കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി ഇത്രയും വലിയ അവസരവാദിയോ? മോഹന്‍ലാല്‍ എത്രയോ ഭേദം... ജെല്ലിക്കെട്ടാണത്രെ ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴകത്ത് നടക്കുന്ന പ്രക്ഷോഭം രാജ്യത്തിന് തന്നെ മാതൃകയാണെന്നാണ് മമ്മൂട്ടി പറയുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ/തിരുവനന്തപുരം: നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയപ്പോള്‍ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ വലിച്ചൊട്ടിച്ചു. വലിയ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും മോഹന്‍ലാലിന് നേരിടേണ്ടി വന്നു. അപ്പോള്‍ മമ്മൂട്ടി മിണ്ടിയില്ല.

ദേശീയ ഗാന വിവാദത്തില്‍ സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ രൂക്ഷവിമര്‍ശനം നടത്തി. കമല്‍ പാകിസ്താനിലേക്ക് പോകണം എന്ന് വരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിനിമ ലോകം ഒന്നടങ്കം കമലിന് പിന്തുണ അര്‍പിച്ചപ്പോഴും മമ്മൂട്ടി മിണ്ടിയില്ല.

മമ്മൂട്ടിയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപിയും സംഘപരിവാറും ആഞ്ഞടിച്ചു. അപ്പോഴും മമ്മൂട്ടി മിണ്ടിയില്ല. പക്ഷേ ഇപ്പോള്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് ജനത സമരം ചെയ്യുമ്പോള്‍ അതിനെ പിന്തുണക്കാന്‍ മമ്മൂട്ടി രംഗത്തെത്തി? മമ്മൂട്ടി ജീവിക്കുന്നത് കേരളത്തിലാണോ അതോ തമിഴ്‌നാട്ടിലോ?

ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴകം ഒറ്റക്കെട്ട്

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ തമിഴ്‌നാട് ഒറ്റക്കെട്ടാണ്. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരും എല്ലാം ഒരുപോലെ സമരമുന്നണിയില്‍ അണി നിരക്കുന്നു. അത് നല്ല കാര്യം തന്നെ.

ഇന്ത്യക്ക് മുഴുവന്‍ മാതൃകയെന്ന് മമ്മൂട്ടി

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴകത്ത് നടക്കുന്ന പ്രക്ഷോഭം രാജ്യത്തിന് തന്നെ മാതൃകയാണെന്നാണ് മമ്മൂട്ടി പറയുന്നത്. സമരക്കാരെ അദ്ദേഹം അഭിനന്ദിക്കാനും മറക്കുന്നില്ല.

എന്തുകൊണ്ട് മമ്മൂട്ടിയുടെ അഭിനന്ദനം

രാഷ്ട്രീയ ഇടപെടലുകളോ പിന്തുണയോ ഇല്ലാതെ, നേതാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റേയോ ജാതിയുടേയോ വംശത്തിന്റേയോ അടിസ്ഥാനത്തിലുള്ള യാതോരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിന് വേണ്ടി തമിഴ് നാട്ടില്‍ ഒരുമിച്ചിരിക്കുന്നു- മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയാണ്.

തമിഴ് നാട്ടിലെ കാര്യത്തില്‍ മാത്രമേ ഉള്ളോ

തമിഴ്‌നാട്ടിലെ സമരത്തിന്റെ കാര്യത്തില്‍ മാത്രമേ മമ്മൂട്ടി പ്രതികരിക്കുകയുള്ളോ എന്നാണ് ചിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന ചോദ്യം. കേരളത്തിലെ പ്രശ്‌നങ്ങളിലും സമരങ്ങളിലും മമ്മൂട്ടി എന്തുകൊണ്ട് നിശബ്ദതപാലിക്കുന്നു എന്നാണ് ചോദ്യം.

തമിഴ് സിനിമയില്‍ അഭിനിയിക്കുന്നുണ്ടോ

മമ്മൂട്ടി ജെല്ലിക്കെട്ട് സമരത്തെ പിന്തുണച്ചതിനെ പരിഹസിച്ചുകൊണ്ടാണ് പലരും രംഗത്ത് വരുന്നത്. അടുത്തകാലത്ത് തമിഴ് സിനിമകളില്‍ വല്ലതും അഭിനയിക്കാന്‍ പോകുന്നതുകൊണ്ടാണോ ഈ പിന്തുണ എന്നാണ് ചിലരുടെ ചോദ്യം.

കമലിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍

സംവിധായകന്‍ കമലിനെതിരെ ദേശീയഗാന വിവാദത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഘപരിവാര്‍ സംഘടനകള്‍ കമലിനെ കടന്നാക്രമിച്ചപ്പോള്‍ മമ്മൂട്ടി നിശബ്ദത പാലിക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ ജെല്ലിക്കെട്ട് സമരത്തെ പിന്തുണക്കുന്നു എന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്.

സഹ താരമായ മോഹന്‍ലാലിനെ

നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ് എഴുതിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കൂട്ട ആക്രമണം നേരിട്ട ആളാണ് മോഹന്‍ലാല്‍. തന്റെ സഹതാരവും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറും ആയ മോഹന്‍ലാലിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴും മമ്മൂട്ടി മിണ്ടാതിരുന്നു.

സിനിമ പ്രതിഷേധത്തിലും പങ്കെടുത്തില്ല

കമലിനും മോഹന്‍ലാലിനും എംടി വാസുദേവന്‍ നായര്‍ക്കും എതിരെ ഉയര്‍ന്ന അസഹിഷ്ണുതയ്‌ക്കെതിരെ സിനിമ പ്രവര്‍ത്തകര്‍ സംഘടിച്ച് പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതില്‍പോലും പങ്കെടുക്കാതെ മാറി നിന്ന ആളാണ് മമ്മൂട്ടി. എന്നിട്ടാണ് ജെല്ലിക്കെട്ട് സമരത്തെ പിന്തുണച്ച് വീഡിയോ പോലും പുറത്തിറക്കിയിരിക്കുന്നത്.

സിനിമ സമരത്തെ കുറിച്ച് മിണ്ടിയില്ല

മലയാള സിനിമ വ്യവസായത്തെ ആകെ പിടിച്ച് കുലിക്കിയ തീയേറ്റര്‍ സമരത്തിന്റെ കാര്യത്തിലും മമ്മൂട്ടിയ്ക്ക് അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. സ്വന്തമായി വിതരണ കമ്പനി ഉള്ള മമ്മൂട്ടി ആ സമരത്തെ കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല.

മോഹന്‍ലാല്‍ എത്ര ഭേദം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അഭിപ്രായം പറയുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ എത്രയോ ഭേദമാണെന്ന് പറയേണ്ടി വരും. നോട്ട് നിരോധനത്തെ പിന്തുണച്ചതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

രാഷ്ട്രീയം എന്താണ്?

മമ്മൂട്ടിയുടെ രാഷ്ട്രീയ ചായ്വ് എങ്ങോട്ടാണെന്ന് മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ടിവിയുടെ ചെയര്‍മാന്‍ ആണ് മമ്മൂട്ടി.

മോഹന്‍ലാലിന്റെ രാഷ്ട്രീയവും

മോഹന്‍ലാലിന്റെ രാഷ്ട്രീയവും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. നോട്ട് നിരോധത്തെ പിന്തുണച്ചപ്പോഴും, ജെഎന്‍യു സമരത്തെ എതിര്‍ത്തപ്പോഴും ആ രാഷ്ട്രീയം പുറത്ത് വന്നതും ആണ്.

കേരളത്തില്‍ മിണ്ടാന്‍ ഭയമാണോ?

കേരളത്തില്‍ എന്തിനെ കുറിച്ചെങ്കിലും പ്രതികരിക്കാന്‍ താരങ്ങള്‍ക്ക് ഭയമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മമ്മൂട്ടി പ്രതികരിച്ചാല്‍ കമലിന്റെ ഗതിയാകും വരികയെന്ന് അലന്‍സിയര്‍ പറഞ്ഞതുകൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

ജെല്ലിക്കെട്ട് സമരത്തെ അഭിനന്ദിച്ചുകൊണ്ട് മമ്മൂട്ടി സംസാരിക്കുന്നതിന്റെ വീഡിയോ കാണാം

English summary
Mammootty supports jallikattu protest of Tamil Nadu, but what about Kamal? People Criticise Mammootty for not responding issues in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X