കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്റെ മേല്‍ കയറിയ പ്രേതം ഉമ്മന്‍ ചാണ്ടിയുടേയോ...?

  • By Soorya Chandran
Google Oneindia Malayalam News

മദ്യ നയത്തില്‍ വിഎം സുധീരനെ ഒതുക്കി. മുന്നണിമാറ്റ ഭീഷണി മുഴക്കിയ കെഎം മാണിയെ ബാര്‍ കോഴയില്‍ ഒതുക്കി. ഇനി പ്രശ്‌നം സൃഷ്ടിക്കാനിടുള്ളത് മുസ്ലീം ലീഗ് ആണ്. രമേശ് ചെന്നിതലയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അടുത്തിടെ ഒരു അടുപ്പം ഉടലെടുക്കുന്നുണ്ട്.

അപ്പോള്‍ പിന്നെ ലീഗിനെ കൂടി കുടുക്കിയിടണം. എന്നാലെ ഭരണം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റൂ. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലുള്ള വഴി ഇത് മാത്രമാണ്. ബാറില്‍ മാണിക്ക് കൊടുത്തതുപോലെ ഒരു പണി ലീഗിന് കൊടുക്കുക.

ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉമയായ ഡോ ബിജു രമേശിനെയാണ് രംഗത്തിറക്കിയതെങ്കില്‍ ഇപ്പോള്‍ ഭരണപക്ഷത്തെ എംഎല്‍എ ആയ കെബി ഗണേഷ് കുമാറിനെ ആണ് ഉപയോഗിച്ചത്.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമസഭയില്‍ അഴിമതി ആരോപണവുമായി ആഞ്ഞടിച്ച് കെബി ഗണേഷ് കുമാറിന്റെ നടപടിയെ ഇങ്ങനെ വിലയിരുത്തിയാലും തെറ്റ് പറയാനാവില്ല. മന്ത്രിയായിരിക്കുന്ന കാലം മുതലേ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും പ്രിയപ്പെട്ടവനും ആയിരുന്നു ഗണേഷ് കുമാര്‍.

എന്നാല്‍ ഗണേഷിന്റെ നടപടി തീര്‍ത്തും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണെന്ന് പറയാന്‍ കഴിയില്ല. കാരണം മന്ത്രിസഭയിലേക്ക് തിരിച്ചെത്തുക എന്നത് ഗണേഷിനെ സംബന്ധിച്ച് ഇനി അസംഭവ്യമാണ്. ഉമ്മന്‍ ചാണ്ടി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടതും ഇല്ല.

അഴിമതി ആരോപണത്തില്‍ വിഎം സുധീരന്റെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് ഗണേഷ് കുമാര്‍ പിന്നീട് പ്രതികരിച്ചത്. ഇത് പക്ഷേ കൂടുതല്‍ സംശയങ്ങള്‍ക്കാണ് വഴിവക്കുന്നത്.

KM Mani

യുഡിഎഫിന്റെ പൊതു വികാരം ഗണേഷിന് എതിരാണ്. ഇനി ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് പിറകിലെന്ന് വന്നാലും ഗണേഷിനെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയമോ എന്നതും പ്രശ്‌നമാണ്.

English summary
Some alleges that Chief Minister Oommen Chandy is behind the allegations raised by KB Ganesh Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X