കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര രാഷ്ട്രീയവത്ക്കരിയ്ക്കപ്പെട്ടില്ല,വര്‍ഗീയവത്ക്കരിയ്ക്കപ്പെട്ടു? ബിജെപിയുടെ വോട്ട് കണ്ടോ?

Google Oneindia Malayalam News

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ അല്‍പ്പം ആശങ്കയോട് കൂടിയല്ലാതെ അതിനെ നോക്കിക്കാണാന്‍ കഴിയില്ല. പല തിരഞ്ഞെടുപ്പുകളിലും, ഉപതിരഞ്ഞെടുപ്പുകളിലും കേരളത്തിലെ പ്രബല മുന്നണികള്‍ പിന്തുടര്‍ന്ന ന്യൂനപക്ഷ പ്രീണന നയം ഇരുവരേയും പിന്തുണച്ചു എന്ന് പറയാനാകില്ല. അരുവിക്കരയില്‍ നടന്നത് ഒരിയ്ക്കലും രാഷ്ട്രീയവത്ക്കരണമായിരുന്നില്ല, വ്യക്തമായ വര്‍ഗീയവത്ക്കരണം തന്നെയായിരുന്നു. ഇത് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് സിപിഎമ്മിന് അരുവിക്കരയില്‍ അടിപതറാന്‍ ഇടയാക്കിയതെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.

അരുവിക്കരയില്‍ ബോധപൂര്‍വ്വം വര്‍ഗീയവത്ക്കരണം നടപ്പാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. പക്ഷേ അവിടത്തെ ഭൂരിപക്ഷ വിഭാഗം വര്‍ഗീയതയിലേയ്ക്ക് തിരിഞ്ഞതാകണം ബിജെപിയുടെ വോട്ട് കൂടാന്‍ ഇടയാക്കിയത്. ഭൂരിപക്ഷ വിഭാഗത്തില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്ത വലിയൊരു വിഭാഗമുണ്ട്. ഒന്നുകില്‍ യുഡിഎഫ്, അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന് ഭാഗ്യം മാറി മാറി പരീക്ഷിച്ച വലിയൊരു വിഭാഗം. പക്ഷേ ഇത്തവണ ആ വിഭാഗം ഒന്ന് മാറിച്ചിന്തിച്ചു. അതിനാല്‍ തന്നെ ബിജെപിയുടെ വോട്ട് 34145 ല്‍ എത്തുന്നതിന് ഇടയാക്കി.

O Rajagopal

ന്യൂനപക്ഷ വോട്ടുകളെ തങ്ങളുടെ വരുതിയിലാക്കാന്‍ ഇരു മുന്നണികളും നടത്തുന്ന പ്രീണനങ്ങളില്‍ അസംതൃപ്തരായ ഒരു വിഭാഗമാണ ബിജെപിയ്ക്ക് വോട്ട് നല്‍കിയത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി ശിവന്‍കുട്ടിയ്ക്ക് 7694 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അതില്‍ നിന്നും മാജിക്കല്‍ നമ്പരായ 34145 ലേയ്ക്ക് ബിജെപി എത്തണമെങ്കില്‍ അത് ഒ രാജഗോപാലിനെപ്പോലുള്ള സ്ഥാനര്‍ത്ഥിയുടെ ജനകീയതയാണെന്ന് പറയനാകില്ല. ഇനി ബിജെപിയ്ക്കൊപ്പം നിന്നാല്‍ മാത്രമേ തങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന ഭൂരിപക്ഷ വിഭാഗത്തിലെ വലിയൊരു ശതമാനത്തിനും തോന്നിക്കാണും. ഇത്തരം വര്‍ഗീയപരമായ ചിന്തകളിലേയ്ക്ക് ജനങ്ങളെ തള്ളിവിട്ടതിന്‍റെ ഉത്തരവാദിത്തം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെയുണ്ട്.

ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷത്തെ സിപിഎമ്മില്‍ നിന്നും അകറ്റിയപ്പോള്‍ അതിനെ വോട്ടാക്കി മാറ്റാന്‍ യുഡിഎഫിനും കഴിഞ്ഞില്ല.ആര്‍എസ്പി ഒപ്പമുണ്ടായിരുന്നിട്ട് പോലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജീ കാര്‍ത്തികേയന്‍ നേടിയ 56797 വോട്ട് മറികടക്കാന്‍ മകന്‍ ശബരീനാഥന് കഴിഞ്ഞില്ല. യുഎഡിഎഫിന് ലഭിച്ച വോട്ടുകള്‍ അധികവും തന്നെ സഹതാപ തരംഗത്തില്‍ നിന്നുണ്ടായതാണ്. അതിനാല്‍ അരുവിക്കരയില്‍ നേട്ടമെല്ലാം കൊയ്യാന്‍ കഴിഞ്ഞത് ബിജെപിയ്ക്ക് തന്നെ.

ഇനി തിരിച്ചറിവുകളോടെ സിപിഎം ഭൂരിപക്ഷ പ്രീണനത്തിന് ഇറങ്ങിയെന്നിരിയ്ക്കട്ടേ കേരളം കലാപ ഭൂമിയായി മാറാന്‍ അധിക നാളുകള്‍ വേണ്ടി വരില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ലക്ഷ്യം വച്ചുള്ള ഈ പ്രീണനങ്ങളൊക്കെ പടിയ്ക്ക് പുറത്ത് വച്ചില്ലെങ്കില്‍, സിപിഎം സിപിഎം ആയാല്‍ മാത്രമേ ഇനി കാര്യമുളളൂ. ഇരുമുന്നണികളും മാറി ചിന്തിയ്‌ക്കേണ്ട കാലം അനിവാര്യമായെന്ന് അരുവിക്കര തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കുന്നു

English summary
Leading political parties can't politicize Aruvikkara, naturally voters Communalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X