കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിച്ച് കാണിക്കട്ടേ.. മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി, ഇവള്‍ പുലിയാണ് കേട്ടോ!!

  • By Kishor
Google Oneindia Malayalam News

ആണുങ്ങള്‍ പെണ്ണുങ്ങളെ തുറിച്ചുനോക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിന് പല കാരണങ്ങള്‍ പറയാറുണ്ട്. പക്ഷേ കാരണം എന്ത് തന്നെയായാലും സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ഇത്. പലരും ഇത് പുറത്ത് പറയാതെ മനസില്‍ തന്നെ അടക്കിവെക്കുന്നു എന്ന് മാത്രം. അപൂര്‍വ്വം ചിലര്‍ മാത്രം ഇതില്‍ പ്രതികരിക്കുകയും ചെയ്യും.

Read Also: ആണുങ്ങള്‍ സ്ത്രീകളുടെ മാറിടത്തില്‍ത്തന്നെ തുറിച്ച് നോക്കുന്നതിന് പിന്നില്‍.. ഇതാ 13 കാരണങ്ങള്‍!

Read Also: കമ്മട്ടിപ്പാടത്തിലെ ഗംഗ ശരിക്കും വിനായകന്‍ ആയിരുന്നില്ല.. പിന്നെയോ? വിജയകുമാറാണ് ഹീറോ!!

അങ്ങനെ പ്രതികരിച്ച ഒരു യുവതിയെക്കുറിച്ചാണ് ഇനി ഇവിടെ പറയുന്നത്. അനാവശ്യമായി സീറ്റിലേക്ക് വിളിച്ചുവരുത്തി മാറിടത്തിലേക്ക് തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥനോടാണ് മീനാക്ഷി എന്ന യുവതി പൊട്ടിത്തെറിച്ചത്. ഇങ്ങനെ തുറിച്ചുനോക്കണ്ട, ഞാന്‍ അഴിച്ചുകാണിച്ച് തരാം എന്ന് മീനാക്ഷി പറഞ്ഞപ്പോള്‍ ശര്‍മാജി എന്ന മേലുദ്യോഗസ്ഥന്‍ ശരിക്കും തകര്‍ന്നുപോയി.

എന്താണിങ്ങനെ നോക്കുന്നത്

എന്താണിങ്ങനെ നോക്കുന്നത്

ഒരു ഫയല്‍ തേടാന്‍ എന്ന ഭാവേന മീനാക്ഷിയെ കാബിനിലേക്ക് വിളിച്ചുവരുത്തുന്ന ശര്‍മയാണ് ഈ കഥയിലെ വില്ലന്‍. മീനാക്ഷിയുടെ ഫേസ്ബുക്ക് ഫോട്ടോകള്‍ നോക്കിക്കൊണ്ടായിരുന്നു ഇത്. ഫയല്‍ തപ്പിയെടുത്ത് മീനാക്ഷി ഉള്ളടക്കങ്ങള്‍ വിവരിക്കുമ്പോള്‍ മീനാക്ഷിയുടെ മാറിടത്തിലേക്കാണ് ശര്‍മ നോക്കുന്നത്.

നിങ്ങളെന്താണ് നോക്കുന്നത്

നിങ്ങളെന്താണ് നോക്കുന്നത്

താന്‍ പറയുന്നതിലൊന്നുമല്ല മേലുദ്യോഗസ്ഥന് ശ്രദ്ധ എന്ന് മനസിലാക്കിയ മീനാക്ഷി നിങ്ങള്‍ എന്താണ് നോക്കുന്നത് എന്ന് ചോദിച്ചു. എന്റെ മാറിടത്തിലേക്കാണോ നിങ്ങള്‍ നോക്കുന്നത്. ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ട കാര്യമില്ല. ഞാന്‍ തുറന്ന് കാണിക്കാം എന്ന് മീനാക്ഷി ശബ്ദമുയര്‍ത്തി.

നേരിട്ട് തന്നെ കണ്ടോളൂ

നേരിട്ട് തന്നെ കണ്ടോളൂ

പലപ്രാവശ്യമായി നിങ്ങള്‍ ഇങ്ങനെ നോക്കുന്നത് ഞാന്‍ കാണുന്നു. ഇത്ര ബുദ്ധിമുട്ടുന്നത് എന്തിനാണ്, ഒരു വട്ടം ശരിക്ക് കണ്ടാല്‍ മതിയല്ലോ. ഇന്നാ കണ്ടോളൂ എന്ന് ഉച്ചത്തില്‍ പറഞ്ഞ് മീനാക്ഷി വസ്ത്രം അഴിക്കാന്‍ തുടങ്ങുന്നതോടെ ഓഫീസിലെ എല്ലാ ആളുകളും അവിടേക്ക് എത്തിനോക്കാന്‍ തുടങ്ങി.

