കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ നയം ഒരു പരാജയമോ... കോടതിയും വിമര്‍ശിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതി നല്‍കിയ അംഗീകാരമെന്നാണ് മുഖ്യമന്ത്രി ബാര്‍ വിഷയത്തിലെ ഹൈക്കോടതി വിധിയെ വിശേഷിപ്പിച്ചത്. എന്നാല്‍ എക്‌സൈസ് മന്ത്രി കെ ബാബു പറയുന്നത് ഇത് ഭാഗികമായ വിജയം മാത്രമാണെന്നാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സത്യത്തില്‍ ഈ കോടതി വിധി സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമാണോ...?

Liquor Bottle

മ്പൂര്‍ണ മദ്യ നിരോധനം വിഭാവനം ചെയ്യുന്ന സര്‍ക്കാര്‍ ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ അനുവദിക്കാമെന്ന് പറയുന്നു. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാറുകള്‍ തമ്മിലുള്ള മാനദണ്ഡത്തില്‍ വലിയ വ്യത്യാസമില്ലാത്തിനാല്‍ വിവേചനം പാടില്ലെന്ന് കോടതി പറയുന്നു. അങ്ങനെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ലൈസെന്‍സ് കൊടുക്കാന്‍ തീരുമാനമാകുന്നു.

മാത്രമല്ല, സര്‍ക്കാരിന്റെ മദ്യ നയത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. ബാറുകളെ തരംതരിച്ചതിന് യാതൊരു ആധികാരികതയും ഇല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും കോടതി വിമര്‍ശിച്ചിരിക്കുന്നു.

ഇത്രയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പൂട്ടിപ്പോകുന്ന ബാറുകള്‍ക്ക് മുന്നില്‍ ചില നിയമ സാധ്യതകള്‍ തുറന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യ നയം പഴുതടച്ചതല്ലെന്നും ഇത് വ്യക്തമാക്കുന്നു. കൂടുതല്‍ നീണ്ടുനിന്നേല്‍ക്കാവുന്ന നിയമ യുദ്ധങ്ങളിലേക്കായിരിക്കും ബാര്‍ വിഷയം നീങ്ങുക എന്നുറപ്പ്.

English summary
Is this Court Verdict a real victory of Government's liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X