കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിച്ചതില്‍ മോഹന്‍ലാലിന് എന്ത് കാര്യം?

Google Oneindia Malayalam News

വൈകിട്ടെന്താ പരിപാടി എന്ന് പരസ്യത്തില്‍ ചോദിച്ച് ആരാധകരെക്കൊണ്ട് നാലെണ്ണം അധികം അടിപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍. നാലാമത്തെ പെഗ്ഗില്‍ ഐസ്‌ക്യൂബ് വീഴും മുമ്പേ ഞാനങ്ങെത്തും എന്ന് പറഞ്ഞ് കാണികളെ കോള്‍മയിര്‍ കൊള്ളിച്ചിട്ടുമുണ്ട്. എണ്ണമറ്റ കുടിയന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഞാന്‍ താനല്ലയോ ഇത് എന്ന് അമ്പരപ്പിച്ചിട്ടുമുണ്ട്.

എന്നല്ലാതെ മദ്യനിരോധനത്തെ പറ്റിയോ മദ്യത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയോ മോഹന്‍ലാല്‍ ആര്‍ക്കെങ്കിലും ക്ലാസെടുത്തതായോ ആരെയെങ്കിലും പ്രബുദ്ധരാക്കിയതായോ അറിവില്ല. എന്നിട്ടും ബി ബി സിയുടെ മദ്യനിരോധന വാര്‍ത്തയില്‍ മോഹന്‍ലാലിന്റെ പടം എങ്ങനെ വന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

റോയിട്ടേഴ്‌സിന്റെ ക്യാമറാമാനായി ഒക്കെ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ബി ബി സി വാര്‍ത്തയില്‍ വരാന്‍ മാത്രം പ്രശസ്തനായ കുടിയനാണോ മോഹന്‍ലാല്‍.

ഇതാണാ വാര്‍ത്ത

ഇതാണാ വാര്‍ത്ത

ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ പത്ത് വര്‍ഷം കൊണ്ട് മദ്യം നിരോധിക്കും എന്നായിരുന്നു ബി ബി സി വാര്‍ത്ത. ബി ബി സിയുടെ ഏഷ്യന്‍ വിഭാഗത്തിലാണ് വാര്‍ത്ത.

വൈകിട്ടെന്താ പരിപാടി

വൈകിട്ടെന്താ പരിപാടി

ഒരു പ്രമുഖ മദ്യ ബ്രാന്‍ഡിന് വേണ്ടി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച വൈകിട്ടെന്താ പരിപാടി എന്ന പരസ്യത്തിലെ ചിത്രമാണ് ബി ബി സി കൊടുത്തിരിക്കുന്നത്. സൂപ്പര്‍ താരമായ മോഹന്‍ലാല്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് വിവാദമായിരുന്നു.

 മദ്യത്തിന് അടിമയോ മോഹന്‍ലാലോ

മദ്യത്തിന് അടിമയോ മോഹന്‍ലാലോ

മോഹന്‍ലാല്‍ മദ്യത്തിന് അടിമയാണ് എന്ന് ഒരു വിദേശ മാഗസിന്‍ ഏപ്രില്‍ ഫൂള്‍ സ്‌റ്റോറി അടിച്ചത് വന്‍ വിവാദമായിരുന്നു. ഏപ്രില്‍ ഫൂള്‍ ഗിമ്മിക്കാണ് എന്ന് പറഞ്ഞാണ് മാഗസിന്‍ അധികൃതര്‍ തടിതപ്പിയത്.

അതെ കഴിക്കാറുണ്ട്

അതെ കഴിക്കാറുണ്ട്

സിനിമാക്കാര്‍ക്കിടയിലെ അറിയപ്പെടുന്ന കുടിയന്‍ ഇമേജാണ് മോഹന്‍ലാലിന് ഉള്ളത്. മദ്യം കഴിക്കാത്ത ആളാണ് താനെന്ന് മോഹന്‍ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല തമാശരൂപത്തില്‍ ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

അഴീക്കോട് വിവാദം

അഴീക്കോട് വിവാദം

മദ്യം കഴിക്കുന്ന മോഹന്‍ലാലിനെ ഖാദി ബോര്‍ഡിന്റെ പ്രചാരകനാക്കിയതിനെതിരെ സുകുമാര്‍ അഴീക്കോട് ശക്തമായി രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു അഴീക്കോട് അന്ന് പറഞ്ഞത്.

ഓണ്‍ലൈന്‍ തമാശ

ഓണ്‍ലൈന്‍ തമാശ

രാവിലെ മലബാര്‍ ഗോള്‍ഡിന് വേണ്ടി സ്വര്‍ണം വാങ്ങാന്‍ പറയുന്ന മോഹന്‍ലാല്‍ ഉച്ചയാകുമ്പോള്‍ മണപ്പുറത്തില്‍ അത് പണയം വെക്കാനും വൈകിട്ടാകുമ്പോള്‍ വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്യും എന്നാണ് ലാലിന്റെ പരസ്യങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ പരക്കുന്ന തമാശ.

എല്ലാം ഒരു സ്പിരിറ്റ്

എല്ലാം ഒരു സ്പിരിറ്റ്

മദ്യപാനത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന മോഹന്‍ലാലിന്റെ സ്പിരിറ്റ് എന്ന സിനിമ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കടുത്ത മദ്യപാനിയായ രഘുനന്ദന്‍ മദ്യപാനം നിര്‍ത്തുന്നതാണ് സ്പിരിറ്റിന്റെ കഥ.

വിവാദങ്ങള്‍ പുത്തരിയല്ല

വിവാദങ്ങള്‍ പുത്തരിയല്ല

മോഹന്‍ലാലിന്റെ പേരില്‍ വിവാദങ്ങള്‍ പുതിയ കാര്യമൊന്നുമല്ല. പരസ്യങ്ങളില്‍ അഭിനയിക്കുന്നത് മുതല്‍ മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി കൊടുത്തത് വരെ പലരും എതിര്‍ത്തിരുന്നു.

കുടിക്കാന്‍ 'ലാല്‍' തന്നെ വേണം

കുടിക്കാന്‍ 'ലാല്‍' തന്നെ വേണം

മദ്യപാനികളായ എത്രയെത്ര കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അഭിനയിച്ച് അനശ്വരമാക്കിയിട്ടുള്ളത്. കുടിയനായി അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്.

ബ്ലോഗിലിടട്ടെ

ബ്ലോഗിലിടട്ടെ

ഏത് കാര്യത്തിനും ബ്ലോഗിലൂടെ പ്രതികരിക്കുന്ന മോഹന്‍ലാല്‍ മദ്യ നിരോധനത്തെ ക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ബ്ലോഗിലിടട്ടെ എന്നും ഫേസ്ബുക്കിലും മറ്റുമായി പലരും പറയുന്നുണ്ട്.

English summary
Kerala's new liquor policy in BBC website with the photo of Mohanlal. Social media now asking why BBC have used Mohanlal photo in this news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X