കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കടക കഞ്ഞി ആയോ.. ചികിത്സയ്‌ക്കൊരുങ്ങിയോ.. രാമായണം എടുക്കണ്ടേ.. മഴയുണ്ടേ വരുന്നു..!!

  • By Aswini
Google Oneindia Malayalam News

മലയാളം കൊല്ലവര്‍ഷത്തിലെ അവസാന മാസമാണ് കര്‍ക്കടകം. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടയിലാണ് സാധാരണ കര്‍ക്കടക മാസം വരുന്നത്. ഇത്തവണ ജൂലൈ 17 നാണ് കര്‍ക്കടകം പിറക്കുന്നത്.

ഈ മാസത്തിന്റെ പേര്‍ ചിലര്‍ 'കര്‍ക്കിടകം' എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകള്‍ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. ആരോഗ്യം, കാലാവസ്ഥ, കാര്‍ഷികം, ഭക്തി, വിശ്വാസം.. അങ്ങനെ പലതുമായി ബന്ധപ്പെട്ട് കിടുക്കുന്ന മാസമെന്ന പ്രത്യേകതയും കര്‍ക്കടകത്തിനുണ്ട്. ഒരുപാട് വിലിപ്പേരുകളുള്ള മാസവും കര്‍ക്കടകം മാത്രം..

മഴയോ.. മഴ

മഴയോ.. മഴ

കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. കാലം തെറ്റി, അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാല്‍ 'കള്ളക്കര്‍ക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. മേഘങ്ങള്‍ ഇരുണ്ടു കൂടി നില്‍ക്കുന്ന കാലാവസ്ഥ കര്‍ക്കടകമാസത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്..

പഞ്ഞമാസം

പഞ്ഞമാസം

കാലംതെറ്റി പെയ്യുന്ന മഴയും മൂടിക്കൂടിയ കാര്‍മേഘവും ഒരു ഭംഗിയാണ്. എന്നാല്‍ ആ ഭംഗിയ്ക്കപ്പുറം ചിലരുടെ വേദനയും കര്‍ക്കടകം കവരും. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു.

രാമായണം മാസം

രാമായണം മാസം

ഭക്തിയുടെ മാസം കൂടെയാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം. മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍മങ്ങളുടെ പുണ്യം സമ്മാനിക്കും എന്നാണ് വിശ്വാസം. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നതത്രെ

കര്‍ക്കടക ചികിത്സ

കര്‍ക്കടക ചികിത്സ

ആരോഗ്യപരമായും കര്‍ക്കടകമാസത്തിന് ഏറെ പ്രധാന്യമുണ്ട്. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്. കര്‍ക്കടക മാസത്തില്‍ ആരോഗ്യപരിപാലനത്തിനായി കര്‍ക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുര്‍വ്വേദ ചെടികള്‍ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. പല ആയുര്‍വ്വേദകേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ പ്രത്യേക സുഖചികല്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.

പുതുവര്‍ഷവും ഓണവും

പുതുവര്‍ഷവും ഓണവും

രാമായണ പാരായണവും മഴയും കര്‍ക്കടക ചികിത്സയുമൊക്കെ കഴിഞ്ഞാല്‍ പിന്നെ പുതിയ വര്‍ഷമാണ്. ചിങ്ങപ്പുലരിയില്‍ ഓണത്തെയും മാവേലിയെയും വരവേല്‍ക്കാനൊരുങ്ങി കേരളം നില്‍ക്കും.. ഓരോ കേരളീയന്റെയും മാത്രമായ ആഘോഷങ്ങളും വിശ്വാസങ്ങളും...

English summary
As 'Ramayana Masam/ Karkidakam Masam' falls on July 17th, we are creating a trending topic for malayalam readers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X