കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മേ ഈ 'ചോറ്' എന്നു പറഞ്ഞാല്‍ എന്താ?

  • By Neethu B
Google Oneindia Malayalam News

ഐശ്വര്യ പി

നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങളെ നിരീക്ഷിയ്ക്കുകയും തുറന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ഐശ്വര്യ. നമ്മളോട് ഏറ്റവും അധികം ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങള്‍ വിവരിയ്ക്കുകയാണ് മരീചിക എന്ന കോളത്തിലൂടെ.

നമ്മുടെ കുട്ടികള്‍ അമ്മേ ഈ ചോറ് എന്നു പറഞ്ഞാല്‍ എന്താ എന്നു ചോദിക്കുന്ന കാലം വിദൂരമല്ല. നല്ല കുത്തരിച്ചോറും അമ്മിക്കല്ലില്‍ അരച്ചതേങ്ങച്ചമന്തിയും എന്താന്നു പോലും അറിയാത്ത ഒരു ജനറേഷനില്‍ കൂടി നമ്മള്‍ കടന്നു പോവുന്നത്. ജങ്ക് ഫുഡ് മാത്രം കഴിച്ചു വളരു കുട്ടിക ളാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുന്നത്. തിരക്കേറിയ ജീവിതത്തിനിടയില്‍ മക്കള്‍ക്ക് ജങ്ക് ഫുഡ് മാത്രം കോടുക്കന്നവരാണ് കൂടുതല്‍.

kootu-curry

ഇവര്‍ക്ക് മക്കള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതിന് പറയാന്‍ ഒരുപാട് കാരണങ്ങളും ഉണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ സമീകൃത ആഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുന്‍ സമയമില്ല. അതിനാല്‍ തന്നെ പാക്കറ്റുക്കളില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രം കൊടുത്ത് വളര്‍ത്തുകയാണ്. വളരെ കുറച്ച് മാത്രമാണ് ഇവര്‍ക്ക് രാസവസ്തുക്കള്‍ അടങ്ങാത്ത ഭക്ഷണം ലഭിക്കുന്നത്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇന്ന് പാക്കറ്റുകളില്‍ നിറച്ചുവരുന്ന ജങ്ക്ഫുഡുകള്‍ക്ക് പിറകെയാണ്.

kid-eating-junk

ജങ്ക് ഫുഡ്, മാഗി, ലെയ്‌സ്,ബിസ്‌ക്കറ്റ്, ചോകല്‍്, ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയവ കഴിക്കാമാണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. ഈ അടുത്തായി മാഗിയില്‍ അളവിലും കൂടുതല്‍ രാസപദാരത്ഥങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ അത് നിരോദിച്ചിരിക്കുകയാണ്, ഇതിനു പുറമെ മറ്റ് ശീതളപാനീയങ്ങളും നിരോധിക്കുകയോ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയോ ചെയ്തിട്ടുണ്ട്

fastfood

ജങ്ക് ഫുഡ് കഴിക്കുന്നത് കുട്ടികള്‍ക്ക് പ്രമേഹവും, ഹൃദ്രോഗവും അമിത വണ്ണവും സൃഷ്ടിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജങ്ക് ഫുഡ് കുട്ടികളുടെ ഐക്യു കുറക്കുമെന്നാണ് പഠന റിപ്പോര്‍ട്ടറയുന്നത്. സാധാരണ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ജങ്ക് ഫുഡിനടിമയായ കുട്ടികളുടെ ഐക്യു കുറവായിരിക്കും.

junk

കൂടാതെ ജങ്ക് ഫുഡ് കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും പ്രധാന പോഷക ഘടകങ്ങളെല്ലാം വളരെ കുറഞ്ഞു കാണപ്പെടുന്ന ഭക്ഷ്യവസ്തുക്കളെയാണ് ജങ്ക് ഫുഡ് .പോഷക മൂല്യമുള്ളതും ശരീരത്തിന് ആരോഗ്യം നല്‍കുന്നതുമായ ഭക്ഷണരീതികള്‍ കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പിക്കണം അല്ലെങ്കില്‍ അവരുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കും.

English summary
Childern and junk food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X