കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മലേഷ്യന്‍ വിമാനം അന്യഗ്രഹ ജീവികള്‍ തട്ടിയെടുത്തോ... അതോ അജ്ഞാത കേന്ദ്രത്തില്‍ ഇപ്പോഴും ഉണ്ടോ?

Google Oneindia Malayalam News

രണ്ട് വര്‍ഷം മുമ്പാണ് 239 മനുഷ്യരുമായി ആ വിമാനം അപ്രത്യക്ഷമായത്. ലോകം ശാസ്ത്ര സാങ്കേതിക രംഗത്ത് എത്രത്തോളും പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും, അതിനെയെല്ലാം അപ്രസക്തമാക്കും ആ വിമാനത്തിന്റെ ദുരൂഹതകള്‍.

Read Also: ഏലസ്സ് മാത്രമല്ല, പൂമൂടലും പ്രസാദ ഊട്ടും ഉണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ അക്കൗണ്ടില്‍Read Also: ഏലസ്സ് മാത്രമല്ല, പൂമൂടലും പ്രസാദ ഊട്ടും ഉണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ അക്കൗണ്ടില്‍

2014 മാര്‍ച്ച് 8 ന് ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേയ്ക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം എംഎച്ച് 370 എവിടെ പോയി മറഞ്ഞുവെന്ന് ആര്‍ക്കും അറിയില്ല. ലോകരാജ്യങ്ങള്‍ മുഴുവന്‍ അന്വേഷണത്തില്‍ പങ്കാളികളായിട്ടും വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായിട്ടില്ല. രണ്ട് വര്‍ഷവും നാല് മാസവും ആയി നടക്കുന്ന അന്വേഷണം എങ്ങും എത്തിയിട്ടില്ല.

വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയാണെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ദുരൂഹമായ ഒരു ഓര്‍മയായി എംഎച്ച് 370 അവസാനിയ്ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും ആ വിമാനത്തിന് സംഭവിച്ചിട്ടുണ്ടാവുക?

മലേഷ്യന്‍ വിമാനം

മലേഷ്യന്‍ വിമാനം

മലേഷ്യന്‍ വിമാനമായ എംഎച്ച് 370 അപ്രത്യക്ഷമായിട്ട് രണ്ടര വര്‍ഷമാകാന്‍ പോകുന്നു. വിമാനത്തിന്റെ അവശിഷ്ടം പോലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തട്ടിയെടുത്തതോ

തട്ടിയെടുത്തതോ

മലേഷ്യന്‍ വിമാനം ഏതെങ്കിലും തീവ്രവാദ സംഘം തട്ടിയെടുത്തതാണോ എന്ന് ചിലര്‍ സംശയിച്ചിരുന്നു. വിമാനം സുരക്ഷിതമായി എവിടെയെങ്കിലും ഇറക്കിയിട്ടുണ്ടാകുമോ?

റഷ്യയുടെ പേരും

റഷ്യയുടെ പേരും

മലേഷ്യന്‍ വിമാനം റഷ്യ റാഞ്ചിയതാണെന്ന് പോലും കഥകള്‍ ഉണ്ടായി. മോസ്‌കോയില്‍ വിമാനം സുരക്ഷിതമാണെന്നും പലരും പറഞ്ഞുപരത്തി.

ചൈനയുടെ കളി

ചൈനയുടെ കളി

ചൈനയിലെ ഉഗ്വിര്‍ തീവ്രവാദികള്‍ വിമാനത്തിലുണ്ടായിരുന്നു. അവരെ ഇല്ലാതാക്കാന്‍ ചൈന തന്നെ വിമാനം തകര്‍ത്തതാണെന്നും വാര്‍ത്തകള്‍ പരന്നു.

പൈലറ്റിന്റെ ക്രൂര വിനോദം

പൈലറ്റിന്റെ ക്രൂര വിനോദം

പൈലറ്റ് വിമാനം മറ്റെവിടെയോ സുരക്ഷിതമായി ഇറക്കിയിട്ടുണ്ട്. ആഗോള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇതെന്നും കഥകള്‍ പ്രചരിച്ചു.

പൈലറ്റിന്റെ ആത്മഹത്യ?

പൈലറ്റിന്റെ ആത്മഹത്യ?

പൈലറ്റ് വിമാനം കടലില്‍ താഴ്ത്തി ആത്മഹത്യ ചെയ്തതാണെന്നും ചിലര്‍ പ്രചരിപ്പിച്ചു.

അവശിഷ്ടമെവിടെ?

അവശിഷ്ടമെവിടെ?

വിമാനം കടലില്‍ വീഴ്ത്തിയതോ, സ്വയം വീണതോ, തകര്‍ത്തതോ തകര്‍ന്നതോ ആയിക്കോട്ടെ. അതിന്റെ അവശിഷ്ടമെങ്കിലും കണ്ടെത്താന്‍ കഴിയാത്തത് എന്താണെന്നാണ് ചോദ്യം.

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

ഒരു തെളിവ് പോലും അവശേഷിപ്പിയ്ക്കാതെ വിമാനം അപ്രത്യക്ഷമായതിന് പിന്നില്‍ അന്യഗ്രഹ ജീവികള്‍ ആണോ എന്ന് പോലും ചിലര്‍ സംശയിക്കുന്നുണ്ട്.

ശാസ്ത്രത്തിന്റെ പരാജയം

ശാസ്ത്രത്തിന്റെ പരാജയം

ചൊവ്വയിലേയ്ക്ക് പേടകങ്ങള്‍ അയക്കാന്‍ മാത്രം വികസിച്ച ശാസ്ത്രത്തിന് കടലിനടിയില്‍ വിമാനത്തിന്റെ എന്തെങ്കിലും അവശിഷ്ടം ഉണ്ടോ എന്ന് കണ്ടുപിടിയ്ക്കാന്‍ പോലും കഴിയുന്നില്ലേ എന്നാണ് കാണാതായവരുടെ ബന്ധുക്കള്‍ ചോദിയ്ക്കുന്നത്.

നിര്‍ണായക തെളിവുകള്‍

നിര്‍ണായക തെളിവുകള്‍

വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് നിര്‍ണായ തെളിവുകള്‍ മലേഷ്യ എഫ്ബിഐയ്ക്ക് കൈമാറിയതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മലേഷ്യന്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

900 കോടി

900 കോടി

135 മില്യണ്‍ ഡോളര്‍ ആണ് വിമാനത്തിന്റെ തിരച്ചിലിന് വേണ്ടി ചൈന, മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങള്‍ ചെലവഴിച്ചിട്ടുള്ളത്. 900 കോടി രൂപയിലധികം വരും ഇത്.

 ദൈവത്തിന്റെ കൈ

ദൈവത്തിന്റെ കൈ

വിമാനം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കണമെങ്കില്‍ ഇനി ദൈവത്തിന്റെ കൈ തന്നെ പ്രവര്‍ത്തിയ്‌ക്കേണ്ടി വരും എന്നാണ് പലരും പറയുന്നത്.

English summary
For two years and more, it has been a lost ship, a metal container carrying 239 souls that simply disappeared one late Asian night never to be seen again. And now, the search for the remains of Malaysia Airlines Flight 370+ likely will become a thing of memory, too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X