് പറഞ്ഞിട്ടുള്ളത്.

വനിത രത്‌നം

വനിത രത്‌നം

ജീവിതത്തില്‍ നിന്ന് പടിയിറങ്ങും മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ടീച്ചറെ തേടിയെത്തിയിരുന്നു. 2014 വനിത രത്‌നം പുരസ്‌കാരം ടീച്ചര്‍ക്കായിരുന്നു.

തിരിച്ചുപോക്ക്

തിരിച്ചുപോക്ക്

സാര്‍ത്ഥകമായ ജീവിതത്തിന് ശേഷം ടീച്ചര്‍ മടങ്ങുകയാണ്. തിരുവനന്തപുരം തൈക്കാട്ടുള്ള ശാന്തികവാടത്തിലാണ് സംസ്‌കാരം.

English summary
Hridayakumari was a warm presence in Kerala's socio-literary scenario
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X