കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂസിന്റെ മരണം: ഇന്ത്യന്‍ താരങ്ങള്‍ പറയുന്നു

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റിന്റെ കറുത്ത ദിനം, സങ്കടത്തിന്റെ ദിവസം - ഇന്ത്യന്‍ താരങ്ങളായ സച്ചിനും യുവരാജിനും മറ്റും ഫില്‍ ഹ്യൂസിന്റെ മരണത്തെക്കുറിച്ച് പറയാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കേ പെട്ടെന്ന് ഒരു ദിവസം, അതും കളിക്കളത്തില്‍ വെച്ച് കൂട്ടത്തിലൊരാള്‍ വിട്ടുപോയതിന്റെ ഞെട്ടലിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍.

രണ്ട് ദിവസം മരണത്തോട് മല്ലടിച്ചുനിന്ന 25 കാരന്‍ ഹ്യൂസ് വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. തലയ്ക്ക് ഏറുകൊണ്ടതില്‍ പിന്നെ ഒരിക്കല്‍ പോലും ഹ്യൂസിന് ബോധം വീണില്ല. വേദനയറിയാതെയാണ് ഹ്യൂസ് മരിച്ചതെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററില്‍ പറഞ്ഞു. ഹ്യൂസിന്റെ വിയോഗത്തോട് സച്ചിന്‍ അടക്കമുള്ള താരങ്ങള്‍ പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കൂ.

സങ്കടത്തിന്റെ ദിവസം, മുന്‍ സഹതാരം - സച്ചിന്‍

സങ്കടത്തിന്റെ ദിവസം, മുന്‍ സഹതാരം - സച്ചിന്‍

ഐ പി എല്ലില്‍ മുബൈ ഇന്ത്യന്‍സ് ടീമിലെ മുന്‍ സഹതാരത്തിന്റെ വിയോഗം ഏറ്റവും സങ്കടകരമായ ദിവസമാണെന്ന് സച്ചിന്‍ പ്രതികരിച്ചു. ഹ്യൂസിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും സച്ചിന്‍ പറഞ്ഞു.

കനത്ത ദുഖം - ഗാവസ്‌കര്‍

കനത്ത ദുഖം - ഗാവസ്‌കര്‍

ഫില്‍ ഹ്യൂസിന്റെ മരണം കനത്ത ആഘാതമാണെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. കുടുംബത്തെയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെയും അനുശോചനങ്ങള്‍ അറിയിക്കുന്നു.

വില്‍ മിസ് യു - കുംബ്ലെ

വില്‍ മിസ് യു - കുംബ്ലെ

ഫില്‍ ഹ്യൂസിനെ മിസ് ചെയ്യുമെന്ന് അനില്‍ കുംബ്ലെ പറഞ്ഞു. ഫില്‍ ഹ്യൂസ് കളിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ടീം മെന്ററാണ് കുംബ്ലെ.

കറുത്ത ദിവസം - യുവി

കറുത്ത ദിവസം - യുവി

ക്രിക്കറ്റിന്റെ കറുത്ത ദിവസമാണിതെന്ന് യുവരാജ് സിംഗ്. ഹ്യൂസ് മരിച്ചു എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.

നോ നോ നോ - ഗില്ലി

നോ നോ നോ - ഗില്ലി

നോ നോ നോ നോ ആര്‍ ഐ പി ഫില്‍ ഹ്യൂസ് എന്നാണ് ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ എഴുതിയത്.

English summary
Sachin Tendulkar led tributes in India for Australian opener Phillip Hughes, calling the death is a sad day for cricket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X