കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദി മരിച്ചോ... എന്നാലിനി ഐസിസിനെ ഭയക്കേണ്ട

  • By Soorya Chandran
Google Oneindia Malayalam News

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ അത് ലോകത്തിന് ആശ്വാസമേകുന്ന ഒരു വാര്‍ത്തയാണ്. ഒരു മനുഷ്യന്റെ മരണം ലോകത്തിന് ആശ്വാസം നല്‍കുമോ എന്നത് വേറെ ചോദ്യം.

ഐസിസിന്റെ അവസാന വാക്കായിരിന്നു ബാഗ്ദാദി. ഖലീഫ. സ്ഥാപക നേതാവ്. എന്നാല്‍ ബാഗ്ദാദിയ്ക്കപ്പുറം ഐസിസ് നിലനില്‍ക്കുമോ? ബിന്‍ ലാദന് ശേഷം അല്‍ ഖ്വായ്ദയ്ക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാവുന്നതല്ലേ. അല്‍ ഖ്വായ്ദ പോലെ ആയിത്തീരുമോ ഐസിസും?

അബൂബക്കര്‍ അല്‍ ബാഗ്ദാദി

അബൂബക്കര്‍ അല്‍ ബാഗ്ദാദി

ഐസിസിന്റെ സ്ഥാപകനാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. അല്‍ ഖ്വായ്ദയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഇത്.

അല്‍ഖ്വായ്ദയുടെ ഇറാഖി പതിപ്പ്

അല്‍ഖ്വായ്ദയുടെ ഇറാഖി പതിപ്പ്

അല്‍ ഖ്വായ്ദയുടെ ഇറാഖി ഘടകം എന്ന രീതിയിലായിരുന്നു സംഘടനയുടെ തുടക്കം. പിന്നീട് സ്വതന്ത്രമായി ഒരു തീവ്രവാദ സംഘടന തന്നെ രൂപീകരിയ്ക്കുകയായിരുന്നു.

 തലയ്ക്ക് 60 കോടി

തലയ്ക്ക് 60 കോടി

അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ തലയ്ക്ക് 60 കോടി രൂപയാണ് അമേരിയ്ക്ക ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്. അത്രയും കൊടിയ ഭീകരന്‍!

ഐസിസിന്റെ അവസാന വാക്ക്

ഐസിസിന്റെ അവസാന വാക്ക്

ഐസിസ് രൂപീകരിച്ചു എന്ന് പറയപ്പെടുന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ ഖലീഫയാണ് ബാഗ്ദാദി. ഐസിസിന്റെ ക്രൂരതകളുടെ തുടക്കവും അവിടെ നിന്ന് തന്നെ.

ഐസിസ്

ഐസിസ്

ഒരു കാലത്ത് അല്‍ ഖ്വായ്ദ എങ്ങനെ ആയിരുന്നുവോ അതിനേക്കാള്‍ ശക്തമാണ് ഐസിസ്. ക്രൂരതയിലും തീവ്രവാദത്തിലും.

അല്‍ ഖ്വായ്ദയ്ക്ക് എന്ത് സംഭവിച്ചു

അല്‍ ഖ്വായ്ദയ്ക്ക് എന്ത് സംഭവിച്ചു

ലോകം മുഴുവന്‍ ഭീകരതയുടെ ഭീതി പരത്തിയ അല്‍ ഖ്വായ്ദയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ചില സ്ഥലലങ്ങളില്‍ മാത്രമായി അവരുടെ സ്വാധീനം അവസാനിയ്ക്കുന്നത് എന്തുകൊണ്ടാണ്?

ഒസാമ ബിന്‍ ലാദന്‍

ഒസാമ ബിന്‍ ലാദന്‍

അമേരിക്കയുടെ പരിശീലനം നേടി അമേരിയ്ക്കക്ക് എതിരെ തിരിഞ്ഞ ഒസാമ ബിന്‍ ലാദന്‍ ആയിരുന്നു അല്‍ ഖ്വയ്ദയുടെ തലവന്‍.

വേള്‍ഡ് ട്രേഡ് സെന്റര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെയാണ് അല്‍ ഖ്വായ്ദ ലോക തീവ്രവാദികളായി ശ്രദ്ധ നേടുന്നത്. അമേരിയ്ക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ കനത്ത പ്രഹരമായിരുന്നു അത്.

ബിന്‍ലാദനെ കൊന്നു

ബിന്‍ലാദനെ കൊന്നു

പാകിസ്താനില്‍ ഒളിച്ച് താമസിയ്ക്കുകയായിരുന്ന ഒസാമ ബിന്‍ ലാദനെ അമേരിയ്ക്ക രഹസ്യാക്രണത്തിലൂടെ വധിയ്ക്കുകയായിരുന്നു.

ബിന്‍ലാദനോടെ തീര്‍ന്നു

ബിന്‍ലാദനോടെ തീര്‍ന്നു

വന്‍ ശക്തിയായി മാറിയിരുന്ന അല്‍ ഖ്വയ്ദ ബിന്‍ ലാദന്റെ മരണത്തോടെ അപ്രസക്തമാകുന്ന കാഴ്ചയാണ് കണ്ടത്. അതുപോലെ തന്നെ ഐസിസിനും സംഭവിയ്ക്കുമോ..? അതോ കൊടും ഭീകരതയുടെ പുത്തന്‍ സംഘടനകള്‍ ഉണ്ടാകുമോ?

English summary
Iran Radio reports that ISIS chief Abu Bakr al Baghdadi died in American Air Strike. If its is right, what will be the future of ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X