കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഈ 5 സ്ഥലങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല!

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാണോ നിങ്ങള്‍ കരുതിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇടങ്ങള്‍ പോകട്ടെ, ഇന്ത്യക്കാരെ കയറ്റാത്ത ഹോട്ടലുകള്‍ വരെ നമ്മുടെ ഈ രാജ്യത്തുണ്ട് എന്നത് അറിയാമോ. ഇന്ത്യയില്‍, ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ പോലുമുണ്ട് ഈ സ്ഥിതി.

വിദേശി സുഹൃത്തിനൊപ്പം ഇസ്രയേലി ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പോയ ഇന്ത്യക്കാരനോട് വിവേചനം കാട്ടിയതോടെയാണ് ഈ കാര്യങ്ങള്‍ പുറത്തുവന്ന് തുടങ്ങിയത് എന്ന് മാത്രം. മെംബര്‍മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് പറഞ്ഞാണ് ഹിമാചല്‍ പ്രദേശിലെ ഹോട്ടലില്‍ ഇന്ത്യക്കാരിയോട് വിവേചനം കാണിച്ചത്. ഈ ഹോട്ടലിന്റെ ഉടമസ്ഥന്‍ ഒരു ഇന്ത്യക്കാരനാണ്.

ഇന്ത്യയില്‍, ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത 5 സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ

ഫ്രീ കാസോള്‍ (ഹിമാചല്‍ പ്രദേശ്)

ഫ്രീ കാസോള്‍ (ഹിമാചല്‍ പ്രദേശ്)

ഹിമാചല്‍ പ്രദേശിലെ ഫ്രീ കാസോള്‍ എന്ന ഇസ്രയേലി ഭക്ഷണശാലയാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിരിക്കുന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ യുവതിയെ ആണ് ഇവര്‍ തിരിച്ചയച്ചത്.

 ഉനോ - ഇന്‍ (ബെംഗളൂരു)

ഉനോ - ഇന്‍ (ബെംഗളൂരു)

2012 ലാണ് ബെംഗളൂരുവില്‍ ഉനോ ഇന്‍ എന്ന ജാപ്പനീസ് ഒണ്‍ലി ഹോട്ടല്‍ തുടങ്ങിയത്. ഇഷ്ടം പോലെ ചൈനീസ് ഹോട്ടലുകള്‍ ബെംഗളൂരുവില്‍ ഉണ്ട്. അവിടെ ഇന്ത്യക്കാര്‍ക്ക് വിലക്കില്ല. വംശീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ കനത്തതോടെ 2014 ല്‍ ഈ ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു

ചെന്നൈയിലുമുണ്ട്

ചെന്നൈയിലുമുണ്ട്

മുന്‍ നവാബിന്റെ താമസസ്ഥലമായ ഈ കെട്ടിടം ചെന്നൈയിലെ തിരക്കേറിയ ഹോട്ടലാണ് ഇപ്പോള്‍. എന്നിരുന്നാലും ഇന്ത്യക്കാര്‍ക്ക് ഇവിടെ പ്രവേശനം ഇല്ല. വിദേശി പാസ്‌പോര്‍ട്ട് ഉള്ളവരെ മാത്രമേ ഹോട്ടലില്‍ കയറ്റൂ എന്നാണ് ഈ ഹോട്ടലിനെ പറ്റി വരുന്ന റിപ്പോര്‍ട്ടുകള്‍

ഗോവയിലെ ബീച്ചുകള്‍

ഗോവയിലെ ബീച്ചുകള്‍

ഗോവയിലെ ചില ബീച്ചുകളില്‍ ഉടമസ്ഥര്‍ ഇന്ത്യക്കാരെ പ്രവേശിപ്പിക്കാറില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശികള്‍ക്ക് മാത്രമുള്ള സ്ഥലങ്ങളാണത്രെ ഇവ.

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരിയിലും ഗോവയിലെ പോലെ ഇന്ത്യക്കാരെ കയറ്റാത്ത ബീച്ചുകള്‍ ഉണ്ടെന്നാണ് അറിയുന്നത്.

English summary
We all think that desi' people can roam anywhere in India as it is our country. They will not be debarred from entering any place within the country. But people who have this feeling will get a big shock after knowing about this incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X