കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ പീഡനം തുടരുന്നു, കൂസലില്ലാതെ മുഖ്യമന്ത്രി

Google Oneindia Malayalam News

ബാംഗ്ലൂര്‍: സ്വകാര്യ സ്‌കൂളുകളില്‍ നടന്ന പീഡനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലേ. ഇല്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും. ഇങ്ങനെയാണെങ്കില്‍, നാളെ സ്വകാര്യ കെട്ടിടത്തില്‍ മോഷണങ്ങളും കൊലപാതകങ്ങളും നടന്നാലും സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലല്ലോ - ആളുകളുടെ രോഷം തീരുന്നില്ല.

നാല് മാസത്തിനിടെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ നാല് സംഭവങ്ങളാണ് ഐ ടി നഗരമായ ബാംഗ്ലൂരില്‍ ഉണ്ടായിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ട സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പത്രക്കാരോട് നിങ്ങള്‍ക്ക് മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലേ ഇതു മാത്രമാണോ പ്രശ്‌നം എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചത്.

ജൂലൈയില്‍ സ്‌കൂളില്‍ ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം സഭയില്‍ ചര്‍ച്ച ചെയ്യവേ ഉറങ്ങിയ മുഖ്യമന്ത്രിയാണ് ഈ സിദ്ധരാമയ്യ.

ഞങ്ങളെന്ത് ചെയ്യാനാണ്?

ഞങ്ങളെന്ത് ചെയ്യാനാണ്?

ചെറുതും വലുതുമായ സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഐ ടി നഗരം എന്ന് വിളിപ്പേരുളള ബാംഗ്ലൂരിന് പോലും സ്‌കൂളില്‍ വേണ്ട സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഒന്നും ചെയ്യാനില്ലേ

ഒന്നും ചെയ്യാനില്ലേ

മാറത്തഹള്ളി, ജാലഹള്ളി, രാമനഗരം, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് പീഡനം നടന്നത്. മിക്കവാറും കേസുകളില്‍ പ്രതികള്‍ അധ്യാപകര്‍ തന്നെ. അല്ലെങ്കില്‍ സ്‌കൂള്‍ സ്റ്റാഫ്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം.

പിടിച്ചാലും പ്രശ്‌നമില്ല

പിടിച്ചാലും പ്രശ്‌നമില്ല

പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞ് പുറത്തായാലും സ്‌കൂളുകള്‍ക്ക് പ്രശ്‌നമില്ല. ഒന്നോ രണ്ടോ ആഴ്ചകള്‍ അടച്ചിട്ട ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കും. മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്‌കൂളും ജാലഹള്ളിയിലെ സ്‌കൂളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

എന്തിനാണ് സര്‍ക്കാര്‍

എന്തിനാണ് സര്‍ക്കാര്‍

തങ്ങള്‍ ഈ കാര്യത്തില്‍ എന്ത് ചെയ്യാനാണ് എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനോ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുക പോലുളള നടപടികള്‍ എടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല.

എന്തുകൊണ്ട് സംഭവിക്കുന്നു

എന്തുകൊണ്ട് സംഭവിക്കുന്നു

സ്‌കൂളുകളുടെ മാനേജ്‌മെന്റിലും മറ്റും രാഷ്ട്രീയ പിടിപാടുകള്‍ ഉള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇതെന്നാണ് പറയപ്പെടുന്നത്. സ്‌കൂളുകളില്‍ നേരിട്ട് നിക്ഷപം ഉള്ള രാഷ്ട്രീയനേതാക്കളുമുണ്ട്. ഇന്ന് അവരുടെ സ്‌കൂള്‍ പൂട്ടിയാല്‍ നാളെ സ്വന്തം സ്‌കൂളും പൂട്ടേണ്ടിവരുമോ എന്ന പേടിയും രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടത്രേ.

മുഖ്യമന്ത്രി അതികഠിനം

മുഖ്യമന്ത്രി അതികഠിനം

പീഡന വാര്‍ത്തകളല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. മാറത്തഹള്ളിയിലെ സ്‌കൂളില്‍ കുട്ടി പീഡനത്തിന് ഇരയായ സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെ സിദ്ധരാമയ്യ അസംബ്ലിയില്‍ ഉറങ്ങിയത് വിവാദമായിരുന്നു.

ഇതെങ്കിലും നടക്കുമോ

ഇതെങ്കിലും നടക്കുമോ

ഇന്ദിരാനഗറില്‍ ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്‌കൂളിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതെങ്കിലും പാലിക്കപ്പെടുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയപ്പെട്ട സ്‌കൂളുകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

English summary
Reacting to recent rape incidents in Bengaluru school premises, Karnataka Chief Minister S Siddaramaiah opined that as students are being sexually assaulted in school, it is the duty of the institution to take care and prevent such incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X