ട്വിറ്ററിലെ ആയിരത്തില്‍ ഒരു പോസ്റ്റ് അഡല്‍റ്റ്സ് ഒണ്‍ലി
പൂനം പാണ്ഡെയുടെയും സണ്ണി ലിയോണിന്റെയും ഏതാനും ചൂടന്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ചുപോയവര് ഇഷ്ടം പോലെയുണ്ട് ഇവിടെ. ഇങ്ങനെയൊക്കെ ചെയ്യാമോ നമ്മള് നാളേം കാണണ്ടേ, ട്വിറ്ററൊര് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റല്ലേ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
എന്നാല്‍ ഇതൊന്നും ഒന്നുമല്ല, പോണ് ചിത്രങ്ങളുടെ കാര്യത്തില്‍ അതുക്കും എത്രയോ മേലെയാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ സ്ഥിതി. സെലിബ്രിറ്റി ട്വീറ്റുകള്‍ മാത്രമല്ല പോണ് ചിത്രങ്ങള്‍ക്കും ട്വിറ്ററില്‍ ഇഷ്ടം പോലെ ആരാധകരുണ്ട്. സെക്സ് റാക്കറ്റുകളും പോണ് താരങ്ങളും മാര്‍ക്കറ്റ് പിടിക്കുന്നത് ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ കാണൂ.
എത്രയാണ് പോണ്
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൊന്നാണ് ട്വിറ്റര്‍. ട്വിറ്ററില്‍ ദിവസവും വീഴുന്ന ആയിരം പോസ്റ്റുകളിലൊന്ന് പക്കാ പോണ് ആണെന്നാണ് പഠനം പറയുന്നത്.
അഡള്‍ട്ട്സ് ഒണ്‍ലി സൈറ്റ്
അഞ്ചുലക്ഷത്തിലധികം അശ്ലീല ചിത്രങ്ങളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. താമസിയാതെ ട്വിറ്ററിന് അഡള്‍ട്ട്സ് ഒണ്‍ലി പദവി കൊടുക്കേണ്ടിവരും എന്ന സ്ഥിതിയാണ് ഇപ്പോള്‍.
അധികൃതര്‍ക്ക് മൗനം
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ചൂടന്‍ ട്വീറ്റുകളെ നിയന്ത്രിക്കാന്‍ കമ്പനിക്കുമില്ല താല്പര്യം. വരും നാളുകളില്‍ ട്വിറ്ററില്‍ നീല കൂടും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ട്വിറ്ററിന് താല്പര്യമില്ല
സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കത്തെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ട്വിറ്ററില്‍ നിന്ന് മാത്രം ആരും എത്തിയില്ല.
പൂനം പാണ്ഡെ
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ചൂടന്‍ ചിത്രങ്ങളിടുന്നതില് പ്രശസ്തയായ ഇന്ത്യക്കാരി ബോളിവുഡ് നടി പൂനം പാണ്ഡെയാണ്.