ഐസിസിന് അറിയുന്നത് കൊല്ലാനും ബലാത്സംഗം ചെയ്യാനും മാത്രം
മുംബൈ: ഐസിസ് തീവ്രവാദികള്‍ക്ക് ആകപ്പാടെ അറിയുന്ന രണ്ട് കാര്യങ്ങള്‍ കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനുമാണെന്ന് ഐസിസ് ക്യാംപില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മുസ്ലിം യുവാവ്. ദേശീയ അന്വേഷണ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു മുംബൈ കല്യാണ്‍ സ്വദേശിയായ അരീബ് മജീദ് എന്ന 23 കാരന്.
മൂന്ന് മാസത്തോളം ഐസിസ് ക്യാംപിലുണ്ടായിരുന്ന അരീബ് മജീദിനെ ഇന്ത്യയിലെത്തിക്കാന്‍ ഇയാളുടെ അച്ഛന് ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരുന്നു. മുംബൈയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന അരീബിന് ഐസിസിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
ഇറാഖിലെ ഹിന്ദ് ക്യാംപിലായിരുന്നു അരീബ് മജീദ്. വിശുദ്ധയുദ്ധമാണ് ഐസിസ് നടത്തുന്നത് എന്ന് കരുതിയാണ് അരീബ് ഇറാഖിലേക്ക് വണ്ടി കയറിയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് കാര്യങ്ങള്‍ പോകുന്നത് വേറെ വഴിക്കാണ് പോകുന്നത് എന്ന് മനസിലായത്. ഐസിസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഇറാഖിലെത്തിയ അരീബിന് ആയുധമേന്താന്‍ പോലും കഴിഞ്ഞില്ല. കാരണം അടുത്ത പേജില്‍ തുടര്‍ന്ന് വായിക്കൂ...