കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ നേതാക്കള്‍ക്ക് പാക് ചാരസംഘടന പണമെത്തിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ഹവാല പണമിടപാടിന്റെ തലസ്ഥാനമായി കേരളം മാറിയതിനെപ്പറ്റി കഴിഞ്ഞ ദിവസം നമ്മള്‍ വായിച്ചറിഞ്ഞതാണ്. എന്നാല്‍ അതിനേക്കാളേറെ ഞെട്ടിയ്ക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വീണ്ടും പുറത്ത് വരുന്നത്. കേരളത്തിലെ ഹവാല പണത്തെ നിയന്ത്രിയ്ക്കുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐ. ഐസ്എസ്‌ഐയുടെ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വരുന്നത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ക്ക്.

കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഹവാല പണം എത്തുന്നത്. ഇത് പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ രാജ്യത്തിിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കായി വിന്യസിയ്ക്കപ്പെടുന്നു. ഹവാല ഇടപാടില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്ക് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തതാണ്.

<strong>Read Also: രാജ്യത്ത് തീവ്രവാദം വളരുന്നത് കേരളത്തിന്‍റെ പണം കൊണ്ട്</strong>Read Also: രാജ്യത്ത് തീവ്രവാദം വളരുന്നത് കേരളത്തിന്‍റെ പണം കൊണ്ട്

Money Distribution

അനധികൃതമാര്‍ഗങ്ങളിലൂടെ സമ്പാദിയ്ക്കുന്ന പണം നേതാക്കള്‍ പലപ്പോഴും സ്വന്തം രാജ്യത്ത് സൂക്ഷിയ്ക്കാറില്ല. ഇത്തരം പണം ഗള്‍ഫ് രാജ്യങ്ങളില്‍ സൂക്ഷിയ്ക്കുകയാണ് കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ പതിവ്. ഈ പണം പിന്നീട് ഹവാല ഇടപാടുകാരിലൂടെ നേതാക്കളിലേയ്ക്ക് എത്തും. എന്നാല്‍ ഈ നേതാക്കള്‍ പോലും അറിയാതെ വന്‍ ചതിക്കുഴികളിലാണ് അവര്‍ വീഴുന്നത്.

ദുബായ് ഉള്‍പ്പടെയുള്ള എമിറേറ്റുകളില്‍ ഹവാല പണമിടാപാട് നിയന്ത്രിയ്ക്കുന്നത് ഐഎസ്‌ഐ ആണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യന്‍ നേതാക്കള്‍ വിദേശത്ത് നിന്നൊക്കെ സ്വീകരിയ്ക്കുന്ന ഫണ്ടുകള്‍ കണക്കില്ലാതെ രാജ്യത്തെത്തുന്നു. ഇത്തരത്തില്‍ ഹവാല ഇടപാട് നടത്തുന്ന നേതാക്കളെ ഐഎസ്‌ഐ തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. പിന്നീട് ഇടപാടിന്റെ പേരില്‍ നേതാക്കളെ ഭയപ്പെടുത്തുന്നു. കോടിക്കണക്കിന് രൂപയുടെ ഹവാല കൈമാറ്റം നടത്തുന്ന നേതാക്കള്‍ ഐഎസ്‌ഐ യുടെ ബഌക്ക്‌മെയിലിന് വഴങ്ങുന്നു.

കേരളത്തില്‍ നിന്നുള്ള പല പ്രമുഖ നേതാക്കളും ഇത്തരത്തില്‍ ഐഎസ്‌ഐയുടെ ഭീഷണിയ്ക്ക് ഇരകളാണെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി കേണല്‍ ആര്‍എസ്എന്‍ സിംഗ് പറയുന്നു.പലപ്പോളും ഹവാല ഇടപാടുകള്‍ക്ക് ഒത്താശ ചെയ്യാനും നേതാക്കള്‍ നിര്‍ബന്ധിതരാകുന്നു.

ജയിന്‍ ഹവാല ഇടപാട് കേസിലൂടെയാണ് രാജ്യത്ത് ഹവാല പണമിടപാടുകാരും രാഷ്ട്രീയനേതാക്കളും തമ്മിലുളള അവിശുദ്ധ ബന്ധം പുറത്തറിയുന്നത്. 72 കോടിയോളം രൂപയാണ് ഇടപാടിലൂടെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി കൈമാറ്റം നടത്തിയത്. മഹാരാഷ്ട്രയിലെ ചില പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപാടില്‍ ആരോപണ വിധേയരായിരുന്നു.

എന്നാല്‍ ഇതില്‍ നിന്നുമൊക്കെ ഏറെ മാറി തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉള്‍പ്പടെ രാജ്യത്തേയ്ക്ക് ഹവാല പണത്തിന്റെ കുത്തൊഴുക്കാണ്. ഇതെല്ലാം നിയന്ത്രിയ്ക്കുന്നത് ഐഎസ്‌ഐ ആണെന്ന് കൂടി വ്യക്തമാകുമ്പോള്‍ രാജ്യത്തെ സുരക്ഷയെപ്പറ്റി നല്ലതൊന്നും പ്രത്യാശിയ്ക്കാന്‍ സാധാരണക്കാരനാകില്ല.

ഇത്തരം ഇടപാടുകളില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ കൂടുതല്‍ അന്വേഷണമോ മറ്റോ നടക്കാറില്ലെന്നതും അപകട സാധ്യത വര്‍ധിപ്പിയ്ക്കുന്നു. രാജ്യത്തെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിയ്ക്കുന്നവര്‍ കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലേയ്ക്കുള്ള ഹവാല പണമൊഴുക്ക് തടയാന്‍ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരുന്നു കാണാം.

English summary
When elections are round the corner, there is a surge in activity on all fronts. With elections also comes the headache for the security agencies to monitor the inflow of money through hawala transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X