 സ്‌പെഷ്യലായി ഒന്നുമില്ല

സ്‌പെഷ്യലായി ഒന്നുമില്ല

എനിക്ക് മാത്രമായി സ്‌പെഷ്യലായി ഒന്നുമില്ല. എല്ലാവര്‍ക്കും ഉളളതേ എനിക്കുമുള്ളൂ. സൈസില്‍ ചിലപ്പോ ചെറിയ വ്യത്യാസം ഒക്കെ കണ്ടേക്കാം. നിങ്ങളുടെ ഭാര്യയുടെ സൈസ് എത്രയാണ്. മുപ്പത്തിനാലോ അതോ മുപ്പത്തിയാറോ.. നിങ്ങള്‍ക്ക് അറിയാമായിരിക്കും അല്ലേ.

സോറി പറഞ്ഞു

സോറി പറഞ്ഞു

സംഗതി ഇത്രയും ആയതോടെ സോറി പറഞ്ഞ് രക്ഷപ്പെടാനായി ശര്‍മയുടെ ശ്രമം. എന്താ നിങ്ങള്‍ക്ക് നാണം വന്നോ എന്നായി മീനാക്ഷി. നിങ്ങളുടെ നോട്ടം കാരണം സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കുന്നത് പോലും തനിക്ക് നിര്‍ത്തേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി അവസാനിപ്പിച്ചത്.

ലെറ്റ് ദി വോയ്സ് ബി യുവേഴ്സ്

ലെറ്റ് ദി വോയ്സ് ബി യുവേഴ്സ്

ഹെര്‍ - ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് - എന്ന ഹ്രസ്വ ചിത്രത്തേക്കുറിച്ചാണ് നമ്മള്‍ ഇതുവരെ പറഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഓഫീസിന്റെ പശ്ചാത്തലത്തിലാണ് ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്.

സമ്മിശ്ര പ്രതികരണങ്ങള്‍

സമ്മിശ്ര പ്രതികരണങ്ങള്‍

ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ തന്നെ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നോട്ടങ്ങള്‍ക്ക് പുരുഷന്മാരെ കുറ്റം പറയുന്നവരാണ് കൂടുതല്‍. അതേസമയം സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് നോട്ടമെന്ന് പറയുന്നവരും കുറവല്ല.

എന്റെ മുലകളില്‍ നോക്കുന്നത്?

എന്റെ മുലകളില്‍ നോക്കുന്നത്?

നീയെന്താണ് എപ്പോഴും എന്റെ മുലകളില്‍ നോക്കുന്നത്? - ഈ ചോദ്യം തുറന്ന് ചോദിച്ച കരോലിന്‍ എന്ന കൂട്ടുകാരിയെക്കുറിച്ച് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഏഷ്യാനെറ്റില്‍ എഴുതിയ ലേഖനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് ശ്രദ്ധിക്കപ്പെടുന്നത്.

കാരണങ്ങള്‍ പലതാണ്

കാരണങ്ങള്‍ പലതാണ്

സ്ത്രീകളുടെ മാറിടം കാണാന്‍ മനോഹരമായത് കൊണ്ടാണ് എന്ന് തുടങ്ങി ആണ്‍നോട്ടങ്ങളെ ന്യായീകരിക്കുന്ന ഒരുപാട് വാദങ്ങള്‍ ഉയരുന്നുണ്ട്. സ്ത്രീകളുടെ സ്തനവലിപ്പത്തെക്കുറിച്ചുള്ള പുരുഷനുണ്ടാകുന്ന ജിജ്ഞാസയാണ് നോട്ടത്തിന് പിന്നിലെന്നും മറ്റും പറയുന്നവരുണ്ട്. ശരീരത്തില്‍ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂര്‍വ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങള്‍.

എങ്ങനെയാണ് പ്രതികരിക്കുക

എങ്ങനെയാണ് പ്രതികരിക്കുക

നോട്ടം മാറത്തേക്ക് വന്നുവെന്ന് അറിയുന്ന മാത്രയില്‍ വളരെയധികം അസ്വസ്ഥരാകുന്നവരാണ് പലരും. എന്നാല്‍ മറ്റ് ചിലരാകട്ടെ അറിഞ്ഞ ഭാവം പോലും കാട്ടുകയില്ല. എന്നാല്‍ ഇവര്‍ കാര്യങ്ങളെല്ലാം അറിയുന്നുമുണ്ടാകും. മുഖം പോലെ ഒരു ശരീര ഭാഗം തന്നെയാണ് എല്ലായിടവും എന്ന് കരുതുന്നവരാണ് അവര്‍. ധൈര്യപൂര്‍വ്വം പ്രതികരിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.

ചിത്രം കാണാം

ആണ്‍നോട്ടങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് എന്ന ഷോര്‍ട്ട് ഫിലിം കാണൂ. ബോംബെ ഡയറീസ് നിര്‍മിച്ച ഈ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ മാത്രം എട്ട് ലക്ഷത്തില്‍പ്പരം ആളുകള്‍ കണ്ടുകഴിഞ്ഞു.

English summary
Let the Voice be yours: Women's day special short film goes viral in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X