കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് 'മെട്രോ മാന്‍' മാത്രമല്ല, ഒരു 'ഇലക്ട്രോണിക് മാനും' ഉണ്ടായിരുന്നു

Google Oneindia Malayalam News

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുതുതലമുറയ്ക്ക് ഏറെ പരിചിതങ്ങളാണ്. നമ്മുടെ പഴയ തലമുറ കാണാത്തത്രയും ആ മേഖലയില്‍ ഓരോ ദിവസവും വികസനങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇതൊന്നും അത്ര പരിചിതമല്ലാത്തെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. ആ കറുത്ത കാലത്ത് വെളിച്ചമെന്തിയ പോരാളിയെ പോലെ ഒരാളുണ്ടായിരുന്നു. അതാണ് കെപിപി നമ്പ്യാര്‍.

'മെട്രോ മാന്‍' എന്ന ഇ ശ്രീധരനെ ഇന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ കേരളത്തിന് സുപരിചിതനായിരുന്നു 'ഇലക്ട്രോണിക് മാന്‍' എന്ന എന്നറിയപ്പെട്ട കെപിപി നമ്പ്യാര്‍. ബെംഗളുരവിലെ കല്യാശ്ശേരി വീട്ടില്‍ നിന്ന് മാത്രമല്ല, ഈ ലോകത്ത് നിന്ന് തന്നെ അദ്ദേഹം വിടവാങ്ങുമ്പോള്‍ കേരളത്തിന് അദ്ദേഹത്തെ ഓര്‍ക്കാതിരിയ്ക്കാനാവില്ല.

KPP Nambiar

കേരളത്തിന് എന്നും അഭിമാനമായി നില്‍ക്കുന്ന സ്ഥാപനമാണ് കെല്‍ട്രോണ്‍. ആ കെല്‍ട്രോണിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു കണ്ണൂര്‍ കല്യാശ്ശേരിക്കാരനായ കെപിപി നമ്പ്യാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ഐടി വകുപ്പാണ് പഴയ ഇലക്ട്രോണിക്‌സ് വകുപ്പ്.

ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗം എന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു നമ്പ്യാരെ ശ്രദ്ധേയനാക്കിയത്. ശാസ്ത്രബോധത്തിന്‍റെ അടിത്തറയില്‍ ഊന്നിയായിരുന്നു അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നുത്.

കേരളത്തില്‍ ഇകെ നായനാര്‍, ഗൗരിയമ്മ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായും നമ്പ്യാര്‍ക്ക് ഊഷ്മള ബന്ധമുണ്ടായിരുന്നു. വിഎസ് അച്യുതാനന്ദന്റെ മകനെതിരെ നമ്പ്യാര്‍ നടത്തിയ വിമര്‍ശനം പാര്‍ട്ടിയിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.

രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് രാഷ്ട്രം അദ്ദേഹത്തിന് പ്തമഭൂഷണ്‍ നല്‍കി ആദരിച്ചു. വിരമിച്ചതിന് ശേഷവും സര്‍ക്കാരിന്റെ ഉപദേഷ്ടാവായി തുടര്‍ന്ന നമ്പ്യാര്‍ 1995 ന് ശേഷമാണ് ബെംഗളുരുവിലേയ്ക്ക് താമസം മാറിയത്. എങ്കിലും അദ്ദേഹം കേരളവുമായുള്ള ബന്ധം എന്നും തുടര്‍ന്നു. ജൂണ്‍ 30 ന് വിടവാങ്ങിയ നമ്പ്യാര്‍ അന്ത്യവിശ്രമത്തിനെത്തുന്നത് തന്റെ ജന്മനാടായ കല്യാശ്ശേരിയിലേക്ക് തന്നെയാണ്.

English summary
Visionary technocrat, industry mentor and institution builder K P P Nambiar, 86, died in Bangalore on Tuesday evening. He has been indisposed for quite some time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X