കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതഎന്ന 'പെണ്‍' മുഖ്യമന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിത മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഉത്തരം ജയലളിത എന്നായിരിക്കും. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഇത്രയേറെ പദ്ധതികള്‍ കൊണ്ടുവന്ന ഒരു രാഷ്ട്രീയ നേതാവും ഉണ്ടാകില്ല.

അതുകൊണ്ട് തന്നെയാണ് ജയലളിത കുറ്റക്കാരിയെന്ന് കോടതി വിധിച്ചപ്പോള്‍ തമിഴകത്തെ പല സ്ത്രീകളും ആത്മഹത്യക്ക് ശ്രമിച്ചത്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ഭേദമില്ലാതെ പലരും പൊട്ടിക്കരഞ്ഞത്.

പെണ്‍മുഖ്യമന്ത്രി

പെണ്‍മുഖ്യമന്ത്രി

പെണ്‍മുഖ്യമന്ത്രി എന്ന വിശേഷണം ശരിക്കും ജയലളിതക്ക് ചേരും. കാരണം സ്ത്രീകള്‍ക്ക് വേണ്ടി അത്രയേറെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയിട്ടുള്ളത്.

അമ്മത്തൊട്ടില്‍

അമ്മത്തൊട്ടില്‍

കേരളത്തില്‍ അമ്മത്തൊട്ടില്‍ തുടങ്ങും മുമ്പോ തമിഴകത്ത് തുടങ്ങി.ആദ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടനായിരുന്നു ഇത്. 1992 ല്‍.

പെണ്‍ഭ്രൂണഹത്യ

പെണ്‍ഭ്രൂണഹത്യ

തമിഴ്‌നാട്ടില്‍ പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇത്. പെണ്‍കുട്ടികളെ നിങ്ങള്‍ കൊല്ലണ്ട ഈ അമ്മത്തൊട്ടിലില്‍ നിക്ഷേപിച്ചാല്‍ മതി എന്നാണ് ജയലളിത പ്രഖ്യാപിച്ചത്. 2011 ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ പദ്ധതി വീണ്ടും തുടങ്ങി.

വനിത പോലീസ്

വനിത പോലീസ്

പോലീസിന്റെ സ്ത്രീ വത്കരണം ഇത്രയേറെ ചെയ്ത ഒരു മുഖ്യമന്ത്രിയും മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. പോലീസ് സേനയില്‍ സ്തരീകള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

വനിതപോലീസ് മാത്രം

വനിതപോലീസ് മാത്രം

വനിത പോലീസ് മാത്രം ഉള്ള പോലീസ് സ്‌റ്റേഷനുകളും തുടങ്ങിയത് ജയലളിതയായിരുന്നു. 1991-96 കാലത്ത് സംസ്ഥാനത്ത് 57 വനിത പോലീസ് സ്‌റ്റേഷനുകളാണ് ജയലളിത സഥാപിച്ചത്.

പരാതികള്‍ കൂടി

പരാതികള്‍ കൂടി

സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഇതിന് ശേഷം പരാതികള്‍ കൂടിയിരുന്നു. സ്ത്രീകള്‍ക്ക് പോലീസിനെ സമീപിക്കാം എന്ന സ്ഥിതി വിശേഷം സൃഷ്ടിച്ചത് ജയലളിതയായിരുന്നു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി

പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി

പാവപ്പെട്ട കുടംബങ്ങള്‍ക്ക് സൗജന്യമായി 20 കിലോ അരിയാണ് ജയലളിത സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ നല്‍കുന്നത്. ഏറിയ പങ്കും പാവപ്പെട്ടവരുള്ള തമിഴകത്ത ഇതിനപ്പുറം എന്താണ് ജനങ്ങള്‍ ആഗ്രഹിക്കുക.

മൂന്നാം ലിംഗക്കാര്‍ക്ക് പെന്‍ഷന്‍

മൂന്നാം ലിംഗക്കാര്‍ക്ക് പെന്‍ഷന്‍

എല്ലാവരാലും മാറ്റി നിര്‍ത്തപ്പെടുന്ന മൂന്നാം ലിംഗക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങിയ ഭരണ കര്‍ത്താവാണ് ജയലളിത.

അമ്മ കാന്റീന്‍

അമ്മ കാന്റീന്‍

പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഭക്ഷണം നല്‍കുന്ന അമ്മ ക്യാന്റീന്‍ ഒരു വലിയ ക്ഷേമ പ്രവര്‍ത്തനം തന്നെയായിരിന്നു.

അമ്മ മെഡിക്കല്‍ സ്റ്റോര്‍

അമ്മ മെഡിക്കല്‍ സ്റ്റോര്‍

ചുരുങ്ങിയ വിലക്ക് മരുന്ന ലഭ്യമാക്കുന്ന അമ്മ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക തുടക്കമിട്ടതും ജയലളിത തന്നെ.

English summary
Jayalalithaa's reforms as a woman Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X